കുവൈത്തിൽ വാഹനാപകടത്തിൽ ഇന്ത്യക്കാരായ ഏഴ് പ്രവാസികൾ മരിച്ചു; പരുക്കേറ്റവരില്‍ മൂന്ന് പേര്‍ മലയാളികള്‍
കുവൈത്ത് സിറ്റി: ഇന്ന് രാവിലെ 7th റിങ് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ ഏഴ് പ്രാവാസികൾ മരിച്ചു. ആറ് പേര് സംഭവ സ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിൽ വെച്ചുമാണ് മരണപ്പെട്ടത്.
ജോലി കഴിഞ്ഞു തിരിച്ച് വരുമ്പോഴാണ് അപകടമുണ്ടായത്. ട്രാൻസ്‌പോർട് വാഹനത്തിന്റെ പിന്നിൽ വാഹനമിടിക്കുകയും അത് നേരെ ബ്രിഡ്‌ജിൽ പതിക്കുകയുമാണ് ചെയ്തത്. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു. നാല് പേരെ വാഹനം മുറിച്ച മാറ്റിയാണ് പുറത്തെടുത്തത്. പത്തുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ മരണപ്പെട്ട ആളുടെ പേര് രാജ്‌കുമാർ കൃഷ്ണ സ്വാമി. ബിനു മനോഹരൻ, സുരേന്ദ്രൻ, ആർമാൻ എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്. അജിലിറ്റി കമ്പനിയുടെ സബ് കോൺട്രാക്ടറായ മിനഅബ്ദുള്ളയിൽ സ്ഥിതി ചെയ്യുന്ന ട്രൈ സ്റ്റാർ കമ്പനി ജീവക്കാരാണ്ണെന്നാണ് പ്രാഥമിക വിവരം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."