HOME
DETAILS
MAL
ജീവിതശൈലീരോഗ അവബോധത്തിന് 350 സ്കൂളുകളില്‍ പദ്ധതി
backup
August 30 2016 | 18:08 PM
തിരുവനന്തപുരം: ജീവിതശൈലീരോഗ നിയന്ത്രണപദ്ധതി ഈവര്‍ഷം ഇരുനൂറോളം ഗ്രാമപഞ്ചായത്തുകളിലും മുന്നൂറ്റിഅന്‍പതോളം വിദ്യാലയങ്ങളിലും നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഓരോ ജില്ലയിലെയും തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളെയും എട്ടു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളുള്ള വിദ്യാലയങ്ങളെയും ഉള്‍പ്പെടുത്തിയാണ് പദ്ധതി ഉദ്ദേശിക്കുന്നത്. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പഞ്ചായത്ത് പ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
സമൂഹത്തിന്റെയും കുടുംബത്തിന്റെയും ഭദ്രത തകര്‍ക്കുന്ന രീതിയിലുള്ള മദ്യത്തിന്റെ അമിതമായ ഉപയോഗത്തിനെതിരേ കുടുംബശ്രീ, അയല്‍ക്കൂട്ടം എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."