മില്‍മയില്‍ വീണ്ടും അവസരം; ഏതെങ്കിലും ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത; പരീക്ഷയില്ലാതെ ജോലി നേടാം
കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (മില്‍മ)യിലേക്ക് പരീക്ഷയില്ലതെ ജോലി നേടാന്‍ അവസരം. പട്ടണക്കാടുള്ള കാറ്റില്‍ ഫീഡ് പ്ലാന്റിന് കീഴില്‍ എറണാകുളം, കോട്ടയം എന്നീ ജില്ലകളില്‍ മില്‍മ കാലിത്തീറ്റ വിപണനം നടത്തുന്നതിനാണ് ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നത്. ഉദ്യോഗാര്‍ഥികള്‍ ഡിഗ്രി പൂര്‍ത്തിയാക്കിയവരായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാതെ നേരിട്ടുള്ള ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് ജോലി നേടാവുന്നതാണ്.
തസ്തിക
മില്‍മ കാലിത്തീറ്റ വിപണനം ചെയ്യുന്നതിന് മാര്‍ക്കറ്റിങ്ങില്‍ പരിചയവും പ്രാവീണ്യവുമുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നു. പുരുഷന്‍മാര്‍ക്കാണ് അവസരം.
പ്രായം
40 വയസിന് താഴെ
യോഗ്യത
- ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം.
- കാലിത്തീറ്റ വിപണനത്തിലോ, മില്‍മയുമായുള്ള അനുബന്ധ മേഖലകളിലോ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുന്നതാണ്.
- ഏതെങ്കിലും കമ്പനിക്ക് കീഴില്‍ കുറഞ്ഞത് 1 വര്‍ഷമെങ്കിലും മാര്‍ക്കറ്റിങ്/ സെയില്‍സ് വിഭാഗത്തില്‍ ഫീല്‍ഡ് വര്‍ക്ക് ചെയ്തുള്ള പരിചയം അഭികാമ്യം.
- ടൂ വീലര്‍, ഫോര്‍ വീലര്‍ ലൈസന്‍സ്
- അതത് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
പ്രത്യേക ശ്രദ്ധക്ക്
വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകുന്നവര്‍ സ്വന്തം പേര്, ജനന തീയതി, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഡ്രൈവിങ് ലൈസന്‍സിന്റെ പകര്‍പ്പ് എന്നിവ സഹിതം വെള്ളക്കടലാസില്‍ അപേക്ഷ തയ്യാറാക്കി സ്വയം സാക്ഷ്യപ്പെടുത്തിയ ഇന്റര്‍വ്യൂ സമയത്ത് ഹാജരാകണം.
അഭിമുഖ തീയതി, വിലാസം എന്നിവ ചുവടെ,
മില്‍മയുടെ പട്ടണക്കാട് കാലിത്തീറ്റ ഫാക്ടറിയില്‍ വെച്ചാണ് അഭിമുഖം നടക്കുക. (ചേര്‍ത്തല- എറണാകുളം റൂട്ടില്‍ തുറവൂരിനും പൊന്നാംവെളിക്കും ഇടക്ക് NH66 ലാണ് കാലിത്തീറ്റ ഫാക്ടറി സ്ഥിതി ചെയ്യുന്നത്).
തീയതി
എറണാകുളം ജില്ല - 27.10.2023 (വെള്ളി)
കോട്ടയം ജില്ല = 28.10.2023 (ശനി)
സമയം (രാവിലെ 10.00 മുതല്‍ വൈകീട്ട് 3.00 വരെ).
ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് ജോലിയുടെ സ്വഭാവം, വേതന വ്യവസ്ഥകള്‍ എന്നിവ മനസിലാക്കുക.
സംശയങ്ങള്‍ക്കും, കൂടുതല്‍ വിവരങ്ങള്‍ക്കുമായി 8078235655 എന്ന നമ്പറില്‍ ബന്ധപ്പെടുക.
വിജ്ഞാപനം: click here
milma recruitment for marketing post degree can apply
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."