സ്‌കോളര്‍ഷിപ്പോടെ പുതുതലമുറ കോഴ്‌സുകള്‍ പഠിക്കാം; അസാപ് കേരളയില്‍ അപേക്ഷ ജൂലൈ 31 വരെ
അസാപ് കേരളയുടെ പുതു തലമുറ കോഴ്‌സുകള്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരം. 10 ശതമാനം മുതല്‍ 50 ശതമാനം വരെ സ്‌കോളര്‍ഷിപ്പോടു കൂടെ ഗെയിം ഡെവലപ്പര്‍, വി.ആര്‍ ഡെവലപ്പര്‍, ആര്‍ട്ടിസ്റ്റ്, പ്രോഗ്രാമര്‍, വേസ്റ്റ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ടെക്‌നിഷ്യന്‍, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ എന്നീ കോഴ്‌സുകളിലാണ് സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ അവസരമുള്ളത്. അസാപിന്റെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ നടക്കുന്ന ഈ കോഴ്‌സുകളില്‍ അതാത് മേഖലകളിലുള്ള ഇന്‍ഡസ്ട്രിയല്‍ സ്ഥാപനങ്ങളിലെ പരിശീലനവും ഉള്‍പ്പെടും.
ഗെയിം ഡെവലപ്പര്‍, വി.ആര്‍ ഡെവലപ്പര്‍, ആര്‍ട്ടിസ്റ്റ്, പ്രോഗ്രാമര്‍ എന്നീ കോഴ്‌സുകള്‍ ഓഗ്മെന്റഡ് റിയാലിറ്റി/ വിര്‍ച്യുല്‍ റിയാലിറ്റി മേഖലകളില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി നേടുവാന്‍ സഹായിക്കും. ഈ മേഖലയില്‍ കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച അവസരമാണിത്. 20000 ചതുരശ്ര മീറ്ററിന് മുകളിലുള്ള എല്ലാ ഹൈ റൈസ് ബില്‍ഡിങ്ങിലും എസ്.ടി.പി ഓപറേറ്ററായി ജോലി നേടുവാന്‍ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗീകരിച്ചിട്ടുള്ള അസാപിന്റെ വേസ്റ്റ് വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ടെക്‌നിഷ്യന്‍ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്.
ഇംഗ്ലീഷ് ഭാഷ പരിശീലകരായി ഓണ്‍ലൈനായും ഓഫ്‌ലൈനായും നിരവധി സോഫ്റ്റ് സ്‌കില്‍ പരിശീലന പരിപാടികള്‍ നടത്തുവാനും ഭാഷാപരിശീലന രംഗത്ത് തന്റേതായ കരിയര്‍ കെട്ടിപ്പടുക്കാനും അസാപ്പിന്റെ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ കോഴ്‌സ് പഠിതാക്കളെ സജ്ജരാക്കും. 31 വരെ അപേക്ഷിയ്ക്കുന്നവരെ ഉള്‍പ്പെടുത്തി നടത്തുന്ന മല്‍ത്സര പരീക്ഷയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുക. asapcsp.in/scholarship എന്ന ലിങ്ക് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495422535, 9495999620.
asap kerala scholarship program apply till 31
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."