വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പെട്ട മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം
ന്യൂഡല്‍ഹി: എസ്.എന്‍.ഡി.പി മൈക്രോ ഫിനാന്‍സ് തട്ടിപ്പില്‍ അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി.വിജിലന്‍സ് എസ്പിക്കാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്. എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രസിഡന്റ് ഡോ. എം.എന്‍ സോമനും ഉള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രതികള്‍.
2003 മുതല്‍ 2014 വരെയുള്ള കാലയളവില്‍ എസ്എന്‍ഡിപി സംഘങ്ങളുടെ പേരില്‍ അനുവദിച്ച മൈക്രോ ഫിനാന്‍സ് വായ്പയില്‍ തിരിമറി നടത്തിയെന്നാണ് കേസ്. സാക്ഷ്യപത്രങ്ങളില്‍ കൃത്രിമത്വം കാട്ടിയും വായ്പയില്‍ ക്രമക്കേട് നടത്തിയുമാണ് തട്ടിപ്പ് ചെയ്തിട്ടുള്ളതെന്ന് വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.
നിലവില്‍ വിവിധ ജില്ലകളിലെ കേസുകളില്‍ പതിനേഴ് അന്തിമ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും ഉടനടി ബന്ധപ്പെട്ട കോടതികളില്‍ സമര്‍പ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."