178ാം മമ്പുറം ആണ്ടുനേര്‍ച്ചയ്ക്ക് അന്തിമരൂപമായി
മമ്പുറം: ഒക്‌ടോബര്‍ രണ്ട് മുതല്‍ ഒന്‍പത് വരെ നടക്കുന്ന മമ്പുറം ഖുതുബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 178ാം ആണ്ടുനേര്‍ച്ചയുടെ ഭാഗമായുള്ള വിവിധ ചടങ്ങുകളുടെ അന്തിമരൂപമായി. ഒക്‌ടോബര്‍ രണ്ടിന് കൂട്ടസിയാറത്ത്, കൊടികയറ്റം, മജ്‌ലിസുന്നൂര്‍ പരിപാടികള്‍ നടക്കും. തുടര്‍ന്ന് വിവിധ ദിവസങ്ങളില്‍ മതപ്രഭാഷണങ്ങള്‍, മൗലിദ് ദുആ സദസ്, സ്വലാത്ത് മജ്‌ലിസ്, പ്രാര്‍ഥനാ സമ്മേളനം, അന്നദാനം, ഖുതുബുസ്സമാന്‍ ദുആ എന്നിവയും നടക്കും.
നേര്‍ച്ച ഒന്‍പതിന് ഞായറാഴ്ച സമാപിക്കും. യോഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു. ശാഫി ഹാജി ചെമ്മാട്, കെ.പി ശംസുദ്ദീന്‍ ഹാജി വെളിമുക്ക്, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി, അബ്ദുല്ല ഹാജി ഓമച്ചപ്പുഴ, ഇബ്‌റാഹിം ഹാജി തയ്യിലക്കടവ്, റശീദ് ഹാജി, കബീര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."