ഹെഡ് ആന്റ് നെക്ക് കാന്‍സറിനെ കുറിച്ചറിയാം.. ഡോക്ടര്‍ സംസാരിക്കുന്നു
കൃത്യസമയത്ത് രോഗനിര്‍ണയം നടത്തി ചികിത്സ തേടലാണ് കാന്‍സര്‍ പ്രതിരോധത്തില്‍ പ്രധാനം. ആരോഗ്യവാനായിരിക്കാന്‍ ജീവിതശൈലിയിലും ഭക്ഷണ കാര്യത്തിലും പ്രത്യേക ശ്രദ്ധവേണം. ആരോഗ്യവും സന്തോഷവും നിങ്ങളുടെ കയ്യിലാണ്. ചിലപ്പോഴെങ്കിലും ശരീരത്തില്‍ വരുന്ന വേദനകളോ നിറ വ്യത്യാസമോ ക്യാന്‍സറാണോ എന്ന് പലരും സംശയിച്ചിട്ടുണ്ടാകാം. എന്നാല്‍ സംശയനിവാരണം നടത്താന്‍ ഡോക്ടറെ സമീപിക്കുന്നതാണ് ഏറ്റവും നല്ലത്.
ഇന്ന് ഏറ്റവുമധികം കാണപ്പെടുന്ന കാന്‍സറുകളില്‍ ഒന്നാണ് ഹെഡ് ആന്റ് നെക്ക് കാന്‍സര്‍. ശരീരത്തിലെ മുഴകളും അസാധാരണമായ വേദനയും ലക്ഷണങ്ങളാകാം. എങ്ങനെ രോഗം കണ്ടെത്താം? ലക്ഷണങ്ങള്‍ എന്തെല്ലാം?..പ്രതിവിധിയെന്ത്? രോഗം വരാതിരിക്കാന്‍ എന്തൊക്കെ ചെയ്യണം എന്നെല്ലാമുള്ള കാര്യങ്ങള്‍ ഡോക്ടറോട് നേരിട്ട് ചോദിച്ചറിയാന്‍ അവസരമൊരുക്കുന്നു. സുപ്രഭാതം 'ചാറ്റ് വിത്ത് ഡോക്ടര്‍' ജൂലൈ 17, ബുധനാഴ്ച രാത്രി 7.30ന് ഗൂഗിള്‍ മീറ്റില്‍. ഡോ. സന്തോഷ് കുമാര്‍ പങ്കെടുക്കുന്നു.
പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ഗ്രൂപ്പില്‍ ജോയിന് ചെയ്യുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."