HOME
DETAILS

പ്ലസ്ടുവിന് ശേഷം നിയമപഠനം:  നിരവധി അവസരങ്ങൾ

  
പി.കെ അൻവർ മുട്ടാഞ്ചേരി
July 11 2024 | 02:07 AM

Studying Law After Plus Two Many Opportunities
ഏതു വിഷയമെടുത്ത് ഹയർ സെക്കൻഡറി പൂർത്തിയാക്കിയവർക്കും വിപുലമായ ജോലി സാധ്യതകൾ വാഗ്ദാനം ചെയ്യുന്ന കരിയർ മേഖലയാണ് നിയമം. ജൂനിയർ അഭിഭാഷകൻ മുതൽ സുപ്രിംകോടതി ജഡ്ജി വരെ നീളുന്നതാണ് നിയമപഠനസാധ്യതകൾ. 
അഭിഭാഷക വൃത്തിയെന്ന ഏക ലക്ഷ്യത്തിൽനിന്ന് മാറി സമസ്തമേഖലകളിലും തൊഴിൽ സാധ്യതകളുള്ള പഠനമേഖലയായി നിയമം മാറി. ആശയ വിനിമയ ശേഷി, സാമാന്യ ബുദ്ധി, അപഗ്രഥന ശേഷി, നിരീക്ഷണപാഠവം, വിവേചന ശേഷി, ആത്മ വിശ്വാസം തുടങ്ങിയവയുള്ള വ്യക്തികൾക്ക് ഈ മേഖലയിൽ തീർച്ചയായും ശോഭിക്കാൻ കഴിയും. അഞ്ചു വർഷത്തെ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി പ്രോഗ്രാമിനു പുറമെ ബിരുദ വിദ്യാർഥികൾക്കു ചേരാവുന്ന മൂന്ന് വർഷ എൽ.എൽ.ബി പ്രോഗ്രാമുകളുമുണ്ട്. എൽ.എൽ.ബിക്കു ശേഷം ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ സ്ഥാപനങ്ങളിൽ വിവിധ സ്‌പെഷലൈസേഷനോടെയുള്ള എൽ.എൽ.എം, പിഎച്ച്.ഡി പഠനങ്ങൾക്കും അവസരമുണ്ട്. 
 
കോർപറേറ്റ് ലോ, ഇന്റർനാഷണൽ ലോ,  ഇന്റലക്ച്ചൽ പ്രോപ്പർട്ടി റൈറ്റ്‌സ് (IPR), ടാക്‌സേഷൻ, ആർബിട്രേഷൻ, മാരിടൈം ലോ, എൻവയോൺമെന്റൽ ലോ, കോൺസ്റ്റിറ്റിയൂഷനൽ ലോ, സൈബർ ലോ, ഫിനാൻഷ്യൽ ലോ, ഹ്യൂമൺ റൈറ്റ്‌സ് ലോ, ലേബർ ലോ തുടങ്ങി നിരവധി മികച്ച കരിയർ സാധ്യതകളുള്ള സ്‌പെഷലൈസേഷനുകളുണ്ട്.
ഹയർ സെക്കൻഡറിക്കു ശേഷമുള്ള    നിയമപഠനവുമായി ബന്ധപ്പെട്ട പ്രധാന പ്രവേശന പരീക്ഷകളെയും  പഠനാവസരങ്ങളെയും പരിചയപ്പെടാം.
 
