കത്തയച്ച് കുടുംബശ്രീ മിഷനില്‍ ജോലി നേടാം; 3 വര്‍ഷത്തേക്ക് താല്‍ക്കാലിക നിയമനം; അവസാന തീയതി ജൂലൈ 15
കുടുംബശ്രീ തിരുവനന്തപുരം ജില്ല മിഷന് കീഴില്‍ ഐഎഫ്‌സി ആങ്കര്‍, സീനിയര്‍ സി.ആര്‍.പി ഒഴിവുകളിലേക്ക് റിക്രൂട്ട്‌മെന്റ്. അതിയന്നൂര്‍, പെരുങ്കടവിള, കടയ്ക്കാവൂര്‍, അണ്ടൂര്‍ക്കോണം, മാണിക്കല്‍ സിഡിഎസുകള്‍ക്ക് കീഴില്‍ 5 ബ്ലോക്കുകളിലായി 5 ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്ററുകള്‍ (ഐ.എഫ്.സി) ആരംഭിക്കുന്നതിന്റെ ഭാഗമായാണ് നിയമനം നടക്കുന്നത്.
ഓരോ ക്ലസ്റ്ററിനും ഐ.എഫ്.സി ആങ്കര്‍, സീനിയര്‍ സി.ആര്‍.പി ഒഴിവുകളാണുള്ളത്. 3 വര്‍ഷത്തേക്കാണ് നിയമനം. ഈ കാലയളവില്‍ എല്ലാ വര്‍ഷവും അപ്രൈസല്‍ നടത്തി മികച്ച പ്രവര്‍ത്തനം കാഴ്ച്ചവെച്ചവര്‍ക്ക് തുടര്‍ നിയമനം നല്‍കുന്നതാണ്.
യോഗ്യത
ഐ.എഫ്.സി ആങ്കര്‍
ഡിഗ്രി/ ഡിപ്ലോമ, അഗ്രികള്‍ച്ചര്‍ എലൈഡ് സയന്‍സസ് കൃഷിയിലോ ഫാം ബേസ്ഡ് ലൈവ്‌ലിഹുഡിലോ 1 വര്‍ഷത്തെ പ്രവൃത്തി പരിചയം.
എക്സ്റ്റന്‍ഷന്‍ ആന്റ് മാര്‍ക്കറ്റിങ് പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. മേല്‍പറഞ്ഞ യോഗ്യതയുള്ളവരെ ലഭിക്കാത്ത പക്ഷം മറ്റ് ഡിഗ്രിയുള്ളവരെ പരിഗണിക്കുന്നതാണ്. ഇത്തരത്തിലുള്ളവര്‍ 2 വര്‍ഷം കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ളവരായിരിക്കണം. അതത് ബ്ലോക്ക്/ ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
സീനിയര്‍ സി.ആര്‍.പി
കൃഷിസഖി/ പശുസഖി/ അഗ്രി സി.ആര്‍.പി എന്ന നിലയില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം. സി.ആര്‍.പി.മാരുടെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വെള്ളപേപ്പറില്‍ അപേക്ഷ തയ്യാറാക്കി ബയോഡാറ്റയും, മറ്റ് സര്‍ട്ടിഫിക്കറ്റുകളു പകര്‍പ്പുകള്‍ സഹിതം ജൂലൈ 15 നകം താഴെ കാണുന്ന വിലാസത്തില്‍ അയക്കണം.
ജില്ല മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍
കുടുംബശ്രീ ജില്ല മിഷന്‍ ഓഫീസ്
പട്ടം, തിരുവനന്തപുരം- 695004
ഫോണ്‍: 0471 2447552
വെബ്‌സൈറ്റ്; www.kudumbasree.org
വിജ്ഞാപനം: click here
ifc achor recruitment in kudumbasree mission kerala
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."