HOME
DETAILS

പാരലൽ കോളജുകളുടെ പ്രവർത്തനം ഒരു കുടക്കീഴിലാക്കും

  
July 13 2024 | 03:07 AM

Integration of Parallel Colleges Under a Unified Authority Planned



കൊച്ചി: സംസ്ഥാനത്തെ പാരലൽകോളജുകളുടെ പ്രവർത്തനം ഒരു കുടക്കീഴിൽ കൊണ്ടുവരാൻ നടപടികളാരംഭിച്ചതായി  ശ്രീ നാരായണ ഗുരു ഓപ്പൺ യൂനിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. വി.പി ജഗതി രാജ്. ഇതിനായുള്ള പ്രാരംഭചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരു   ഓപ്പൺ യൂനിവേഴ്സിറ്റിയുടെ സെന്ററുകൾ കേന്ദ്രീകരിച്ച് പ്രവർത്തനം ഏകോപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും യൂനിവേഴ്സിറ്റി എറണാകുളം റീജ്യനൽ സെന്ററിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. 


 എറണാകുളം റീജ്യനൽ സെന്ററിന്റെ ഉദ്‌ഘാടനം 22 ന് തൃപ്പൂണിത്തുറ ഗവ.കോളജി മന്ത്രി പി.രാജീവ് നിർവഹിക്കും. ഹൈബി ഈഡൻ  എം.പി  മുഖ്യാതിഥിയാകും.  നിലവിൽ 20,000 പഠിതാക്കളാണ് യൂനിവേഴ്സിറ്റിയിൽ വിവിധ കോഴ്സുകളിൽ ചേർന്നിരിക്കുന്നത്. ഈ വർഷം 50,000 പഠിതാക്കളെയാണ് പ്രതീക്ഷിക്കുന്നത്.

യു.ജി, പി.ജി പ്രോഗ്രാമുകൾക്ക് പുറമെ തൊഴിലധിഷ്ഠിത പ്രോഗ്രാമുകൾക്കും ഈ അധ്യയന വർഷം തുടക്കം കുറിക്കുമെന്നും വൈസ് ചാൻസലർ പറഞ്ഞു. 
വാർത്താസമ്മേളനത്തിൽ പ്രോ വൈസ് ചാൻസലർ ഡോ.എസ് .വി സുധീർ, സിൻഡിക്കേറ്റ് അംഗങ്ങളായ  അഡ്വ. ബിജു കെ.മാത്യു, ഡോ. റെനി സെബാസ്റ്റ്യൻ, അനുശ്രീ കെ, ഡോ. ഡിംപി വി .ദിവാകരൻ എന്നിവരും പങ്കെടുത്തു.

Integration of Parallel Colleges Under a Unified Authority Planned



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  3 days ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  3 days ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  3 days ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  3 days ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  3 days ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  3 days ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത

Kerala
  •  3 days ago
No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  3 days ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  3 days ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  3 days ago