കോമൺ ലോ  അഡ്മിഷൻ ടെസ്റ്റ്  (CLAT)
ദേശീയ നിയമ സർവകലാശാലകളിൽ പഠനത്തിനുള്ള പ്രവേശന പരീക്ഷയാണ് 'ക്ലാറ്റ്'. പഞ്ചവത്സര എൽ.എൽ.ബി പ്രവേശനത്തിന് 45 ശതമാനം മാർക്കോടെയുള്ള പ്ലസ്ടുവാണ് യോഗ്യത (പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 40 ശതമാനം). ഇപ്പോൾ പ്ലസ് ടു പഠിക്കുന്നവർക്കും അപേക്ഷിക്കാം. കൊച്ചിയിലെ നുവാൽസ് (NUALS) അടക്കം 24 നിയമ സർവകലാശാലകളിലേക്കാണ് പ്രവേശനം. 
നുവാൽസിൽ ബി.എ എൽ.എൽ.ബിയും മറ്റു സർവകലാശാലകളിൽ ബി.എ/ബി.കോം/ബി.ബി.എ/ബി.എസ്.സി/ ബി.എസ്.ഡബ്ല്യു. എൽ.എൽ.ബി (ഓണേഴ്‌സ്) പ്രോഗ്രാമുകളും പഠിക്കാവുന്നതാണ്. ദേശീയ നിയമസർവകലാശാലകളുടെ കൺസോർഷ്യമാണ് പരീക്ഷ നടത്തുന്നത്. ക്ലാറ്റ് പരീക്ഷയ്ക്ക് (CLAT 2025)  ജൂലൈ 15 മുതൽ ഒക്ടോബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. ഡിസംബർ ഒന്നിനാണ് പരീക്ഷ. രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഓഫ് ലൈൻ പരീക്ഷയാണ്. കേരളത്തിലും പരീക്ഷയെഴുതാം. ഐ.ഐ.എം റോത്തക്ക്, നാഷനൽ ഫോറൻസിക് സയൻസ് യൂനിവേഴ്‌സിറ്റി (ഡൽഹി ക്യാംപസ്), മഹാരാഷ്ട്ര നാഷനൽ ലോ യൂനിവേഴ്‌സിറ്റി നാഗ്പൂർ, സേവിയർ ലോ സ്‌കൂൾ ഭുവനേശ്വർ, രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസ് ബെംഗളൂരു, ഏഷ്യൻ ലോ കോളജ് നോയിഡ, നർസി മോൻജി ഇൻസ്റ്റിറ്റ്യൂട്ട് ബെംഗളൂരു, നിർമ യൂനിവേഴ്‌സിറ്റി അഹമ്മദാബാദ് തുടങ്ങിയ സ്ഥാപനങ്ങളും വിവിധ പ്രോഗ്രാമുകൾക്ക് ക്ലാറ്റ് സ്‌കോർ പരിഗണിക്കാറുണ്ട്. 50 ശതമാനം മാർക്കോടെ (പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് 45 ശതമാനം) എൽ.എൽ.ബി വിജയിച്ചവർക്ക് ഒരു വർഷ എൽ.എൽ.എം പ്രവേശനത്തിനും  അപേക്ഷിക്കാം വെബ്‌സൈറ്റ്: consortiumofnlus.ac.in. 
 
ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് (AILET)
ന്യൂഡൽഹിയിലുള്ള ദേശീയ നിയമ സർവകലാശാലയിൽ പഞ്ചവർഷ നിയമ ബിരുദ പ്രോഗ്രാമായ ബി.എ എൽ.എൽ.ബി (ഓണേഴ്‌സ്) പ്രോഗ്രാമിനുള്ള പ്രവേശന പരീക്ഷയാണ് 'ഐലറ്റ്'. 45  ശതമാനം മാർക്കോടെയുള്ള പ്ലസ്ടുവാണ് യോഗ്യത. നിയമ ബിരുദ പഠനം പൂർത്തിയാക്കിയവർക്ക് എൽ.എൽ.എം പ്രോഗ്രാമിനും 'ഐലറ്റ് 'വഴി പ്രവേശനം നേടാം.
വെബ്‌സൈറ്റ്: www.nludelhi.ac.in.
 
