വയറ് കുറക്കാം ശരീരഭാരവും, കഞ്ഞിവെള്ളം ഇങ്ങനെ കുടിച്ചാല്‍ മതി
തടികുറക്കാനായി കഠിനാധ്വാനം ചെയ്യുന്നവരാണല്ലെ നമ്മളില്‍ പലരും. ഇതിനായി പല വഴികളും നോക്കുന്നുണ്ടാവും. വിവിധ ഡയറ്റുകള്‍ ഉള്‍പെടെ. അങ്ങിനെയെങ്കില്‍ നിങ്ങളുടെ ഡയറ്റില്‍ നിര്‍ബന്ധമായും ഉള്‍പെടുത്തേണ്ട ഒന്നാണ് കഞ്ഞിവെള്ളം. ഗുണങ്ങള്‍ പലതാണ്. നല്ല ക്ഷീണം തോന്നുമ്പോള്‍, വെയിലില്‍ നടന്ന് തളര്‍ന്ന് വരുമ്പോള്‍ ഒക്കെ കഞ്ഞിവെള്ളം കുടിച്ച് നോക്കിയിട്ടില്ലേ. ക്ഷീണമൊക്കെ പമ്പ കടക്കുന്നതായി കാണാം. ശരിക്കും ഒരു എനര്‍ജി ഡ്രങ്ക് തന്നെയാണ് കഞ്ഞിവെള്ളം.
എന്‍ര്‍ജി ഡ്രിങ്ക് മാത്രമല്ല ഒരി ഫാറ്റ് ബേര്‍ണിങ് ഡ്രിങ്ക് കൂടിയാണ് കഞ്ഞിവെള്ളം. ശരീരത്തിലെ കൊഴുപ്പ് കുറക്കാന്‍ ഇത് സഹായിക്കുന്നു. എന്നാല്‍ അത് കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഗുണങ്ങള്‍ എന്തെല്ലാം
പോഷകങ്ങള്‍ വളരെ കൂടുതലും കാലറി വളരെ കുറവുമാണ് കഞ്ഞിവെള്ളത്തില്‍. 100 മില്ലി കഞ്ഞിവെള്ളത്തില്‍ ഏകദേശം 40-50 കാലറി അടങ്ങിയിരിക്കുന്നു. കഞ്ഞിവെള്ളത്തില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്‌സ് നമ്മുടെ ദഹനനാളത്തില്‍ ഗുണകരമായ ചികിത്സാ ഫലമുണ്ടാക്കുന്നു. ഇത് കുടല്‍ സസ്യജാലങ്ങള്‍ക്ക് ഗുണം ചെയ്യുന്ന എന്‍സൈമുകളും ബാക്ടീരിയകളും നല്‍കുന്നുവെന്ന് കണ്ടെത്തിയിരുന്നു. അതിനാല്‍ കഞ്ഞിവെള്ളം കുടല്‍ മൈക്രോബയോമിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും വിട്ടുമാറാത്ത രോഗങ്ങളെ തടയാന്‍ സഹായിക്കുകയും ചെയ്യും. കഞ്ഞിവെള്ളത്തിലെ അന്നജം ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.
നമ്മുടെ ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം, മഗ്‌നീഷ്യം തുടങ്ങിയ പ്രധാന ഇലക്ട്രോലൈറ്റുകളും കഞ്ഞിവെള്ളത്തിലുണ്ട്. ഇത് ഈ പാനീയത്തില്‍ ഒരു പ്രകൃതിദത്ത ജലാംശം ഉണ്ടാക്കുന്നു. ജലാംശം വിശപ്പ് അടിച്ചമര്‍ത്താനും അതുപോലെ നിങ്ങളുടെ മെറ്റബോളിസം വര്‍ധിപ്പിക്കാനും സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാന്‍ കഞ്ഞിവെള്ളം എങ്ങനെ കുടിക്കാം?
കഞ്ഞിവെള്ളം ഉച്ചഭക്ഷണം കഴിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പും ഉച്ചഭക്ഷണത്തിന് ശേഷവും കുടിക്കുന്നത് നല്ലതാണ്. ഉച്ചഭക്ഷണത്തിന് മുന്‍പ് കഞ്ഞിവെള്ളം കുടിക്കുന്നത് ശരീരത്തിലെ കലോറിയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ഇങ്ങനെ ഉച്ചഭക്ഷണത്തിന് മുന്‍പ് കഞ്ഞിവെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും സഹായിക്കും. അതുവഴി ഭക്ഷണം കഴിക്കുന്നതിന്റെ അളവും കുറയ്ക്കാം. ശരീരഭാരവും.
രാവിലെ പഴങ്കഞ്ഞി കുടിക്കുന്നത്, ദിവസം മുഴുവന്‍ വിശപ്പ് നിയന്ത്രിക്കാന്‍ സഹായിക്കും.
ഇത് മാത്രമല്ല ചര്‍മം തിളക്കമുള്ളതും മൃദുവാക്കാനും സഹായിക്കും കഞ്ഞിവെള്ളം. തലമുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാനും കഞ്ഞിവെള്ളം സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."