ഉണ്ടാക്കാം, മുട്ടയും മുരിങ്ങയിലയും കൊണ്ടൊരു കിടിലന്‍ തോരന്‍
നമ്മുടെ തൊടിയിലൊക്കെ മുരിങ്ങമരം ഉണ്ടാവും. അതില്‍ നിന്ന് ഇലയെടുത്ത് കറിവയ്ക്കുകയും തോരനുണ്ടാക്കുകയുമൊക്കെ നമ്മള് അധികദിവസവും ഉണ്ടാക്കുകയും ചെയ്യും. എന്നാല്‍ ഇന്ന് ഇതില്‍ മുട്ടകൂടെ ചേര്‍ത്ത് വളരെ ടേസ്റ്റിയായി ഒരു തോരനുണ്ടാക്കിയാലോ.
മുരിങ്ങയില -ഒന്നര കപ്പ്
കോഴിമുട്ട-3
ചെറിയുള്ളി-6
വെളുത്തു 2 അല്ലി
തേങ്ങചിരവിയത്- കാല് കപ്പ്
പച്ചമുളക് - എരിവിനനുസരിച്ച്
മഞ്ഞപ്പൊടി- ഒരുനുള്ള്
കുരുമുളക് പൊടി - കാല് ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
ഉണ്ടാക്കുന്നവിധം
മുരിങ്ങയിലെ നന്നായി കഴുകി വെള്ളമൂറാന്‍ വയ്ക്കുക. ശേഷം മുട്ടപൊട്ടിച്ച് ഒരുപാത്രത്തില്‍ നന്നായി ഉപ്പുമിട്ട് കലക്കി വയ്ക്കുക. ഇനി കടായി ചൂടാകുമ്പോള്‍ ഒരു സ്പൂണ്‍ എണ്ണയൊഴിച്ച് അതിലേക്ക് കടുകിട്ടുകൊടുക്കുക. ഇതിലേക്ക് വെളുത്തുള്ളിയും കുഞ്ഞുള്ളിയും ചതച്ചിടുക.
എന്നിട്ട് വഴറ്റുക. വഴന്നുവരുമ്പോള് പച്ചമുളകും മഞ്ഞപ്പൊടിയും ചേര്‍ക്കുക. ഇതിലേക്ക് മുരിങ്ങയില ചേര്‍ത്തു കൊടുക്കുക. കുരുമുളകുപൊടിയും തേങ്ങയും ചേര്‍ത്ത് ഒന്നു മിക്സ് ചെയ്യുക. ഇനി മറ്റൊരു പാനില്‍ മുട്ട ചിക്കിയെടുക്കുക.
അതുംകൂടെ ഇതിലേക്കിട്ട് ഒന്നുകൂടെ നന്നായി മിക്സ് ചെയ്യുക. ശേഷം കുറച്ചു സമയം മൂടിവച്ച് വേവിക്കുക. കിടിലന്‍ മുട്ട മുരിങ്ങയില തോരന്‍ റെഡീ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."