പഠനം കേരളത്തിൽ
കേരളത്തിൽ നാല് സർക്കാർ ലോ കോളജുകളിലും (തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, തൃശൂർ) മറ്റു സ്വകാര്യ ലോ കോളജുകളിലും കേരള ലോ എൻട്രൻസ് പരീക്ഷ  വഴി അഞ്ച് വർഷ എൽ.എൽ.ബി പ്രോഗ്രാമുകൾ പഠിക്കാം. ബി.എ/ബി.കോം/ബി.ബി.എ എൽ.എൽ.ബി പ്രോഗ്രാമുകളുണ്ട്. 45 ശതമാനം മാർക്കോടെ പ്ലസ്ടു വിജയമാണ് പ്രവേശന യോഗ്യത. ബിരുദം കഴിഞ്ഞവർക്ക് ത്രിവത്സര പ്രോഗ്രാമുകളുമുണ്ട്. ഈ വർഷത്തെ വിജ്ഞാപനം ഉടൻ പ്രതീക്ഷിക്കാം.വെബ്‌സൈറ്റ്: cee.kerala.gov.in.
കൊച്ചി ശാസ്ത്ര സർവകലാശാലയുടെ (CUSAT) കീഴിലുള്ള സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ അഞ്ചുവർഷ ബി.ബി.എ/ബി.കോം എൽ.എൽ.ബി (ഓണേഴ്‌സ് ) പ്രോഗ്രാമുകളുണ്ട്. സർവകലാശാല നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT ) അടിസ്ഥാനമാക്കിയാണ് പ്രവേശനം. വെബ്‌സൈറ്റ്: admissions.cusat.ac.in.
അലിഗഡ് യൂനിവേഴ്‌സിറ്റിയുടെ മലപ്പുറം കാംപസിൽ പഞ്ചവർഷ ബി.എ എൽ.എൽ.ബി പ്രോഗ്രാമുണ്ട്. മഹാത്മാ ഗാന്ധി സർവകലാശാലയ്ക്കു കീഴിൽ സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട്, കണ്ണൂർ സർവകലാശാലയിലെ സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, കേരള ലോ അക്കാദമി തിരുവനന്തപുരം  എന്നിവിടങ്ങളിലും പഠനാവസരങ്ങളുണ്ട്.
 
രാജ്യത്തെ വിവിധ സർവകലാശാലകളിൽ സി.യു.ഇ ടി.യുജിയടക്കം വ്യത്യസ്തമായ പ്രവേശന പരീക്ഷകൾ വഴി പഠനം നടത്താൻ അവസരമുണ്ട്. അലിഗഡ് മുസ്‌ലിം സർവകലാശാല, ബനാറസ് ഹിന്ദു സർവകലാശാല, ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ, സൗത്ത് ബിഹാർ സെൻട്രൽ സർവകലാശാല, ഗവൺമെന്റ് ലോ കോളജ് മുംബൈ, ഡോ. ബി.ആർ അംബേദ്കർ ലോ കോളജ് വിശാഖപട്ടണം, ക്രൈസ്റ്റ് സർവകലാശാല, ലവ് ലി പ്രൊഫഷണൽ സർവകലാശാല, ജിൻഡാൽ ലോ സ്‌കൂൾ, സിംബയോസിസ് ലോ സ്‌കൂൾ, ലക്‌നൗ സർവകലാശാല തുടങ്ങിയവ ഉദാഹരണങ്ങളാണ്. ലോ സ്‌കൂൾ അഡ്മിഷൻ ടെസ്റ്റ് (LSAT) പോലുള്ള പരീക്ഷകൾ വഴി വിദേശ രാജ്യങ്ങളിലെ മികച്ച സർവകലാശാലകളിലും നിയമ പഠനം നടത്താവുന്നതാണ്. (www.lsac.org). 
 
