HOME
DETAILS

ഇത് ലെവല് വേറെയാ..., ഈ ഉപ്പുമാവ് ഒന്നു കഴിച്ചു നോക്കിയേ, സൂപ്പര്‍ ടേസ്റ്റാ

  
Web Desk
July 14 2024 | 08:07 AM

Upumpawa is easy to eat

ഉണ്ടാക്കാനും കഴിക്കാനുമൊക്കെ എളുപ്പമാണ് ഉപ്പുമാവ്. രാവിലെ പ്രാതലിനോ അല്ലെങ്കില്‍ വൈകുന്നേരത്തെ ചായക്കോ ഒക്കെ പെട്ടെന്നുണ്ടാക്കി കഴിക്കാന്‍ പറ്റുന്ന ഒന്നാണ് ഉപ്പുമാവ്. ഉണ്ടാക്കാന്‍  അറിയാമെങ്കില്‍ നല്ലൊരു വിഭവം തന്നെയാണ് ഇത്.  ഉപ്പുമാവ് ഉണ്ടാക്കുമ്പോള്‍ കട്ടപിടിക്കുന്നു എന്നതാണ് പലരുടെയും പരാതി. എന്നാല്‍ ഈസിയായി കട്ടപിടിക്കാതെ രുചിയുള്ള ഉപ്പുമാവ് തയാറാക്കാം നമുക്ക്.

 

maaa11.JPG

ആവശ്യമുള്ള സാധനങ്ങള്‍

റവ- രണ്ട് കപ്പ് 

വെളിച്ചണ്ണ- ആവശ്യത്തിന്

നെയ് - ആവശ്യത്തിന്

കടുക് - കാല്‍ ടീസ്പൂണ്‍

 

uu333.JPG

കശുവണ്ടി, ഉഴുന്ന്, 

കാരറ്റ് ഇവയൊക്കെ ഉണ്ടെങ്കില്‍ ചേര്‍ത്തുകൊടുക്കാം. 
പച്ചമുളക് -2

ഇഞ്ചി ചെറുതായരിഞ്ഞത്- കാല്‍ ടീസ്പൂണ്‍

കറിവേപ്പില

ഉണക്കമുളക് 

സവാള -ഒന്ന്

ummm22.JPG

തയാറാക്കുന്ന വിധം

ഒരു പാന്‍ അടുപ്പത്ത് വച്ചു ചൂടാകുമ്പോള്‍ അതിലേക്ക് റവ ചേര്‍ത്തു ഒന്നു വറുത്തെടുക്കുക. മീഡിയം ഫ്‌ളെയിമില്‍ മൂന്നോ നാലോ മിനിറ്റ് വറുത്തതിനു ശേഷം ഉടന്‍തന്നെ മറ്റൊരു പാത്രത്തിലേക്ക് മാറ്റിവയ്ക്കുക. ഇനി പാനില്‍ എണ്ണ(നെയ്യ്) ഏതു വേണമെങ്കിലും എടുക്കാം. രണ്ടും മിക്‌സ് ചെയ്തുമെടുക്കാം)യൊഴിച്ച് ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിക്കുക. 

ശേഷം കശുവണ്ടി ചേര്‍ത്ത് ഇളക്കുക. ഉണക്കമുളകും ചേര്‍ക്കാം. ഇനി സവാളയും പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും കാരറ്റുമിട്ട് ഒന്നു വഴറ്റിയെടുക്കുക. ഇതിലേക്ക് പാകത്തിനു വെള്ളമൊഴിച്ച് ഉപ്പിട്ടതിന് ശേഷം തിളക്കുമ്പോള്‍ റവ  കുറച്ച് കുറച്ച് ഇട്ടു ഇളക്കികൊടുക്കുക.( ഒരു ഗ്ലാസ് റവയ്ക്ക് ഒന്നേമുക്കാല്‍ കപ്പ് ആണ് വെള്ളത്തിന്റെ അളവ്).

umm55.JPG

ഇതിലേക്ക് ഒരു സ്പൂണ്‍ നെയ്യുകൂടെ ചേര്‍ത്ത് മൂടിവച്ച് ചെറിയ തീയില്‍ വേവിക്കുക. തീ ഓഫ് ചെയ്ത ശേഷം കുറച്ചു സമയത്തേക്ക് മൂടി തുറക്കാതിരിക്കുക. ശേഷം മൂടിതുറന്ന് അല്‍പം പഞ്ചസാരയിട്ട് കുറച്ചു നെയ് കൂടേ ചേര്‍ത്ത് ഒന്നു ഇളക്കിക്കൊടുക്കാം. 
അടിപൊളി ഉപ്പുമാവ് റെഡി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായ ഡ്രൈവിങ്ങ്; വാഹനങ്ങൾ പിടിച്ചെടുത്ത് അജ്‌മാൻ പൊലിസ്

uae
  •  8 days ago
No Image

മൂന്ന് മാസമായി നടപടി യോഗങ്ങളിൽ പങ്കെടുത്തില്ല; തൃക്കാക്കര നഗരസഭാ മുൻ അധ്യക്ഷനെ അയോഗ്യയാക്കി

Kerala
  •  8 days ago
No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 6 ന് ആരംഭിക്കും

uae
  •  8 days ago
No Image

ഡിസംബർ 20 മുതൽ കോഴിക്കോട് നിന്ന് അബൂദബിയിലേക്ക് പുതിയ സർവിസ് ആരംഭിച്ച് ഇൻഡിഗോ

uae
  •  8 days ago
No Image

തായ്ലൻഡിൽ നിന്ന് കൊണ്ട് വന്ന അപൂർവ ഇനം പക്ഷികളെ തിരിച്ചയച്ചു; പ്രതികൾ റിമാൻ്റിൽ

Kerala
  •  8 days ago
No Image

ഷെഡ്യൂളുകളിലെ കാലതാമസം; പ്രീമിയം ട്രെയിനുകളിലെ യാത്രക്കാർക്ക് സൗജന്യ ഭക്ഷണം ലഭിക്കും

National
  •  8 days ago
No Image

പിഞ്ചുകുഞ്ഞിനോട് ക്രൂരത; കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിച്ചു

Kerala
  •  8 days ago
No Image

തിരൂർ കൂട്ടായിയിൽ മത്സ്യ ബന്ധനത്തിന് പോയ ബോട്ടുകൾ കൂട്ടിയിടിച്ച് യുവാവ് ദാരുണാന്ത്യം

Kerala
  •  8 days ago
No Image

മരിച്ചയാളോട് കുറച്ച് ബഹുമാനം കാണിക്കൂ; എം.എം ലോറന്‍സിന്റെ മൃതദേഹ തര്‍ക്കം തീര്‍ക്കാന്‍ മധ്യസ്ഥനെ നിയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

Kerala
  •  9 days ago
No Image

തേങ്ങലടക്കാനാവാതെ സഹപാഠികള്‍; പ്രിയകൂട്ടുകാര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Kerala
  •  9 days ago