HOME
DETAILS

സംഘപരിവാറും ദലിത് സമൂഹവും

  
backup
August 30 2016 | 18:08 PM

%e0%b4%b8%e0%b4%82%e0%b4%98%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b1%e0%b5%81%e0%b4%82-%e0%b4%a6%e0%b4%b2%e0%b4%bf%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9%e0%b4%b5%e0%b5%81

ഇന്ത്യയിലെ ദലിത്ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ചരിത്രത്തിന്റെ ഇന്നലെകളിലേയ്ക്കു വ്യാപിച്ചുകിടക്കുന്നവയാണ്. ആറായിരത്തിലധികം ജാതികളും ഉപജാതികളുമുള്ള സങ്കീര്‍ണസാമൂഹികതയുടെ പാര്‍ശ്വഫലങ്ങളെന്ന നിലയിലാണു ചരിത്രത്തിലെ ദലിത് തിക്താനുഭവങ്ങള്‍ അടയാളപ്പെടുത്തുന്നത്.

വര്‍ണാശ്രമസങ്കല്‍പ്പത്തില്‍പ്പെടാത്ത 'പഞ്ചമ'രുടെ പരിഗണനപോലും ലഭിക്കാത്ത വിഭാഗമായിരുന്നു ദലിതുകള്‍. ഡോ. ബി.ആര്‍ അംബേദ്കര്‍, മഹാത്മാ ഫുലേ, ഇ.വി രാമസ്വാമി നായ്ക്കര്‍ തുടങ്ങി കേരളത്തിലെ അധഃസ്ഥിതവിഭാഗങ്ങളുടെ പടത്തലവനായഅയ്യങ്കാളിയും പണ്ഡിറ്റ് കെ.പി കറുപ്പനും ഉള്‍പ്പെടെയുള്ളവര്‍ ദലിതുകളെ ഹിന്ദുക്കളെന്നു വിളിക്കുന്നതിനോടു വിയോജിച്ചവരായിരുന്നു.

സ്വന്തമായ സാമൂഹികരിതികളും തൊഴിലും ആചാരങ്ങളുമുള്ളവരാണ് ഇന്ത്യയിലെ ദലിതുകള്‍. അവര്‍ അനുഭവിച്ചുപോന്ന പാര്‍ശ്വവല്‍ക്കരണത്തിന്റെ സ്വഭാവികപ്രതിഫലനങ്ങളെന്ന നിലയില്‍ അവരുടെ ജീവിതസാഹചര്യങ്ങളിലും തൊഴിലുകളിലും ഉയര്‍ന്ന ജാതിക്കാരുമായി താരതമ്യംചെയ്യുമ്പോള്‍ മോശമെന്നു തോന്നാവുന്ന ഘടകങ്ങളുണ്ടായിത്തീര്‍ന്നു.

ഇന്ത്യയിലെ വര്‍ണാശ്രമികളായ ഹിന്ദുക്കള്‍ വേദകാലത്തിനുശേഷം സസ്യാഹാരത്തിലേയ്ക്കു മാറിയപ്പോള്‍ ദലിതുകള്‍ ആദിമകാലംമുതല്‍ ശീലിച്ച മാംസാഹാരം നിലനിര്‍ത്തി. സവര്‍ണന്റെ പ്രാര്‍ഥനകളിലും ജപങ്ങളിലും പശുവും ബ്രാഹ്മണനും കടന്നുവന്നപ്പോള്‍ ദലിതുകള്‍ ആ പരിസരത്തെങ്ങും കാണപ്പെടാന്‍ അര്‍ഹതയില്ലാത്തവരായി മാറ്റിനിര്‍ത്തപ്പെട്ടു.

