ഇവര്‍ ഇന്ത്യയുടെ അവകാശികള്‍ അല്ലേ
ഇന്ത്യന്‍ ഭരണ വ്യവസ്ഥയുടെ ഇപ്പോയത്തെ ഒഴുക്കിന്റെ സത്യങ്ങള്‍ വിളിച്ചോതുന്നതാണ് ഒഡീഷയുടെ മാഞ്ചിയും മധ്യപ്രദേശിലെ രംജിയും. തന്റെ ഭാര്യയുടെ മൃതദേഹം 60 കി.മീ അകലെയുള്ള സ്വന്തം ഗ്രാമത്തില്‍ എത്തിക്കാന്‍ മാത്രം സമ്പദ്‌സമൃതി ഒഡീഷക്കില്ലേയെന്ന് സംശയിച്ച് പോകും ഈ കതന കഥ കേട്ടാല്‍. ദരിദ്ര സമൂഹത്തിന്റെ ഇല്ലായ്മ വിളിച്ചോതുന്ന സംഭവങ്ങളായി കണക്കിലെടുത്ത് തള്ളിക്കളയേണ്ട കഥകള്‍ മാത്രമല്ല ഇത്.
പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് നാല്‍പതോളം ആംബുലന്‍സ് അനുവദിച്ച് ദിവസങ്ങള്‍ക്ക് ശേഷം നാം സാക്ഷിയാകേണ്ടി വന്ന ഈ കഥ, അല്ല യാഥാര്‍ഥ്യം ഇന്ത്യയുടെ പാപ്പരത്വമാണ് വിളിച്ചോതുന്നതാണെന്ന് ബഹ്്‌റൈന്‍ രാജാവിന്റെ ധനസഹായ പ്രഖ്യാപനം നമ്മെ പഠിപ്പിക്കുന്നുണ്ട്. മരിച്ച ഭാര്യയോടൊപ്പം രാജിയെ കാട്ടിലിറക്കിയ കണ്ടക്ടറുടെ മൃഗീയ സ്വഭാവവും പുറം ദൃഷ്ടികളില്‍ ഇന്ത്യന്‍ ജനവിഭാഗ പ്രതിനിധിയായാണ് ഗണിക്കപ്പെടുക എന്ന് മനസ്സിലാക്കാതെ പോകരുത്. പല തവണ ഇതു പോലെ സംഭവങ്ങള്‍ ജനശ്രദ്ധ പെട്ടുകൊണ്ടിരുന്നിട്ടും കര്‍ശന നടപടികള്‍ സ്വീകരിക്കാത്തത് നമുക്ക് തലതാഴ്ത്താന്‍ അവസരം ഒരുക്കുന്നുവെന്ന് പറയാതെ വയ്യ.
റഫ്‌സല്‍ ഇരിട്ടി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."