അവസരങ്ങൾ  നിരവധി
സർക്കാർ സർവിസുകൾ, പൊതു മേഖലാ സ്ഥാപനങ്ങൾ, വ്യവസായ വാണിജ്യ ധനകാര്യ സ്ഥാപനങ്ങൾ, പബ്ലിക് പ്രോസിക്യൂഷൻ, മീഡിയ, ജുഡിഷ്യൽ സർവിസ്, ടാക്‌സ് കൺസൾട്ടൻസി, നോട്ടറി, ആർബിട്രേഷൻ, പാരാ ലീഗൽ സർവിസ്, ലീഗൽ പ്രോസസ്സ് ഔട്ട്‌സോഴ്‌സിങ് (LPO), ഇൻഷൂറൻസ്, ഇന്റലക്ചൽ പ്രോപ്പർട്ടി റൈറ്റ്‌സ് (IPR), നിയമ വിശകലനം, ലീഗൽ ജേർണലിസം, ലീഗൽ കോൺട്രാക്റ്റുകളുടെ ഡ്രാഫ്റ്റിങ്, ഫാമിലി കൗൺസലിങ് തുടങ്ങിയ മേഖലകളിൽ തൊഴിലവസരങ്ങളുണ്ട്. ഇന്റർനാഷണൽ ഓർഗനൈസേഷനുകൾ, കൺസ്യൂമർ ഫോറങ്ങൾ, ലോകായുക്ത, എൻ.ജി.ഒകൾ, റെയിൽവേ, എൻ.ഐ.എ, സി.ബി.ഐ, പാർലമെന്റ് തുടങ്ങിയ മേഖലകളിലും ജോലി സാധ്യതകളുണ്ട്. നിയമ ബിരുദത്തോടൊപ്പം എം.ബി.എ, കമ്പനി സെക്രട്ടറിഷിപ്പ് ,  എം.സ്.ഡബ്ല്യു പോലുള്ള അധിക യോഗ്യതകൾ നേടുന്നവർക്ക് കോർപറേറ്റ് മേഖലയിൽ മികച്ച അവസരങ്ങളുണ്ട്. 
 
സിവിൽ സർവിസ് മേഖലയിലേക്ക് പ്രവേശിക്കാനാഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ബിരുദ കോഴ്‌സുകളിലൊന്നാണ് എൽ.എൽ.ബി. വിവിധ നിയമ കലാലയങ്ങളിൽ അധ്യാപകരായും ജോലി സാധ്യതയുണ്ട്. ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷം യു.ജി.സിയുടെ നാഷനൽ എലിജിബിലിറ്റി ടെസ്റ്റ് കൂടി വിജയിച്ചാൽ മതി. റിസർച്ച് മേഖലകളിലും അവസരങ്ങളുണ്ട്.  കേരള ഹൈക്കോടതി നടത്തുന്ന മുൻസിഫ്/ മജിസ്‌ട്രേറ്റ് പരീക്ഷ വഴി നേരിട്ട് ജഡ്ജിയാകാൻ അവസരമുണ്ട്. ഐ.ബി.പി.എസ് (IBPS) നടത്തുന്ന സ്‌പെഷലിസ്റ്റ് ഓഫിസർ (SO) പരീക്ഷ വഴി ലോ ഓഫിസർ തസ്തികയിലെത്താം. ബാർ കൗൺസിലിൽ എൻറോൾ ചെയ്ത ശേഷം സുപ്രിംകോടതി, ഹൈക്കോടതി, കീഴ്‌ക്കോടതി എന്നിവിടങ്ങളിൽ വക്കീലായി പ്രാക്ടീസ് ചെയ്യാം. 
 
ലീഗൽ പ്രാക്ടീസിന് പ്രായ പരിധിയില്ല. വക്കീലായി മൂന്ന് വർഷത്തെ പരിചയമുണ്ടെങ്കിൽ ആർ.ബി.ഐ, എസ്.ബി.ഐ എന്നിവിടങ്ങളിലെ ലീഗൽ തസ്തികളിൽ അപേക്ഷിക്കാം. സീനിയർ അഡ്വക്കേറ്റായി പ്രവർത്തിക്കുന്നവർക്ക് സർക്കാറിന്റെ പല കമ്മിഷനുകൾക്കും നേതൃത്വം നൽകാം. വിവിധ സർക്കാർ വകുപ്പുകളിൽ നിയമബിരുദധാരികൾക്ക് മുൻഗണനയുണ്ട്. 
സ്ഥാനക്കയറ്റത്തിനുള്ള അധിക യോഗ്യതയായും നിയമ ബിരുദം പരിഗണിക്കാറുണ്ട്. നമ്മുടെ സേനാ വിഭാഗങ്ങളിൽ ജഡ്ജ് അഡ്വക്കേറ്റ് ജനറൽ (JAG) തസ്തികയിലേക്കുള്ള അടിസ്ഥാന യോഗ്യത 55 ശതമാനത്തോടെയുള്ള നിയമ ബിരുദമാണ്. സർവിസ് സെലക്ഷൻ ബോർഡ് (SSB) ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  16 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  16 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  17 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  17 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  17 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  17 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  17 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  18 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  18 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  18 hours ago