തദ്ദേശ പദ്ധതി നിർവഹണം: പൂർത്തിയായത് 10 ശതമാനം പ്രവൃത്തികൾ
മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണം മൂന്നര മാസത്തിനിടെ പൂർത്തീകരിച്ചത് 10 ശതമാനം പ്രവൃത്തികൾ. 12 ശതമാനം നികുതിയും പിരിച്ചെടുത്തു. തദ്ദേശ സ്ഥാപനങ്ങൾ തനത് സാമ്പത്തിക വർഷം 7,704.30 കോടിയുടെ പ്രവൃത്തികളാണ് പൂർത്തിയാക്കേണ്ടത്. ഇതിൽ 693.98 കോടിയുടെ പ്രവൃത്തികളാണ് മൂന്നര മാസത്തിനിടെ പൂർത്തീകരിച്ചത്. 886.30 കോടിയുടെ 5,327 ബില്ലുകൾ ട്രഷറിയിൽ കെട്ടിക്കിടക്കുന്നുണ്ട്. ഇവ കൂടി ലഭ്യമായാൽ 11.50 ശതമാനത്തിലെത്തും. ഏപ്രിൽ ഒന്നിന് പ്രവൃത്തികൾ ആരംഭിച്ചെങ്കിലും ലോക്‌സഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം കാരണം ജൂൺ അഞ്ച് വരെ പുതിയവ കൂട്ടിച്ചേർക്കാനും മറ്റും അനുമതിയുണ്ടായിരുന്നില്ല. ഇത് പ്രവൃത്തികളെ ബാധിച്ചിരുന്നു.
സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകൾ ഈവർഷം നടപ്പിലാക്കേണ്ടത് 3,932.01 കോടിയുടെ പ്രവൃത്തികളാണ്. ഇതിൽ 423.32 കോടിയുടെ പ്രവൃത്തികൾ പൂർത്തിയാക്കി. ബ്ലോക്ക് പഞ്ചായത്തുകൾക്ക് 935.57 കോടിയുടെ പ്രവൃത്തികളാണ് പൂർത്തിയാക്കേണ്ടത്. ഇതിൽ 94.31 കോടിയുടെ പ്രവൃത്തികൾ പൂർത്തിയാക്കി. ജില്ലാ പഞ്ചായത്തുകളുടെ 935.57 കോടിയുടെ പ്രവൃത്തികളിൽ 79.08 എണ്ണം പൂർത്തിയാക്കി. കോർപറേഷനുകൾ 932.53 കോടിയുടെ പ്രവൃത്തികളിൽ 54.54 കോടിയുടേത് പൂർത്തിയാക്കി. സംസ്ഥാനത്തെ നഗരസഭകൾ 968.62 കോടിയുടെ പ്രവൃത്തികളാണ് പൂർത്തിയാക്കേണ്ടത്. ഇതിൽ 42.73 കോടിയുടെ പ്രവൃത്തികൾ പൂർത്തിയാക്കി. 772.39 കോടിയുടെ നികുതിയാണ് തദ്ദേശ സ്ഥാപനങ്ങൾ ആകെ ഈവർഷം പിരിച്ചെടുക്കേണ്ടത്.ഇതിൽ 97.83 കോടി മൂന്നര മാസത്തിനിടെ പിരിച്ചെടുത്തു. 674.61 കോടി രൂപയാണ് ഇനി പിരിക്കാനുള്ളത്.
Only 10% of the local project work has been completed, indicating significant delays.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."