'ബാത്തിനൊത്സവം 2024' പോസ്റ്റർ പ്രകാശനം ചെയ്തു
സൊഹാർ :ബാത്തിന സൗഹൃദവേദി അവതരിപ്പിക്കുന്ന 'ബാത്തിനൊത്സവം 2024 'ന്റെ ആദ്യ പോസ്റ്റർ പ്രകാശനം സോഹാറിൽ നടന്നു.സൊഹാറിലെ സൺ ലൈറ്റ് റെസ്റ്റോറന്റ് ഹാളിൽ നടന്ന ചടങ്ങിൽ സൊഹാർ ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് രാജേഷ് കൊണ്ടാല പോസ്റ്റർ പ്രകാശനം ചെയ്തു.ചടങ്ങിൽ വിവിധ മേഖലയിലെ സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേർ പങ്കെടുത്തു.
സൊഹാറിൽ ആദ്യമായി കേരളത്തിന്റെ തനത് ഉത്സവം'ബാത്തിനൊത്സവം ' ആയി കൊണ്ടാടുന്നു.ഒക്ടോബർ 4 വെള്ളിയാഴ്ച്ച സോഹാർ മജാൻ ഹാളിലാണ് പരിപാടി.ബാത്തിന മേഖലയിലെ പതിനൊന്നോളം പ്രദേശങ്ങളിലെ
ആളുകൾ പങ്കെടുക്കുന്ന ഘോഷയാത്രയും അനുബന്ധ കലാപരിപാടികളും വേറിട്ട കാഴ്ചയായിരിക്കുമെന്ന്
സംഘാടകർ പറഞ്ഞു.ഘോഷയാത്രയും. ചെണ്ടമേളവും താലപൊലിയും മറ്റു കലാ രൂപങ്ങളും ചേർന്ന് വാദ്യ മേളത്തിന്റെ അകമ്പടിയോടെ നാട്ടുത്സവത്തിന്റെ മെഗാമേളം അരങ്ങേറും.
മജാൻ ഹാളിൽ നടക്കുന്ന ബാത്തിനൊത്സവത്തിൽ നാട്ടിൽ നിന്നുമെത്തുന്ന പിന്നണി ഗായിക ഗായകരുടെ ഗാനമേള. കൂടാതെ ചിരിഅരങ്ങിൽ ബംമ്പർ ചിരി ഒരുക്കുന്ന ഷാജി & വിനോദ് നയിക്കുന്ന ചിരിയുത്സവം.ക്‌ളാസിക്കൽ ന്യത്ത പരിപാടികൾ സാംസ്‌കാരിക സമ്മേളനം.
കൂടാതെ കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യ, കലാ സാംസ്‌കാരിക, മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിദ്ധ്യവും പരിപാടിക്ക് മാറ്റ് കൂട്ടും.പ്രകാശന ചടങ്ങിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് സോഹാർ പ്രസിഡന്റ് രാജേഷ് കൊണ്ടാല പോസ്റ്റർ പ്രകാശനം നടത്തി. ഡോക്ടർ റോയി പി വീട്ടിൽ.അദ്ധ്യ ക്ഷതവഹിച്ച ചടങ്ങിൽ മനോജ് കുമാർ രാമചന്ദ്രൻ താനൂർ. വാസു പിട്ടൻ. ജയമോഹൻ.മഹാദേവൻ.ഗിരീഷ് നാവത്ത്. എന്നിവർ ആശംസകൾ അറിയിച്ചു.രാജേഷ് സ്വാഗതവും വാസുദേവൻ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."