ചോദ്യപേപ്പര്‍ ചോര്‍ച്ച; കേസ് ജൂലൈ 11ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും
ന്യൂഡല്‍ഹി: നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സുപ്രിംകോടതിയില്‍ സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍. ചോദ്യപേപ്പര്‍ ചോര്‍ന്നതിന് പിന്നാലെ ആദ്യ എഫ്.ഐ.ആര്‍ ബീഹാര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്‌തെന്ന് കേന്ദ്രം സുപ്രികോടതിയെ അറിയിച്ചു. പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു എന്ന് സമ്മതിയ്ക്കലല്ലെ കേന്ദ്രത്തിന്റെ നിലപാടെന്ന് സുപ്രിം കോടതി ചോദിച്ചു.
ചോദ്യപേപ്പര്‍ ചോര്‍ന്നത് അംഗീകരിക്കുന്നുണ്ടോ എന്ന ചീഫ് ജസ്റ്റിസിറ്റിന്റെ ചോദ്യത്തിന് ഒരു പരീക്ഷാ കേന്ദ്രത്തിലാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്നും അതിന്റെ ആനുകൂല്യം ലഭിച്ചവിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നുമായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ മറുപടി. കേസ് ജൂലൈ 11ന് സുപ്രിംകോടതി വീണ്ടും പരിഗണിക്കും. ക്രമക്കേടിന്റെ ഗുണം പറ്റിയവരെ എത്രയും വേഗം കണ്ടെത്തണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
ചോദ്യ പേപ്പറുകള്‍ ചോര്‍ന്ന രീതി പ്രധനപ്പെട്ടതും പരിശോധിയ്ക്കപ്പെടേണ്ടതുമാണെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. എല്ലാ കാര്യങ്ങളും കോടതിയെ ബോധ്യപ്പെടുത്തണമെന്നും എഫ്.ഐ.ആറുകളുടെ സ്വഭാവം അടക്കം അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കി. കേന്ദ്രവും എന്‍.ടി.എ യും തെറ്റു ചെയ്തവര്‍ക്ക് എതിരെ എന്ത് നടപടി സ്വീകരിച്ചു എന്നും വ്യക്തമാക്കണമെന്ന് സുപ്രിംകോടതി പറഞ്ഞു. ഇപ്പോഴും ക്രമക്കേട് കാട്ടിയ വിദ്യാര്‍ത്ഥികളെ തിരിച്ചറിയാനുള്ള നടപടികള്‍ തുടരുകയാണോയെന്നും ചോദ്യ പേപ്പര്‍ ചോര്‍ന്നു എന്നത് വാസ്തവമല്ലെയെന്ന് കോടതി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."