HOME
DETAILS

ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളർഷിപ്പ് തുക കാറുകൾ വാങ്ങാൻ വകമാറ്റി: സി.എ.ജി

  
July 12 2024 | 02:07 AM



തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളർഷിപ്പ് നൽകാനുള്ള ഫണ്ടിൽനിന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് തുക വകമാറ്റി ചെലവഴിച്ചുവെന്ന് കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ(സി.എ.ജി).  ഇന്നലെ നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
2019ൽ പൊതു വിദ്യാഭ്യാസ ഡയരക്ടറുടെ കാര്യാലയത്തിലേക്കായി 40.28 ലക്ഷം രൂപയുടെ രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകൾ ഈ അക്കൗണ്ടിൽനിന്ന് വാങ്ങാൻ സർക്കാർ ഭരണാനുമതി നൽകിയിരുന്നു. 2019 സെപ്റ്റംബർ മുതൽ 2022 മാർച്ച് വരെ ഈ വാഹനങ്ങളുടെ ഇന്ധനം, അറ്റകുറ്റപ്പണി, ഇൻഷൂറൻസ് മറ്റ് അനുബന്ധ വസ്തുക്കൾ എന്നിവയ്ക്കായി 10.58 ലക്ഷം രൂപയും ഈ അക്കൗണ്ടിൽനിന്ന് ചെലവഴിച്ചു. 

2017 മുതൽ 2022 വരെ ഡി.ജി.ഇ ഓഫിസിലെ ഉപയോഗത്തിനായി മൂന്നു വാഹനങ്ങൾക്ക് വാടകയായി ഈടാക്കിയ 40.14 ലക്ഷത്തിന് പുറമേയാണ് പുതിയ കാറുകൾ വാങ്ങാനും മറ്റു ചെലവുകളും സ്‌കോളർഷിപ്പ് ഫണ്ടിൽനിന്ന് തുക വകമാറ്റിയത്. കൂടാതെ നാഷനൽ മീൻസ് കം മെരിറ്റ് സ്‌കോളർഷിപ്പ് പരീക്ഷ നടത്തുന്നതിനും എ.സി, ഐപാഡുകൾ, ടെലിവിഷൻ, മൊബൈൽ ഫോണുകൾ എന്നിവ വാങ്ങുന്നതിനുമായി 10.98 ലക്ഷത്തിന്റെ ഫണ്ടും വകമാറ്റി. കാറുകൾ വാങ്ങാനുള്ള ചെലവും മറ്റു അനുബന്ധ ചെലവുകളും സ്‌കോളർഷിപ്പ് ഫണ്ടിൽനിന്നാണ് നടത്തിയതെന്ന് സംസ്ഥാന നോഡൽ ഓഫിസർ അറിയിച്ചുവെന്നും സി.എ.ജി റിപ്പോർട്ടിൽ പറയുന്നു. 

സ്‌കോളർഷിപ്പ് വിതരണം പൂർത്തിയാക്കാൻ ആവശ്യമായ തുക ഭരണച്ചെലവിന് ഉപയോഗിച്ചിട്ടില്ലെന്നും സ്‌കോളർഷിപ്പ് അക്കൗണ്ടിൽതന്നെ സൂക്ഷിച്ചിട്ടുണ്ടെന്നും 2023 ജൂണിൽ സർക്കാർ പറഞ്ഞിരുന്നു. സംസ്ഥാനത്ത് നടപ്പാക്കുന്ന സ്‌കോളർഷിപ്പ് പദ്ധതികളുടെ നിരീക്ഷണത്തിന് വേണ്ടിയാണ് കാറുകൾ വാങ്ങിയതെന്നും സർക്കാർ അറിയിച്ചിരുന്നു. 

2017 മുതൽ 2022 വരെ സ്‌കോളർഷിപ്പ് അക്കൗണ്ടിൽനിന്ന് 347.04 ലക്ഷം രൂപ അഡ്വാൻസ് എടുക്കുന്നതിന് ഡി.ജി.ഇ അനുമതി നൽകി. എന്നാൽ ഇതു സംബന്ധിച്ച് രജിസ്റ്റർ സൂക്ഷിച്ചിരുന്നില്ല. 2021 ജനുവരിയിൽ നാഷനൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷ നടത്തുന്നതിന് അഡ്വാൻസ് നൽകിയ 42.50 ലക്ഷം ഇനിയും തിരിച്ചടച്ചിട്ടില്ലെന്നും സി.എ.ജി റിപ്പോർട്ടിൽ പറയുന്നു.


ശമ്പളത്തിനു പുറമേ പ്രത്യേക പ്രതിഫലം
ന്യൂനപക്ഷങ്ങളുടെ പ്രീ മെട്രിക് സ്‌കോളർഷിപ്പ് കൈകാര്യം ചെയ്യുന്നത് അഡിഷനൽ ഡയരക്ടറുടെ (അക്കാദമിക്) മേൽനോട്ടത്തിൽ ഡി.ജി.ഇ ഓഫിസിലെ സ്‌കോളർഷിപ്പ് വിഭാഗമാണ്. ഇവിടെ ക്ലർക്ക് മുതൽ ഡി.ജി.ഇ വരെയുള്ള സ്ഥിരം ജീവനക്കാർക്ക് ശമ്പളവും മറ്റ് അലവൻസുകൾക്കും പുറമേ പ്രത്യേക പ്രതിഫലമായി 5.06 ലക്ഷം രൂപ സ്‌കോളർഷിപ്പ് അക്കൗണ്ടിൽനിന്ന് നൽകുന്നതിനായി മൂന്ന് തവണ ഡി.ജി.ഇ അനുമതി നൽകിയെന്ന് സി.എ.ജി പറയുന്നു. 

2023 മാർച്ച് വരെ സ്‌കോളർഷിപ്പ് നൽകാനുള്ളത് 31,098 പേർക്കാണ്. പിന്നാലെ 2023 മെയ് 16ന് 8,954 പേർക്കു കൂടി സ്‌കോളർഷിപ്പ് നൽകി. എന്നാൽ ബാക്കി കുട്ടികൾക്ക് നൽകാതെ തുക കേന്ദ്ര സർക്കാരിനു തിരികെ നൽകാനുള്ള നടപടി ആരംഭിച്ചതായി സർക്കാർ 2023 ജൂണിൽ സി.എ.ജിയെ അറിയിച്ചു.

ബാങ്കിൽ വരും;  കണക്കില്ല
പൊതു വിദ്യാഭ്യാസ ഡയരക്ടറുടെ എസ്.ബി അക്കൗണ്ടിലാണ് സ്‌കോളർഷിപ്പ് തുക വരുന്നത്. 2022 മാർച്ച് 31ന് 8.78 കോടിയാണ് ബാലൻസ് ഉണ്ടായിരുന്നത്. അതേസമയം നിഷേപങ്ങളുടെ രസീത് ക്രെഡിറ്റ് ചെയ്ത പലിശ, തിരിച്ചടവ് മടങ്ങിയ സ്‌കോളർഷിപ്പ് എന്നിവ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും സി.എ.ജി കണ്ടെത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  4 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  4 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  4 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  4 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  4 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  4 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  4 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  4 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  4 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  4 days ago