വായില്‍ കപ്പലോടും രുചിയില്‍ ബ്രഡ് കൊണ്ടൊരു അറേബ്യന്‍ പുഡിങ്...
എളുപ്പത്തില്‍ തയാറാക്കാവുന്ന ഒരു ഡെസേര്‍ട്ടാണിത്. അടിപൊളി രുചി. കുട്ടികള്‍ക്കൊക്കെ വളരെ ഇഷ്ടമാകും.
പാല് - ഒരു ലിറ്റര്‍
പഞ്ചസാര- അരകപ്പ്
കസ്റ്റാര്‍ഡ് പൗഡര്‍ - 3 സ്പൂണ്‍
കണ്ടന്‍സ്ഡ് മില്‍ക്-5 ടേബിള്‍ സ്പൂണ്‍
ഫ്രഷ് ക്രീം- ചെറിയ ടിന്
തയാറാക്കുന്ന വിധം
ഒരു നോണ്‍സ്റ്റിക് പാത്രം അടുപ്പത്ത് വച്ച് അതിലേക്ക് പാല് ഒഴിച്ച് തിളപ്പിക്കാന്‍ വയ്ക്കുക. ആവശ്യത്തിനു പഞ്ചസാരയും ചേര്‍ത്ത് തിളവരുന്ന സമയത്ത് കസ്റ്റാര്‍ഡ് പൗഡര്‍ ഒഴിച്ചുകൊടുക്കുക. (കുറച്ചു വെള്ളത്തിലോ പാലിലോ കസ്റ്റാര്‍ഡ് പൗഡറിട്ട് കലക്കിവയ്ക്കുക
. എന്നിട്ട് നന്നായി ഇളക്കിക്കൊടുത്ത് തീ ഓഫ് ചെയ്തു വയ്ക്കുക. ഇനി ഒരു പുഡിങ് ട്രേയിലേക്ക് ബ്രഡ് സൈഡ് കട്ട് ചെയ്ത് നല്ല വൃത്തിയില്‍ നിരത്തി വച്ചു കൊടുക്കുക. ശേഷം അതിനു മുകളിലേക്ക് ഉണ്ടാക്കിവച്ച മിക്സ് ഒഴിച്ചു കൊടുക്കുക. ശേഷം വീണ്ടം ബ്രഡ് അതിനു മുകളില്‍ വച്ചു കൊടുക്കുക. വീണ്ടും മിക്സ് ഒഴിച്ചു കൊടുക്കുക.
ശേഷം 15 മിനിറ്റ് ഫ്രിഡ്ജില്‍ വച്ച് ഒന്നു സെറ്റ് ചെയ്തെടുക്കുക. ഇനി ഒരു ബൗളില്‍ ഒരു ടിന് ഫ്രഷ് ക്രീമും കണ്ടന്‍സ്ഡ് മില്‍ക്കും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇനി സെറ്റ് ചെയ്യാന്‍ വച്ച പുഡിങ് എടുത്ത് അതിനു മുകളിലേക്ക് ഇത് ഒഴിച്ചു കൊടുക്കുക. ഇനി അലങ്കരിക്കാന്‍ ബദാമോ പിസ്തയോ എന്തെങ്കിലും നൈസായി അരിഞ്ഞിട്ടു കൊടുക്കുക. ഇനി ഫ്രിഡ്ജില്‍ വച്ച് തണുത്ത ശേഷം കഴിക്കുക.
പൊളിയാണേ ഈ ഡിഷ്... കഴിക്കാന്‍ മറക്കരുതേ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."