HOME
DETAILS

ഡാറ്റ സയന്‍സില്‍ അവസരങ്ങളേറെ; കോളജുകളും അഡ്മിഷന്‍ രീതികളുമറിയാം

  
July 13 2024 | 10:07 AM

career opportunities in data science collages and admission process

പി.കെ അന്‍വര്‍ മുട്ടാഞ്ചേരി

 

ഇന്റര്‍നെറ്റിന്റെ അഭൂതപൂര്‍വമായ വളര്‍ച്ചമൂലം ഡാറ്റ അഥവാ വിവരങ്ങള്‍ കുമിഞ്ഞു കൂടുകയാണ്. ഡാറ്റയുടെ ഈ കൂമ്പാരം വലിയ സാധ്യതയും വെല്ലുവിളിയുമാണ്. വിവിധ ഡിജിറ്റല്‍ സ്രോതസ്സുകളില്‍നിന്ന് ഇത്തരം ഡാറ്റകള്‍ ശേഖരിച്ച്, വിശകലനം ചെയ്ത് ഫലപ്രദമായ തീരുമാനങ്ങളെടുക്കുന്ന പ്രക്രിയയാണ് ഡാറ്റ സയന്‍സില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. സ്റ്റാറ്റിസ്റ്റിക്‌സ്,മാത്തമാറ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നിവ ഉള്‍ക്കൊള്ളുന്ന മള്‍ട്ടി ഡിസിപ്ലിനറി മേഖലയാണിത്. ലഭ്യമായ വിവരങ്ങളെ വിശകലനം ചെയ്ത് പുതിയ അറിവുകള്‍ രൂപപ്പെടുത്തുന്നവരാണ് ഡാറ്റ അനലിസ്റ്റുകള്‍.


പഠനാവസരങ്ങള്‍ 
എന്‍ജിനീയറിങ്, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ ബിരുദ / ബിരുദാനന്തര ബിരുദധാരികള്‍ക്ക് ഡേറ്റ  സയന്‍സ്, ഡാറ്റ അനലിറ്റിക്‌സ്, ബിസിനസ് അനലിറ്റിക്‌സ് തുടങ്ങിയ വിഷയങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമോ പി.ജി ഡിപ്ലോമ പ്രോഗ്രാമോ എം.ടെക് പ്രോഗ്രാമോ പഠിക്കാം. കൊമേഴ്‌സ്, ഇക്കണോമിക്‌സ്, മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങള്‍ പഠിച്ചവര്‍ക്കും താല്‍പര്യമനുസരിച്ച് ഡാറ്റ സയന്‍സുമായി ബന്ധപ്പെട്ട പ്രോഗ്രാമുകള്‍ക്ക് ചേരാം. കേരളത്തിനകത്തും പുറത്തും വിവിധ എന്‍ജിനീയറിങ് കോളജുകളില്‍ ഡാറ്റ സയന്‍സുമായി ബന്ധപ്പെട്ട ബി.ടെക്ക് പ്രോഗ്രാമുകളും ലഭ്യമാണ്. പ്രധാനപ്പെട്ട ചില പ്രോഗ്രാമുകള്‍  പഠിചയപ്പെടാം.

പി.ജി ഡിപ്ലോമ ഇന്‍ ബിസിനസ് അനലിറ്റിക്‌സ്:  ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കൊല്‍ക്കത്ത, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്് കൊല്‍ക്കത്ത, ഐ. ഐ.ടി ഖരക്പൂര്‍ എന്നിവയുടെ സംയുക്ത പ്രോഗ്രാം. 
എം.ടെക് ഡാറ്റ സയന്‍സ്:  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി) ഗുവാഹത്തി, ഹൈദരാബാദ് കാംപസുകള്‍.
എം.ടെക് ഇന്‍ മെഷീന്‍ ഇന്റലിജന്‍സ് & ഡാറ്റ സയന്‍സ് : ഐ.ഐ.ടി ഡല്‍ഹി. 
എം.എസ്.സി ഇന്‍ ഡാറ്റ സയന്‍സ് & മാനേജ്‌മെന്റ്: ഇന്‍ഡോര്‍ ഐ.ഐ.ടി യും ഐ.ഐ.എമ്മും സംയുക്തമായി നടത്തുന്ന പ്രോഗ്രാം.

എം.എസ്.സി ഡാറ്റ സയന്‍സ്: ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ചെന്നൈ.

പി.ജി പ്രോഗ്രാം ഇന്‍ ഡാറ്റ അനലിറ്റിക്‌സ് & ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്: നീലിറ്റ് (NIELIT) കോഴിക്കോട്

ബി.എസ് ഡിഗ്രി ഇന്‍ ഡാറ്റ സയന്‍സ് & അപ്ലിക്കേഷന്‍സ് (ഓണ്‍ലൈന്‍): ഐ.ഐ.ടി മദ്രാസ് 

പി.ജി.ഡി.എം ബിഗ് ഡാറ്റ അനലിറ്റിക്‌സ്: ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് .

അഡ്വാന്‍സ്ഡ് മാനേജ്‌മെന്റ് പ്രോഗ്രാം ഇന്‍ ബിസിനസ് അനലിറ്റിക്‌സ്:  ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസ്, ഹൈദരാബാദ്.

വിവിധ ഐ.ഐ.ടികള്‍, ഐ.ഐ.എമ്മുകള്‍,എസ്.പി ജെയിന്‍ സ്‌കൂള്‍ ഓഫ് ഗ്ലോബല്‍ മാനേജ്‌മെന്റ് മുംബൈ, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ്‌സ് (NISM),നര്‍സി മോന്‍ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് (NMIMS) മുംബൈ തുടങ്ങിയവയും വിവിധ പ്രോഗ്രാമുകള്‍ നല്‍കുന്നുണ്ട്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളായ Coursera,Udemy,Edx,Udactiy ,LinkdIn Learning, Kaggle,Simplilearn,FutureLearn ,Pluralsight തുടങ്ങിയവ വഴിയും മികച്ച പ്രോഗ്രാമുകള്‍ക്ക് അവസരമുണ്ട്.

കേരളത്തില്‍ പഠിക്കാം
എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് (ഡേറ്റ അനലിറ്റിക്‌സ്), എം.എസ്.സി ഡാറ്റ അനലിറ്റിക്‌സ്, എം.ബി.എ ബിസിനസ് അനലിറ്റിക്‌സ് : കേരള ഡിജിറ്റല്‍ യൂനിവേഴ്‌സിറ്റി, തിരുവനന്തപുരം.

എം.എസ്.സി അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ് & ഡാറ്റ അനലിറ്റിക്‌സ്:  കേരള സര്‍വകലാശാല സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം,തിരുവനന്തപുരം 

എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡാറ്റ സയന്‍സ്, എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് (ഡേറ്റ അനലിറ്റിക്‌സ്): രാജഗിരി സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസ് 

എം.എസ്.സി ഡാറ്റ അനലിറ്റിക്‌സ്: ബസേലിയസ് കോളജ് കോട്ടയം, മാര്‍ത്തോമ്മാ കോളജ്, തിരുവല്ല 

ബി.എസ്.സി (ഓണേഴ്‌സ് ) കംപ്യൂട്ടര്‍ സയന്‍സ് (ഡാറ്റ സയന്‍സ് & അനലറ്റിക്‌സ് ), എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് വിത്ത് ഡാറ്റ അനലിറ്റിക്‌സ്: കോളജ് ഓഫ് അപ്ലൈഡ് സയന്‍സ്, കോന്നി 

  എം.എസ്.സി ഡാറ്റ സയന്‍സ് വിത്ത് ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്: അമൃത വിശ്വപീഠം, കൊച്ചി ,കോയമ്പത്തൂര്‍.
ബി.ടെക്ക് കംപ്യൂട്ടര്‍ സയന്‍സ് & എന്‍ജിനീയറിങ് (ഡാറ്റ സയന്‍സ് ) പ്രോഗ്രാം: എം.എ കോളജ് ഓഫ് എന്‍ജിനീയറിങ് കോതമംഗലം, കോളജ് ഓഫ് എന്‍ജിനീയറിങ് അടൂര്‍ അടക്കം പതിനാറോളം എന്‍ജിനീയറിങ് കോളജുകളിലുണ്ട്.

career opportunities in data science collages and admission process



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  3 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  3 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  3 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  3 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  3 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  3 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  3 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  3 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  3 days ago