''സ്വസ്തി പ്രാജാഭ്യഃ പരിപാലയന്താം
ന്യായേന മാര്‍ഗേനണ മഹീം മഹിശാഃ
ഗോബ്രാഹ്്മണോഭ്യഃ ശുഭമസ്തുനിത്യം
ലോകാഃ സമസ്താഃ സുഖിനോഭവന്തു''
എന്ന, സവര്‍ണര്‍ പണ്ടു പതിവായി ചൊല്ലിക്കൊണ്ടിരുന്ന വേദമന്ത്രത്തില്‍ ബ്രാഹ്മണനും പശുവിനുമാണു നിത്യമംഗളം നേരുന്നത്. സവര്‍ണാത്മീയത ഇന്ത്യയിലെ ബഹുഭൂരിപക്ഷംവരുന്ന അവര്‍ണരെയും ദലിതുകളെയും കണ്ടില്ലെന്നു നടിക്കുകയാണു ചെയ്തത്.

ദലിതുകള്‍ അനുഭവിച്ചുവന്ന സാമൂഹികബഹിഷ്‌കരണത്തിന്റെ ഫലമായാണ് ഇസ്്‌ലാമിലേയ്ക്കും ക്രിസ്തുമതത്തിലേയ്ക്കും ഒഴുക്കുണ്ടായത്. അത്തരം മതസ്വീകരണങ്ങള്‍ 'മതംമാറ്റ'മെന്നു വ്യവഹരിക്കാവുന്നവയല്ല. ഹിന്ദുക്കളായി പരിഗണിക്കപ്പെടാത്തവരാണല്ലോ അവര്‍. ഉപേക്ഷിക്കാനൊരു മതം ഇന്ത്യയിലെ ദലിതുകള്‍ക്കുണ്ടായിരുന്നില്ല.

ജനസംഖ്യാടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ ഇന്ത്യയിലെ മുക്കാല്‍പ്പങ്കു ജനവിഭാഗങ്ങളും 'ഹിന്ദുത്വ' വിശേഷണത്തിനു പുറത്തുനില്‍ക്കുന്നവരായിരുന്നുവെന്ന യാഥാര്‍ഥ്യം 1925 ല്‍ രാഷ്ട്രീയ സ്വയംസേവക സംഘം രൂപീകരിക്കുമ്പോള്‍ ഡോ. കേശവബലിറാം ഹെഡ്‌ഗേവാറിനെ അസ്വസ്ഥനാക്കിയിരുന്നു. ഇന്ത്യന്‍ജനതയെ ഹിന്ദുത്വാധിഷ്ഠിത രാഷ്ട്രീയധാരയിലെത്തിച്ചു ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട ആര്‍.എസ്.എസ് പക്ഷേ, അതിന്റെ പ്രത്യയശാസ്ത്രം വികസിപ്പിച്ചെടുത്തതു സവര്‍ണപരിപ്രേക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയാണ്.

ആര്യനിസത്തിന്റെ സാംസ്‌കാരികോപാധികളെ ആശ്രയിക്കുന്ന ആര്‍.എസ്.എസിന് ഇന്ത്യയിലെ അവര്‍ണ-പഞ്ചമ-ദലിത് സമൂഹങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുകയില്ലെന്നത് ആ പ്രസ്ഥാനത്തിന്റെ സ്വാഭാവികത മാത്രമാണ്. അതുകൊണ്ടുതന്നെ ആവിര്‍ഭാവകാലം മുതല്‍ ഒന്‍പതു പതിറ്റാണ്ടു പിന്നിട്ടെത്തിനില്‍ക്കുന്ന വര്‍ത്തമാനകാലംവരെ ആര്‍.എസ്.എസിനെ ഇന്ത്യയിലെ ഭൂരിപക്ഷം ദലിതുകള്‍ അവരുടെ പരിസരത്തുനിന്നു മാറ്റിനിര്‍ത്തുകയായിരുന്നു.

