കശ്മീര്‍ മറ്റൊരു ഫലസ്തീന്‍ ആകരുത്
കശ്മീര്‍ ഇന്നും പ്രശ്‌നകലുശിതമായ അന്തരീക്ഷത്തിലൂടെയാണ് കടന്നുപോകുന്നത്. ഇന്ത്യ അതിന്റെ എഴുപതാം സ്വാതന്ത്ര്യം ആസ്വദിച്ചപ്പോഴും കശ്മീര്‍ ജനത സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയാണ്. സ്വതന്ത്ര്യാനന്തര ഇന്ത്യാവിഭജനത്തിന് പിന്നാലെയുണ്ടായ ഇന്ത്യ-പാക് അതിര്‍ത്തി പ്രശ്‌നവും സ്വന്തം രാജ്യത്തിന്റെ പട്ടാളസേനയുടെ 'അഫ്‌സ്പ' എന്ന അധികാര അക്രമത്തിനും ഇരയായിക്കൊണ്ടിരിക്കുകയാണ് കശ്മീര്‍ ജനത.
ഇന്ന് കശ്മീരിന്റെ സ്ഥാനം അന്താരാഷ്ട്രതലത്തില്‍ ഫലസ്തീനും ഗാസയ്ക്കും സമമാണ് എന്ന് പറയുമ്പോള്‍ ഏറെ അത്ഭുതങ്ങള്‍ക്ക് വഴിയൊരുക്കുന്നില്ല.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഉത്ഭവിച്ച് ജൂതസയണിസത്തിന്റെ മാരക റബര്‍പെല്ലറ്റുകള്‍ ഉപയോഗിച്ച് ഫലസ്തീന്‍ ജനതയെ അടിച്ചമര്‍ത്തുന്ന രീതിയെ അന്താരാഷ്ട്രതലത്തില്‍ പഴി കേള്‍ക്കേണ്ടിവന്നതിനെ തുടര്‍ന്ന് പെല്ലറ്റില്‍ നിന്നും 'എല്ലൊടിക്കുക' എന്ന ക്രൂരതയിലേക്ക് തിരിഞ്ഞ ഇസ്രാഈലിന് സമമാണ് കശ്മീരില്‍ ഇന്ത്യന്‍ സേനയുടെ മാരക റബര്‍ പല്ലെറ്റില്‍ നിന്നും എരിച്ച് കളയുന്ന 'പവഷെല്‍' ലിലേക്കുള്ള പരിവര്‍ത്തനം. അത്തരത്തിലുള്ള മാരക പ്രവര്‍ത്തനം ഇന്ത്യ എന്ന മഹാരാജ്യത്തില്‍ നിന്നും ഉണ്ടാകാതിരിക്കട്ടെ എന്ന് ഉള്ളുരുകി ആഗ്രഹിക്കുന്നു.
ജഅ്ഫര്‍ കാരാട്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."