ഓഫര്‍ സെയിലിനിടെ ലുലുവില്‍ ലക്ഷങ്ങളുടെ മോഷണം; ഒന്‍പത് പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ഓഫര്‍ സെയിലിനിടെ തിരുവനന്തപുരം ലുലു മാളില്‍ ലക്ഷങ്ങളുടെ മോഷണം. മാളില്‍ നിന്ന് 6 ലക്ഷം വിലവരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ 9 പേരെ പൊലിസ് അറസ്റ്റ് ചെയ്തു.
വില കൂടിയ ആറ് ഐ ഫോണുകളാണ് മോഷണം പോയത്. ഓഫര്‍ സെയിലിനിടെ താല്‍ക്കാലിക ജോലിക്കായി മാളിലെത്തിയവരാണ് മോഷണം നടത്തിയത്. കേസില്‍ പൊലിസ് കസ്റ്റഡിയിലെടുത്ത 9 പേരില്‍ 6 പേര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. പ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കാണാതായ ഫോണുകള്‍ കണ്ടെടുത്തു.
ജൂലൈ 4 മുതല്‍ 7 വരെയാണ് തിരുവനന്തപുരം ലുലുവില്‍ ഓഫര്‍ സെയില്‍ നടന്നത്. ലുലു ഓണ്‍ സെയില്‍, എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ഷോപ്പിംങ് ആഘോഷങ്ങളുടെ ഭാഗമായുള്ള മഹാ ഓഫര്‍ സെയിലാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്. പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍ തുണിത്തരങ്ങള്‍, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍, ലാപ്‌ടോപ്, മൊബൈല്‍, ടിവി, അവശ്യവസ്തുക്കള്‍, വീട്ടുപകരണങ്ങള്‍, ബാഗുകള്‍, പാദരക്ഷകള്‍ തുടങ്ങി എല്ലാ ഉത്പന്നങ്ങള്‍ക്കും വന്‍ വിലക്കിഴിവാണ് ഏര്‍പ്പെടുത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."