1947 ല്‍ വിഭജനസഹിതം ഇന്ത്യക്കു സ്വാതന്ത്ര്യംകിട്ടുന്നതുവരെ ആര്‍.എസ്.എസിന് അവര്‍ണ-ദലിത് വിഭാഗങ്ങളോടുണ്ടായിരുന്ന അസ്പൃശ്യത വ്യക്തമാണ്. അതിനുശേഷം ആ വിഭാഗങ്ങളെക്കൂടി ഉള്‍ക്കൊള്ളുന്ന വിശാലഹിന്ദുത്വത്തില്‍ ആര്‍.എസ്.എസ്് എത്തിച്ചേര്‍ന്നതു രാഷ്ട്രീയലക്ഷ്യംമാത്രം മുന്‍നിര്‍ത്തിയാണ്. വിഭജനത്തിന്റെപേരിലുള്ള വര്‍ഗീയപ്രചാരണങ്ങളില്‍ ഇന്ത്യയിലെ ജനങ്ങള്‍ അകപ്പെടുമെന്നും അങ്ങനെ ഹിന്ദുത്വ അജന്‍ഡ അവരില്‍ ചെലുത്തി ഇന്ത്യയെ വളരെ വേഗത്തില്‍ ഹിന്ദുരാഷ്ട്രമാക്കി മാറ്റാമെന്നും ആര്‍.എസ്.എസ് കരുതി.

എന്നാല്‍, ബഹഭൂരിപക്ഷം ഇന്ത്യക്കാരും മതനിരപേക്ഷതയ്‌ക്കൊപ്പം നല്‍ക്കുകയാണു ചെയ്തത്. ഈ തിരിച്ചടി ആര്‍.എസ്.എസിനു വെല്ലുവിളിയായി. ഇന്ത്യയിലെ ദലിതുകളെയും അവര്‍ണരെയും ഒപ്പംകൂട്ടാതെ ഹിന്ദുത്വരാഷ്ട്രീയം പ്രയോഗിക്കാനാവില്ലെന്ന തിരിച്ചറിവില്‍നിന്നാണു ശാഖകളിലേയ്ക്കു സര്‍വണേതര ജനവിഭാഗങ്ങളെ കൂട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങളാരംഭിച്ചത്.

ഇതു കുറഞ്ഞതോതിലെങ്കിലും ഫലംകാണുകയും ചെയ്തു. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും സംഘപരിവാര്‍ ഘടകങ്ങളില്‍ ദലിതുകള്‍ അംഗങ്ങളായി. വിശ്വഹിന്ദു പരിഷത്ത്, വനവാസി കല്യാണ്‍, ബജ്‌റംഗ്്ദള്‍ എന്നിങ്ങനെ വികസിച്ചുവന്ന ആര്‍.എസ്.എസ് കുടുംബത്തിന്റെ വിവിധശാഖകളിലേയ്ക്കു ദലിതുകളും ആദിവാസികളും അവര്‍ണരും അണിചേര്‍ക്കപ്പെട്ടത് 'വിശാലഹിന്ദുത്വ'മെന്ന രാഷ്ട്രീയോപാധിയുടെ പിന്‍ബലത്തോടെയായിരുന്നു.

ഇതിനിടയിലും ശാഖാതലം മുതല്‍ ഉന്നതനേതൃത്വംവരെ പലഘട്ടങ്ങളിലും ദലിതുകളെ മാറ്റിനിര്‍ത്തുന്ന അനുഭവങ്ങളും ഉണ്ടായിക്കൊണ്ടിരുന്നു. 'ഗണവസ്ത്രം' അഥവാ സംഘവേഷം ധരിക്കുന്നതോടെ ഹിന്ദുക്കള്‍ ഒന്നാവുകയും ഉച്ചനീചത്വങ്ങള്‍ അവസാനിക്കുകയും ചെയ്യുമെന്ന വാഗ്ദാനം ദലിതുകളുടെ കാര്യങ്ങളില്‍ പ്രയോഗവല്‍ക്കരിക്കപ്പെട്ടില്ല. കേരളത്തില്‍ത്തന്നെ പിന്നാക്കവിഭാഗങ്ങളില്‍നിന്ന് ആര്‍.എസ്.എസിലെത്തിയവരുടെ തിക്താനുഭവങ്ങള്‍ നമുക്കു മുന്നിലുണ്ട്.

