ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചത്: പിന്നില്‍ സിഐ വിജയനെന്ന് സിബിഐ കുറ്റപത്രം
തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം.ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ തെളിവുകളൊന്നുമില്ലാതെയാണ് അറസ്റ്റ് ചെയ്തതെന്നും സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.സി ഐ ആയിരുന്ന എസ് വിജയൻ്റെ സൃഷ്ടിയാണ് ചാര കേസ് എന്ന് സിബിഐ പറയുന്നു. വിജയൻ ഹോട്ടലിൽ വെച്ച് കടന്ന് പിടിച്ചത് മറിയം റഷീദ തടഞ്ഞതാണ് വിരോധത്തിന് കാരണമെന്ന് സിബിഐ.
മുന്‍ പൊലീസ് ഉദ്യോഗസ്ഥരും ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥരും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം നല്‍കിയത്.
ആദ്യം അറസ്റ്റ് ചെയ്ത് ദിവസങ്ങൾ കഴിഞ്ഞാണ് ചാരക്കേസ് രജിസ്റ്റർ ചെയ്തത്. കോടതി വീണ്ടും കസ്റ്റഡിയിൽ നൽകാതിരുന്നതിനെ തുടർന്നാണ് ചാരക്കേസ് രജിസ്റ്റർ ചെയ്തത്. മറിയം റഷീദ ആദ്യം അറസ്റ്റിലായതിൻ്റെ പിറ്റേ ദിവസം മുതൽ വാർത്ത വന്നു തുടങ്ങിയത്. ചാരക്കേസ് വാർത്തകൾ ചോർത്തി നൽകിയത് എസ് വിജയനെന്ന് മുതിർന്ന മാധ്യമ പ്രവർത്തകരുടെ മൊഴി കുറ്റപത്രത്തിൽ ഉൾപ്പെടുത്തി.
കുറ്റപത്രം അംഗീകരിച്ച കോടതി ജൂലായ് 26ന് പ്രതികള്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."