HOME
DETAILS

പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ യോഗ്യത ഏതുമാവട്ടെ; ജോലി നേടാന്‍ അവസരം; സൗജന്യ പ്ലേസ്മെന്‍റ് ഡ്രെെവ് ജൂലെെ 20ന്

  
Web Desk
July 12 2024 | 15:07 PM

model career centre placement drive for job seekers
  1.  തിരുവനന്തപുരം ജില്ലയിലെ കേരള യൂണിവേഴ്‌സിറ്റി എപ്ലോയിമെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ മോഡല്‍ കരിയര്‍ സെന്റര്‍ സംഘടിപ്പിക്കുന്ന സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവിലേക്ക് അപേക്ഷിക്കാം. കേരളത്തിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റാണ് നടക്കുക. 

പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ, ഐടി.ഐ, ബി.ടെക് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്കായാണ് പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നത്. ജൂലൈ 20ന് രാവിലെ 10 മണിമുതല്‍ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ് ആരംഭിക്കും.  ESAF Bank, Ecesis Care Pvt. Ltd., LUXON MOTORS PVT. LTD. (Luxon Tata), Muthoot Microfin Ltd. തുടങ്ങിയ കമ്പനികളും ഡ്രൈവിന്റെ ഭാഗമാണ്. 

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ ജൂലൈ 19ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന ലിങ്കിലൂടെ പേര് രജിസ്റ്റര്‍ ചെയ്യണം. ഒഴിവുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 - 2304577 ബന്ധപ്പെടുക. 

രജിസ്‌ട്രേഷന്‍ ലിങ്ക്: click here



2. സൗഊദി അറേബ്യയിലേക്ക് ജോലി


കേരളത്തില്‍ നിന്നുള്ള നഴ്‌സുമാര്‍ക്ക് സൗഊദി അറേബ്യയിലേക്ക് ജോലി നേടാന്‍ അവസരമൊരുക്കി കേരള സര്‍ക്കാര്‍. സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് മുഖേനയാണ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് 2024 ജൂലൈ 22 മുതല്‍ 26 വരെ കൊച്ചിയില്‍ വെച്ച് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. 

തസ്തിക& ഒഴിവ്

കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍, കാര്‍ഡിയാക് ഐസിയു (മുതിര്‍ന്നവര്‍ക്കുള്ളത്), ഡയാലിസിസ്, എമര്‍ജന്‍സി പീഡിയാട്രിക്, എമര്‍ജന്‍സി റൂം (ഇആര്‍), ജനറല്‍ നഴ്‌സിങ്, ഐസിയു അഡല്‍ട്ട്, മെഡിസിന്‍ & സര്‍ജറി, പ്രസവ ചികിത്സ/ ഗൈനക്കോളജി (ഒബി/ ജിവൈഎന്‍), ഓങ്കോളജി, ഓപ്പറേഷന്‍ തിയറ്റര്‍ (ഒടി/ ഒആര്‍), പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് (പി.ഐ.സി.യു) എന്നീ സ്‌പെഷ്യാലിറ്റികളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. 


യോഗ്യത

നഴ്‌സിങ്ങില്‍ ബിരുദം/ പോസ്റ്റ് ബി.എസ്.സി 

കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.

അപേക്ഷ

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റയും, വിദ്യാഭ്യാസം, പ്രവൃത്തി പരിചയം, പാസ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം [email protected] എന്ന ഇ-മെയില്‍ ഐഡിയിലേക്ക് അയക്കണം. ജൂലൈ 19 രാവിലെ 10 മണിക്കുള്ളില്‍ അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി അറിയിച്ചു. 

ശ്രദ്ധിക്കുക, അപേക്ഷകര്‍ മുന്‍പ് എസ്.എ.എം.ആര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരാവരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുള്ള സാധുതയുള്ള പാസ്‌പോര്‍ട്ട് കൈവശമുണ്ടായിരിക്കണം. അഭിമുഖ സമയത്ത് പാസ്‌പോര്‍ട്ട് ഹാജരാക്കണം. 

സംശയങ്ങള്‍ക്ക് 04712770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തി ദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്ത് നിന്നും, മിസ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്. 

 

model career centre placement drive for job seekers



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  3 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  3 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  3 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  3 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  3 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  3 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  3 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  3 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  3 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  3 days ago