അബൂദബി-വടക്കന്‍ എമിറേറ്റ്സ് ഇന്റര്‍ സിറ്റി ബസ് സര്‍വിസ് ജനകീയം; കൂടുതല്‍ വിശദാംശങ്ങള്‍ അറിയാം
അബൂദബി: അബൂദബിയില്‍ നിന്നുള്ളവര്‍ക്ക് ഷാര്‍ജയിലേക്കും ദുബൈയിലേക്കും ബന്ധിപ്പിക്കുന്ന ഇന്റര്‍ സിറ്റി ബസ് സര്‍വിസുകള്‍ ഇപ്പോള്‍ കൂടുതല്‍ ജനകീയമായിരിക്കുന്നു. അതിനനുസൃതമായി കൂടുതല്‍ സൗകര്യങ്ങളുമേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ആര്‍.ടി.എ റൂട്ടുകള്‍ ഇ100, ഇ101 എന്നിവ ദുബൈയെയും അബൂദബിയെയും തടസമില്ലാതെ ബന്ധിപ്പിക്കുന്നു. ഇ100: അല്‍ ഗുബൈബ ബസ് സ്റ്റേഷനും അബൂദബി സെന്‍ട്രല്‍ ബസ് സ്റ്റേഷനനുമിടയ്ക്ക്. ഇ101: ഇബ്ന്‍ ബതൂത്ത ബസ് സ്റ്റേഷനും അബൂദബി സെന്‍ട്രല്‍ ബസ് സ്റ്റേഷനുമിടയ്ക്കാണ് ഓടുന്നത്.
എസ്.ആര്‍.ടി.എ റൂട്ട് 117ആര്‍ അബൂദബിയെ ഷാര്‍ജയിലെ നിരവധി സ്റ്റോപ്പുകളിലേക്ക് ബന്ധിപ്പിക്കുന്നു. 30 ദിര്‍ഹമാണ് നിരക്ക്.117ആര്‍ റൂട്ട്: അബൂദബി ബസ് സ്റ്റേഷന്‍ -അല്‍ ഖാന്‍ ഇന്റര്‍ചേഞ്ച് സ്റ്റോപ് 2, അല്‍ വഹ്ദ സ്ട്രീറ്റ് കാര്‍ഫോര്‍ സ്റ്റോപ് 1, അല്‍ വഹ്ദ സ്ട്രീറ്റ് മാക്സ് സ്റ്റോപ് 1, അല്‍ വഹ്ദ സ്ട്രീറ്റ് പോസ്റ്റ് ഓഫിസ് സ്റ്റോപ് 1, ഇത്തിഹാദ് പാര്‍ക് സ്റ്റോപ് 1, ഇത്തിഹാദ് റോഡ് അന്‍സാര്‍ മാള്‍ സ്റ്റോപ് 1, ഇത്തിഹാദ് റോഡ് റസ്റ്ററന്റ് കോംപ്ലക്സ് സ്റ്റോപ് 1, ഇത്തിഹാദ് റോഡ് സഫീര്‍ മാള്‍ സ്റ്റോപ് 1, ഇത്തിഹാദ് റോഡ് സഫീര്‍ മാള്‍ സ്റ്റോപ് 2.
ജുബൈല്‍ സ്റ്റേഷന്‍/ഷാര്‍ജ: കിങ് ഫൈസല്‍ സ്ട്രീറ്റ് അല്‍ ഇസ്തിഖ്ലാല്‍ സ്ട്രീറ്റ് ജങ്ഷന്‍ സ്റ്റോപ് 1, കിങ് ഫൈസല്‍ സ്ട്രീറ്റ് ഷാര്‍ജ ഇസ്ലാമിക് ബാങ്ക് സ്റ്റോപ് 2.അബൂദബിയില്‍ നിന്നുള്ള ഇന്റര്‍ സിറ്റി യാത്ര കൂടുതല്‍ ആസൂത്രണം ചെയ്യാന്‍ സന്ദര്‍ശിക്കാം: tthps://darbi.itc.gov.ae/.ഈ സൈറ്റും സന്ദര്‍ശിക്കാവുന്നതാണ് : tthps://darbi.itc.gove.ae/.
മെനുവില്‍ നിന്ന് 'ജേണി പ്ലാനര്‍' ക്ലിക്ക് ചെയ്യുക. ഡിപാര്‍ചര്‍, അറൈവല്‍ സ്റ്റേഷനുകള്‍ തെരഞ്ഞെടുക്കുക.
റാസല്‍ഖൈമയില്‍ നിന്നുള്ള താമസക്കാര്‍ക്ക് ശനി മുതല്‍ വെള്ളി വരെ രാവിലെ 9 മണിക്കും വൈകിട്ട് 3 മണിക്കും 47 ദിര്‍ഹം നിരക്കില്‍ സര്‍വിസ് നടത്തുന്ന ഇന്റര്‍ സിറ്റി ബസില്‍ അബൂദബിയിലേക്ക് പോകാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."