HOME
DETAILS

കുട്ടികളില്‍ ഫോണിന്റെ ഉപയോഗം കൂടുന്നുണ്ടോ? എങ്കില്‍ ഈ  കാര്യങ്ങള്‍ ചെയ്തു നോക്കൂ

  
July 15 2024 | 12:07 PM

Phone use in children

 ഇന്നത്തെ കുട്ടികള്‍ സ്വന്തം വീട്ടില്‍ തന്നെ വളരുന്നവരാണ്. പുറത്തു പോയി കളിക്കുകയോ അല്ലെങ്കില്‍ പുറത്തേക്കിറങ്ങാന്‍ മാതാപിതാക്കള്‍ സമ്മതിക്കുകയോ ഇല്ല. സൗകര്യങ്ങളൊക്കെ വീട്ടില്‍ തന്നെ ഒരുക്കിക്കൊടുക്കും. കുട്ടികള്‍ ഫോണിനായി വാശിപിടിക്കുമ്പോള്‍ എത്ര കാര്‍ക്കശ്യക്കാരായ മാതാപിതാക്കളും ഒടുവില്‍ വഴങ്ങുകയും ഫോണ്‍ നല്‍കുകയും ചെയ്യും.

 ഇത് കുട്ടികളുടെ ശ്രദ്ധ ഫോണിലേക്ക് തിരിയാന്‍ കാരണമാകുന്നു. അവരെ പുറത്തുവിടുന്നത് പുതിയ സൗഹൃദങ്ങളുണ്ടാക്കാനും ഫോണില്‍ നിന്ന് കുട്ടികളുടെ ശ്രദ്ധ തിരിക്കാനും സാധിക്കും.
 ഇത് കുട്ടികളുടെ മാനസികവളര്‍ച്ചയ്ക്കും ആരോഗ്യത്തിനും സഹായിക്കുന്നു. 

kutti.PNG
കുഞ്ഞു കുട്ടികള്‍ ഫോണിന് അടിമപ്പെടുന്നതിന് പ്രധാന കാരണം രക്ഷിതാക്കളാണ്. കുട്ടികള്‍ മാതാപിതാക്കളെ അനുകരിക്കാന്‍ ശ്രമിക്കുന്നവരാണ്. മാതാപിതാക്കള്‍ ഓന്നു ഫ്രീയായി ഇരിക്കുവാനോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ജോലികള്‍ ചെയ്യുവാനായോ കുട്ടികള്‍ക്ക് ഫോണ്‍ നല്‍കുന്നതാണ് ഫോണ്‍ അഡിക്ഷന്‍ ഉണ്ടാകാനുള്ള പ്രധാന കാരണം. ഈ രീതി ആദ്യം ഒഴിവാക്കണം. കൃത്യമായ സമയം വച്ച് മാത്രം അവര്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ നല്‍കുക. 

തങ്ങളുടെ കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കാന്‍ മിടുക്കന്‍/മിടുക്കി യാണെന്ന ചിന്ത തന്നെയാണ് വില്ലന്‍. കുട്ടികള്‍ ഫോണ്‍ അമിതമായി ഉപയോഗിച്ചാല്‍ ഭാവിയില്‍ അവരുടെ വിദ്യാഭ്യാസത്തെ ബാധിക്കുമോയെന്നതാണ് രക്ഷിതാക്കളുടെ ആശങ്ക. സ്മാര്‍ട്ഫോണ്‍, ടാബ്, ലാപ്ടോപ്പ് എന്നിവയുടെ അമിതമായ ഉപയോഗം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നതാണ്.

അതുപോലെ നീന്തല്‍, സൈക്ലിങ്, ആയോധനകലകള്‍ പോലുള്ള മറ്റ് ഔട്ട്ഡോര്‍ ഗെയിമുകള്‍ കളിക്കുന്നതിന് കുട്ടികളെ പ്രോത്സാഹിപ്പിക്കുകയെന്നതും പ്രധാനമാണ്. വായനാശീലം വളര്‍ത്തുക, കലാ, കായിക വിനോദങ്ങളില്‍ പങ്കെടുപ്പിക്കുക കുട്ടികള്‍ക്ക് കഥ പറഞ്ഞു കൊടുക്കുക, അവരെക്കൊണ്ട് കഥകള്‍ പറഞ്ഞുപഠിപ്പിക്കുന്നതും ഒക്കെ വളരെ നല്ലതാണ്. 

kutt3.PNG

ഫോണില്‍ നിന്നുപ്രവഹിക്കുന്ന റേഡിയോ തരംഗങ്ങള്‍ തലച്ചോറിനെയും നാഡിഞെരമ്പുകളെയും കോശങ്ങളെയുമൊക്കെ ദോഷകരമായി ബാധിക്കും. മെലാറ്റനില്‍ ഹോര്‍മോണുകളുടെ ഉല്‍പാദനം കുറയുകയും ഇതുവഴി  തലച്ചോറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാവുകയും ചെയ്യുന്നതാണ്. 

കുട്ടികളുടെ പെരുമാറ്റത്തില്‍ ഉദാസീനത, അമിത വണ്ണം, ഉറക്കക്കുറവ്, ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ക്കും സാധ്യതയേറുന്നു.
 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂര്‍ പൂരം കലക്കൽ; ഗൂഢാലോചന അന്വേഷിക്കുന്ന ഇൻസ്പെക്ടർ ചിത്തരജ്ഞന്‍റെ പരാതിയിൽ കേസെടുത്ത് പൊലിസ്

Kerala
  •  2 months ago
No Image

കോപ്പത്ത് കാര്‍ മതിലിൽ ഇടിച്ച് രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

അബൂദബി ബിസിനസ് വീക് ഡിസംബർ 4 മുതൽ

uae
  •  2 months ago
No Image

റീട്ടെയ്ൽ സേവനം വിപുലീകരിച്ച് ലുലു ; മസ്കത്തിലും അൽ ഐനിലും പുതിയ സ്റ്റോറുകൾ തുറന്നു

oman
  •  2 months ago
No Image

കാനഡയില്‍ ടെസ്‌ല കാര്‍ ഡിവൈഡറില്‍ ഇടിച്ച് തീപിടിച്ച് നാല് ഗുജറാത്ത് സ്വദേശികള്‍ മരിച്ചു

International
  •  2 months ago
No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  2 months ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago