ബ്ലോക് ചെയിന്‍ അക്കാദമിയില്‍ സൗജന്യ പരിശീലനം; അപേക്ഷ ജൂലൈ 29 വരെ
കേരള ബ്ലോക്‌ചെയിന്‍ അക്കാദമിയില്‍ പിജി ഡിപ്ലോമ ഇന്‍ ബ്ലോക്‌ചെയിന്‍ പ്രോഗ്രാമിലേക്ക് പട്ടികജാതി വിഭാഗക്കാരായ വിദ്യാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കേരള ഡിജിറ്റല്‍ സര്‍വകലാശാലയുടെ ഭാഗമാണ് അക്കാദമി. പി.എം അജയ് സ്‌കീമിന് കീഴിലാണ് പ്രവേശനം. സൗജന്യ പരിശീലന പരിപാടിയാണ് നല്‍കുക. താമസം, മെസ് എന്നിവയും സൗജന്യമായി ലഭിക്കും.
യോഗ്യത
അപേക്ഷകര്‍ ഏതെങ്കിലും ശാഖയില്‍ ബിടെക്/ ബി.സി.എ/ എം.സി.എ/ ബി.എസ്.സി (കംപ്യൂട്ടര്‍ സയന്‍സ്)/ എം.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) അല്ലെങ്കില്‍ അനുബന്ധ മേഖലകളില്‍ നിന്നുള്ളവരായിരിക്കണം.
പ്രവേശന പരീക്ഷ, അഭിമുഖം എന്നിവ വഴിയാണ് പ്രവേശനം. താല്‍പര്യമുള്ളവര്‍ ജൂലൈ 29ന് മുമ്പ് അപേക്ഷിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഫ്രണ്ട് എന്‍ഡ്, ബാക്ക് എന്‍ഡ്, ഡീസെന്‍ട്രലൈസ്ഡ് ആപ്ലിക്കേഷന്‍ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളില്‍ പ്രാവീണ്യം നേടാനാകും. ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് അവസരങ്ങള്‍ ഉണ്ടായിരിക്കും.
അപേക്ഷ: https://kba.ai/pgdb/.
2. പി.എസ്.സി അഭിമുഖം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ വര്‍ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍/ ഡെമോണ്‍സ്‌ട്രേറ്റര്‍/ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 2 ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ് തസ്തികയിലേക്കും മെഡിക്കല്‍ സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്കും 17, 18, 19 തീയതികളിലും അസി. പ്രൊഫ ഇന്‍ പ്രോസ്‌തോഡോണ്ടിക്‌സ് തസ്തികയിലേക്ക് 18, 19 തീയതികളിലും പട്ടിക വര്‍ഗ വികസന വകുപ്പില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് 17, 18 തീയതികളിലും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് വകുപ്പില്‍ സ്‌റ്റേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് 18, 19 തീയതികളിലും പി.എസ്.സി ആസ്ഥാന ഓഫീസില്‍ അഭിമുഖം നടത്തും.
പാലക്കാട് ജില്ലയില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് 17 മുതല്‍ 19 വരെ പാലക്കാട് ജില്ല ഓഫീസില്‍ അഭിമുഖം നടത്തും.
kerala block chain academy invited application for free study
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."