മന്ത്രിയുടെ സാന്നിധ്യത്തിൽ സി.പി.എമ്മിൽ ചേർന്ന യുവാവ് കഞ്ചാവുമായി പിടിയിൽ
പത്തനംതിട്ട: മന്ത്രി വീണ ജോർജിന്റെ സാന്നിധ്യത്തിൽ കാപ്പ കേസ് പ്രതിക്കൊപ്പം സി.പി.എമ്മിൽ ചേർന്ന യുവാവിനെ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടി. മൈലാടുംപാറ സ്വദേശി യദു കൃഷ്ണനാണ് പിടിയിലായത്. കേസെടുത്ത ശേഷം പ്രതിയെ ജാമ്യത്തിൽ വിട്ടു.
കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു കാപ്പ കേസ് പ്രതി ശരൺ ചന്ദ്രനും യദു കൃഷ്ണനും അടക്കം 62 പേർ സി.പി.എമ്മിൽ ചേർന്നത്. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനുവാണ് ഇവരെ മാലയിട്ട് പാർട്ടിയിലേക്കു സ്വീകരിച്ചത്. നേരത്തെ ഇവർ ബി.ജെ.പി പ്രവർത്തകരായിരുന്നു. മന്ത്രി വീണ ജോർജ് ആയിരുന്നു ശരൺ ചന്ദ്രനടക്കമുള്ളവരെ പാർട്ടിയിലേക്കു സ്വാഗതം ചെയ്ത പരിപാടി ഉദ്ഘാടനം ചെയ്തത്.
കാപ്പാ കേസ് പ്രതിയെ സ്വീകരിച്ചത് പാർട്ടിക്കുള്ളിൽ വലിയ പൊട്ടിത്തെറി ആയിരുന്നു. ഇതിനിടെയാണ് പാർട്ടിയിൽ എത്തിയ മറ്റൊരാൾ കൂടി കഞ്ചാവ് കേസിൽ പ്രതിയാകുന്നത്. പശ്ചാത്തലം പരിഗണിക്കാതെ പാർട്ടിയിൽ ചേർന്നവരെ സ്വീകരിച്ചത് സമൂഹത്തിൽ എതിർപ്പുണ്ടാക്കുമെന്നാണ് പാർട്ടിക്കുള്ളിലെ വിമർശനം. എന്നാലിത് ഗൂഢാലോചനയാണെന്നും പിടിക്കപ്പെട്ട സമയത്ത് യദുവിന്ർറെ കൈയിൽ കഞ്ചാവ് ഇല്ലായിരുന്നവെന്നും സിപിഐഎം പത്തനം തിട്ട ഏരിയ സെക്രട്ടറി എം.വി സഞ്ജു പറഞ്ഞു.
An arrest for ganja by a CPM worker in Pathanamthitta
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."