മേല്‍ത്തട്ടുകളിലും ഉന്നതസ്ഥാനങ്ങളിലും സവര്‍ണരെ പ്രതിഷ്ഠിക്കുകയും പിന്നോക്ക ദലിത്‌വിഭാഗങ്ങളെ ആകര്‍ഷിക്കാനായി നാമമാത്രമായ പദവികള്‍ ആ വിഭാഗങ്ങള്‍ക്കു നല്‍കുകയുംചെയ്യുന്ന രീതി പരിവാര്‍ ഘടകങ്ങളില്‍ പൊതുവായി അനുവര്‍ത്തിക്കപ്പെടുന്നതാണ്. നിഷ്‌കളങ്കരായ ഒരു ചെറിയവിഭാഗം ദലിതുകള്‍ ഈ രീതിയെ മനസിലാക്കിയതു പരിവാറിന്റെ ദലിത് സ്‌നേഹമെന്ന നിലയിലായിരുന്നു. നൂറ്റാണ്ടുകളോളം തങ്ങളെ സമീപത്തേയ്ക്കുപോലും അടുപ്പിക്കാതിരുന്ന സവര്‍ണവിഭാഗങ്ങളില്‍പ്പെട്ടവര്‍ തലോടാന്‍ തുടങ്ങിയപ്പോഴുണ്ടായ രോമാഞ്ചജനകമായ അനുഭവങ്ങളെ അവര്‍ ആര്‍.എസ്.എസിന്റെ മഹത്വമായി തെറ്റിദ്ധരിച്ചു.

1960 നു ശേഷം ആര്‍.എസ്.എസ് നടപ്പിലാക്കിയ തന്ത്രങ്ങളുടെ ഫലമായിരുന്നു ദലിതുകളെയും പിന്നോക്കവിഭാഗങ്ങളെയും അടുപ്പിച്ചുനിര്‍ത്തുകയെന്നത്. ഇതിനായി ഹിന്ദുത്വത്തിലേയ്ക്കു ദലിതുകളെയും അവര്‍ണരെയും പിന്നോക്കക്കാരെയും ബാഹ്യമായും രാഷ്ട്രീയമായും കൂട്ടിച്ചേര്‍ക്കയും വര്‍ഗീയ വിഷം അവരില്‍ കുത്തിവയ്ക്കുകയും ചെയ്തു. 1980 നു ശേഷം സംഘപരിവാര്‍ രാഷ്ട്രീയം ഇന്ത്യയില്‍ ഉണ്ടാക്കിയിട്ടുള്ള ഓരോ നേട്ടങ്ങള്‍ക്കു പിന്നിലും ബഹിഷ്‌കൃത വിഭാഗങ്ങളുടെ രാഷ്ട്രീയ പിന്തുണ കാണാം.

1992 ല്‍ ബാബരി മസ്ജിദ് തകര്‍ക്കാനായി ആര്‍ത്തിരമ്പിയെത്തിയത് ഒരു ലക്ഷത്തി ഇരുപതിനായിരത്തോളം കര്‍സേവകരാണ്. അവരില്‍ 98 ശതമാനവും ദലിതുകളും അവര്‍ണപഞ്ചമശ്രേണിയില്‍പ്പെട്ടവരുമായിരുന്നു. സവര്‍ണര്‍ ഒരിക്കലും ശാരീരിക ക്ലേശങ്ങള്‍ സഹിച്ച് ദേശഭക്തി തെളിയിക്കാന്‍ രംഗത്തിറങ്ങില്ല. നുണകളുടെയും തെറ്റിദ്ധരിപ്പിക്കലുകളുടെയും ബാലിശമായ ആവേശത്തില്‍ നിലനില്‍ക്കുന്ന ഒരു രാഷ്ട്രീയത്താല്‍ ഉദ്ദീപിപ്പിക്കപ്പെട്ട ആള്‍ക്കൂട്ടമായിരുന്നു അത്.

