HOME
DETAILS

കീമിൽ തോറ്റ് സ്റ്റേറ്റ് സിലബസുകാർ; കേരള ഹയർ സെക്കൻഡറി കുട്ടികളെ മാർക്ക് നൽകി തോൽപ്പിക്കുന്നു

  
Web Desk
July 14 2024 | 03:07 AM

kerala higher secondary education students failing in KEAM exam

കോഴിക്കോട്: കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസം കുട്ടികളെ മാർക്ക് നൽകി തോൽപ്പിക്കുകയാണെന്ന് കീം പരീക്ഷാ ഫലം വ്യക്തമാക്കുന്നു. കീം പരീക്ഷ എഴുതിയവരിൽ 70 ശതമാനം കേരള സിലബസുകാരായിട്ടും ആദ്യത്തെ 5,000 റാങ്കിലെത്തിയവരിൽ 40 ശതമാനം മാത്രമാണ് കേരളക്കാർ. ഫുൾ എപ്ലസുകാരുടെ എണ്ണവുമായി കീം ഫലം ഒട്ടും യോജിക്കുന്നില്ല. പരീക്ഷാ സ്‌കോർ ചേർക്കുമ്പോൾ നോർമലൈസേഷന്റെ പേരിൽ വീണ്ടും തോൽപ്പിക്കുന്നു. 

 

2024ലെ കീം പരീക്ഷയ്ക്ക് ഹാജരായ 79,044 പേരിൽ 58,340 പേരാണ് റാങ്ക് പട്ടികയിൽ ഇടം പിടിച്ചത്. 73.81 ശതമാനം പേർ എൻജിനീയറിങ്ങിന് ചേരാൻ യോഗ്യത നേടിയിട്ടുണ്ട്. പ്രവേശന പരീക്ഷയുടെ സ്‌കോറും യോഗ്യതാ പരീക്ഷയുടെ സ്‌കോറും ചേർത്താണ് കീം റാങ്ക് പട്ടിക തയാറാക്കുന്നത്. യോഗ്യതാ പരീക്ഷയുടെ സ്‌കോർ ചേർത്ത് ഇത്തവണ സി.ബി.എസ്.ഇ അടക്കം മറ്റു പരീക്ഷകളുമായി താരതമ്യപ്പെടുത്തിയപ്പോൾ 27 സ്‌കോറാണ് കേരള സിലബസുകാർക്ക് നഷ്ടമായത്. ഇതോടെ റാങ്ക് പട്ടികയിൽ കേരളക്കാർ കുത്തനെ പിറകോട്ടുപോയി. കേരള സിലബസിൽ പരീക്ഷ എഴുതുന്നവരിൽ കൂടുതൽ പേർക്ക് ഉയർന്ന സ്‌കോർ ലഭിക്കുന്നത് എൻട്രൻസിന്റെ റാങ്കിന് പരിഗണിക്കുമ്പോൾ പാരയാവുകയാണ്. 

 

ഇത്തവണ കീം എഴുതിയവരിൽ 36,390 പേർ കേരള സിലബസുകാരായിരുന്നു. അഥവാ 69.31 ശതമാനം. റാങ്ക് പട്ടികയിൽ ആദ്യത്തെ 5,000 പേരിൽ ഇതിൽനിന്ന് ഉൾപ്പെട്ടത് 2,034 പേർ മാത്രം. അതേസമയം, 14,541 പേർ മാത്രം (27.7 ശതമാനം) എഴുതിയ സി.ബി.എസ്.ഇക്കാരിൽ 2,785 പേർ 5,000ത്തിൽ വന്നു. ഇത് 55.70 ശതമാനം. ഐ.സി.എസ്.ഇക്കാർ പരീക്ഷ എഴുതിയത് 1079 പേരാണ്. ഇതിൽ 162 പേരും 5,000ത്തിൽ വന്നു.


ഈ വർഷം പ്ലസ്ടുവിന് ഏറ്റവും കൂടുതൽ ഫുൾ എപ്ലസുകാരുണ്ടായിരുന്നത് മലപ്പുറം ജില്ലയിലാണ്-11,974. ഇവിടെ നിന്ന് കീം എൻജിനീയറിങ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചത് 5,094 പേരാണ്. ആദ്യത്തെ 1,000 പേരിൽ ഉൾപ്പെട്ടത് വെറും 79 പേരും. കീം 6,000 റാങ്കിൽ ഏറ്റവും കൂടുതൽ പേർ വന്നത് എറണാകുളം ജില്ലയിൽ നിന്നാണ്- 170 പേര്. 6,568 പേർ എറണാകുളം ജില്ലിയിൽനിന്ന് റാങ്ക് പട്ടികയിൽ വന്നു. 125 പേരെ 1,000 റാങ്കിലെത്തിച്ച  തിരുവനന്തപുരം ജില്ലയിൽ ഫുൾ എപ്ലസുകാർ 6,030 ആണ്. 7,146 ഫുൾ എ പ്ലസുണ്ടായ കൊല്ലം ജില്ലയിൽനിന്ന് 6,000 പേരിൽ വന്നത് 53 പേർ മാത്രം. 1,000 റാങ്കിൽ വന്നവർ: തൃശൂർ-108, കോട്ടയം -99, കോഴിക്കോട്- 93, പത്തനംതിട്ട- 23, ആലപ്പുഴ-53, ഇടുക്കി- 10, പാലക്കാട്- 55, വയനാട് 11, കണ്ണൂർ 75, കാസകോട് 21, മറ്റുള്ളവ 24.


സംസ്ഥാന ഹയർ സെക്കൻഡറി പരീക്ഷയിൽ 78.69 ശതമാനം വിജയിച്ചപ്പോൾ കീമിൽ യോഗ്യത നേടിയത് 73.81 ശതമാനം പേരാണ്. കീമിൽ യോഗ്യത നേടാൻ 300ൽ 10 മാർക്ക് അഥവാ 3.33 ശതമാനം നേടിയാൽ മതി. ഹയർ സെക്കൻഡറി കടക്കാൻ എഴുത്തു പരീക്ഷയ്ക്കു തന്നെ 30 ശതമാനം സ്‌കോർ വേണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  a day ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  a day ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  a day ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  a day ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  a day ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  a day ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  a day ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  a day ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  a day ago