HOME
DETAILS

വിലക്കയറ്റത്തിന് കാരണം സര്‍ക്കാരിന്റെ വികലമായ നികുതി നിര്‍ദേശങ്ങള്‍ : ഉമ്മന്‍ചാണ്ടി

  
backup
August 30 2016 | 18:08 PM

%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%b8

കോട്ടയം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിന് കാരണം ഇടതു സര്‍ക്കാരിന്റെ വികലമായ നികുതി നിര്‍ദേശങ്ങളാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഓണക്കാലത്തുപോലും വിപണിയില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തി വില പിടിച്ചുനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരേ യു.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

അധ്യയനവര്‍ഷം ആരംഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടുപോലും പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാത്തത് ശ്രദ്ധയില്‍പെട്ടില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന സര്‍ക്കാരിന്റെ അനാസ്ഥയും കഴിവുകേടുമാണ് തെളിയിക്കുന്നത്.

മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ഥികളുടെ ഭാവി പന്താടുന്ന സര്‍ക്കാര്‍ സമീപനം ഹൈക്കോടതിയുടെപോലും വിമര്‍ശനത്തിന് വിധേയമായത് ഭരണപരാജയത്തിന്റെ തെളിവാണ്. വിലക്കയറ്റം ഉള്‍പ്പെടെയുള്ള ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് യു.ഡി.എഫ് നേതൃത്വം നല്‍കുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കേരളത്തെ സോമാലിയായോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സോമാലിയാക്കാരെപോലും നാണിപ്പിക്കുന്ന സംഭവങ്ങളാണ് രാജ്യം മുഴുവന്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. മോദിയുടെ ഭരണത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഓരോദിവസവും നടക്കുന്ന ദലിത് പീഡനങ്ങള്‍ ലോകരാജ്യത്തിന് മുന്‍പില്‍ ഇന്ത്യയുടെ യശ്ശസിന് കളങ്കം ചാര്‍ത്തുന്നവയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ അഡ്വ. ജോസി സെബാസ്റ്റ്യന്‍ അധ്യക്ഷനായി.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് ടോമി കല്ലാനി, ജോസഫ് വാഴയ്ക്കന്‍, കുര്യന്‍ ജോയി, കെ.പി.സി.സി ഭാരവാഹികളായ ലതികാ സുഭാഷ്, പി.എ സലിം, ഫിലിപ്പ് ജോസഫ്, നാട്ടകം സുരേഷ്, ഘടകകക്ഷി നേതാക്കളായ പി.എം ഷെറീഫ്, ജോസഫ് ചാവറ, മുണ്ടക്കയം സോമന്‍, ബിജു മറ്റപ്പള്ളി, പി.ജി മധുസുദനന്‍, പി.എസ് ജയിംസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, നഗരസഭാ അധ്യക്ഷ പി.ആര്‍ സോന പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബൂല്ല, റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികകൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago