വെളുത്തുള്ളിയുടെ തൊലികളയല്ലേ ഇനി..., പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സൂപ്പറാണ്
നിരവധി ആരോഗ്യഗുണങ്ങളുണ്ട് വെളുത്തുള്ളിയില്‍. വെളുത്തുള്ളി ചേര്‍ത്ത് നമ്മള്‍ ഭക്ഷണം തയാറാക്കാറുമുണ്ട്. കറികളിലും ഉപ്പേരികളിലുമൊക്കെ വെളുത്തുള്ളി ചേര്‍ത്തുതന്നെയാണ് നമ്മള്‍ ഭക്ഷണമുണ്ടാക്കുന്നത്.
അല്ലിസിന്‍ പോലുള്ള സംയുക്തങ്ങളുടെ നല്ലൊരു സ്രോതസ് കൂടിയാണ് വെളുത്തുള്ളി. മാത്രമല്ല, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ മികച്ച സ്രോതസുമാണ്. ഇത് ശരീരത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
എന്നാല്‍, വെളുത്തുള്ളി വൃത്തിയാക്കുമ്പോള്‍ അതിന്റെ തൊലി കളയുകയാണ് നമ്മുടെ രീതി. വെളുത്തുള്ളിയുടെ തൊലികള്‍ക്കും നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രോഗപ്രതിരോധശേഷി കൂട്ടാനും വെളുത്തുള്ളിയുടെ തൊലി ഗുണം ചെയ്യുന്നുണ്ട്.
ഈ തൊലി ഉണക്കിപ്പൊടിച്ച് ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ പ്രതിരോധശേഷി കൂടുകയും രോഗങ്ങളെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നതാണ്. പ്രോട്ടീനുകളുടെ കലവറയായ ഈ തൊലികള്‍ കൊളാജന്‍ കൂട്ടാനും ഗുണം ചെയ്യുന്നു. കൊളാജന്‍ ചര്‍മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്.
വിറ്റാമിനുകളായ എ, സി, ഇ, ആന്റിഓക്സിഡന്റുകള്‍, ഫ്‌ളവനോയിഡുകള്‍ കൂടാതെ ക്വെര്‍സെറ്റിനും ഇതിലുണ്ട്. വെളുത്തുള്ളി തൊലികളില്‍ ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയതിനാല്‍ അവ ഹൃദയത്തിന്റെ ആരോഗ്യവും സൂക്ഷിക്കുന്നു. കൂടാതെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവും നിയന്ത്രിക്കുന്നു.
വെളുത്തുള്ളിയുടെ തൊലി ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. വെളുത്തുള്ളി തൊലികള്‍ ആന്റി ഓക്സിഡന്റുകളാല്‍ സമൃദ്ദമായതിനാല്‍ അവ ദോഷകരമായ വിഷവസ്തുക്കളെ ശരീരത്തില്‍ നിന്നു പുറന്തള്ളാന്‍ ഗുണകരമാണ്. രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതിനുള്ള പ്രധാന സംയുക്തങ്ങളിലൊന്നാണ് അല്ലിസിന്‍.
(ശ്രദ്ധയിലേക്ക്: ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുമ്പോള്‍ ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുന്നത് നല്ലതാണ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."