HOME
DETAILS
MAL
സംസ്ഥാനത്ത് വീണ്ടും കോളറ; തിരുവനന്തപുരത്ത് പതിനൊന്നു വയസുകാരന് രോഗം സ്ഥിരീകരിച്ചു
July 09 2024 | 06:07 AM
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളറ സ്ഥിരികരിച്ചു. നെയ്യാറ്റിന്‍കരയിലെ കാരുണ്യ ഹോസ്റ്റല്‍ അന്തേവാസിയായ പത്തു വയസ്സുകാരനാണ് കോളറ സ്ഥിരീകരിച്ചത്. ഈ ഹോസ്റ്റലിലെ അന്തേവാസികളായ 7 പേര് രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്.
രോഗം സ്ഥിരീകരിച്ച പത്തുവയസുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്. ചികിത്സയിലുള്ളവരുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കോളറ ലക്ഷണങ്ങളോടെ ഒരു അന്തേവാസി കഴിഞ്ഞദിവസം മരിച്ചിരുന്നു. 26 കാരനായ അനുവാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സ്രവസാംപിളുകള്‍ അടക്കം പരിശോധിക്കാന്‍ കഴിയാത്തതിനാല്‍ മരണകാരണം കോളറയാണോ എന്ന് ആരോഗ്യവകുപ്പിന് സ്ഥിരീകരിക്കാനായിട്ടില്ല.
ഭിന്നശേഷിക്കാര്‍ക്കായി നടത്തുന്ന ഹോസ്റ്റലില്‍ കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."