HOME
DETAILS
MAL
ഷാര്‍ജയില്‍ മതാധ്യയനം ലൈസന്‍സുള്ള ഡിജിറ്റല്‍ പ്ളാറ്റ്ഫോമുകളിലൂടെ മാത്രം
July 09 2024 | 15:07 PM
ഷാര്‍ജ: വിശുദ്ധ ഖുര്‍ആന്‍, സുന്നത്ത് അധ്യാപനങ്ങള്‍ ലൈസന്‍സുള്ള ഡിജിറ്റല്‍ പ്ളാറ്റ്ഫോമുകളിലൂടെ മാത്രം പഠിപ്പിക്കാന്‍ നിഷ്കര്‍ഷിച്ച് ഷാര്‍ജ സര്‍ക്കാര്‍ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്തു.
യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 2018ലെ ലോ നമ്പര്‍ ഭേദഗതി ചെയ്ത് 2024ലെ ലോ നമ്പര്‍ 4 പുതുതായി പുറപ്പെടുവിച്ചു.
വിശുദ്ധ ഖുര്‍ആനും സുന്നത്തും മനഃപാഠമാക്കാനുള്ള സ്വകാര്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ പെര്‍മിറ്റുകള്‍ നിയന്ത്രിക്കുക, അതിനായി നിയന്ത്രണങ്ങളും വ്യവസ്ഥകളും സ്ഥാപിക്കുക, നിലവിലെ നിയമ നിര്മാണത്തിനനുസൃതമായി യോഗ്യതയുള്ള നിയമനം നടത്തി അധികൃതരുമായി ഏകോപിച്ച് അവയുടെ മേല്‍നോട്ടവും നിയന്ത്രണവും നിര്‍വഹിക്കുക എന്ന് ഭേദഗതി വരുത്തിയ പുതിയ നിയമത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."