അധികാരത്തിലേറുന്നതിനു ദലിതുകളെ ഉപയോഗിക്കുക എന്ന തന്ത്രമാണ് സംഘപരിവാര്‍ പ്രയോഗിച്ചത്. കലാപങ്ങള്‍ നടത്താനും സംഘര്‍ഷങ്ങള്‍ പ്രയോഗിക്കാനുമുള്ളചാവേറുകള്‍. 2002 ലെ ഗുജറാത്ത് കലാപം ഇതിന്റെ മികച്ച അനുഭവസാക്ഷ്യമാണ്. ഉപകരണങ്ങളാക്കപ്പെടുന്ന ദലിതുകളെ ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും സാമൂഹികമായി ഉയര്‍ത്തിക്കൊണ്ടുവരാനും സവര്‍ണപ്രത്യയശാസ്ത്രത്തിന്റെ അടിത്തറയുള്ള സംഘപരിവാര്‍ ശ്രമിച്ചില്ല.

ബി.ജെ.പി ഒറ്റയ്ക്കു ഭൂരിപക്ഷംനേടി അധികാരത്തിലേറിയ അന്നുമുതല്‍ ദലിതുകള്‍ക്കുനേരേ ആക്രമണങ്ങളും വംശീയ ഉന്മൂലന നീക്കങ്ങളും ആരംഭിച്ചതു സ്വാഭാവികമാണ്. ഗുജറാത്തിലും ഛത്തിസ്ഗഢിലും യു.പിയിലും ബിഹാറിലുമൊക്കെ ഗോരക്ഷാപ്രവര്‍ത്തനങ്ങളുടെ മറവില്‍ ദലിതുകള്‍ വേട്ടയാടപ്പെടുന്നുണ്ടെങ്കില്‍ അതു സവര്‍ണാടിത്തറയുള്ള ഒരു ഭരണകൂടമാണ് ഇന്ത്യ ഭരിക്കുന്നതെന്ന ധാര്‍ഷ്ട്യത്തില്‍ നിന്നുണ്ടാകുന്ന വംശീയപ്രതികരണങ്ങള്‍തന്നെയാണ്.

ആര്‍.എസ്.എസോ സംഘപരിവാരങ്ങളോ ഇന്ത്യയിലെ ദലിതുകളെ രക്ഷിക്കില്ലെന്നും വംശീയതയിലും സവര്‍ണപരികല്‍പ്പനകളിലും അധിഷ്ഠിതമായ സംഘപരിവാര്‍ രാഷ്ട്രീയം അതിന്റെ ദലിത് വിരുദ്ധതയയില്‍നിന്ന് ഒരുകാലത്തും പരിവര്‍ത്തിതമാകില്ലെന്നും ഇന്ത്യയിലെ ദലിതുകളെ ബോധ്യപ്പെടുത്തുന്നതില്‍ മോദി ഭരിക്കുന്ന ഇന്ത്യയിലെ അനുഭവങ്ങള്‍ അവരെ സഹായിച്ചിട്ടുണ്ട്. ഇന്ത്യയിലെ ദലിതുകള്‍ ഇപ്പോള്‍ തിരിച്ചറിവിന്റെ പാതയിലെത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago
No Image

ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു

Kerala
  •  a month ago
No Image

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

National
  •  a month ago
No Image

ഒരേ പദ്ധതിക്കാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ ഏകീകൃത നഷ്ടപരിഹാരത്തിന് അര്‍ഹത: ഹൈക്കോടതി

Kerala
  •  a month ago
No Image

കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്നുറപ്പിച്ച് പൊലിസ്; ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

Kerala
  •  a month ago