സഹ പ്രവര്‍ത്തകരുടെ മക്കള്‍ക്ക് ആദരം നല്‍കി കുവൈത്ത് തൃക്കരിപ്പൂര്‍ കെ.എം.സി.സി. മണ്ഡലം കമ്മിറ്റി
തൃക്കരിപ്പൂര്‍:എസ്.എസ്.എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ വിജയം നേടിയ കുവൈത്ത് കെ.എം.സി.സി മെമ്പര്‍മാരുടെ മക്കളെ ആദരിക്കാന്‍ ഇന്‍സ്‌പെയര്‍ 2സ24 എന്ന പേരില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാര്‍ഡ് വിതരണ സംഗമം ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എ.ജി.സി. ബഷീര്‍ ഉല്‍ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള വി.കെ.പി. ഖാലിദ് ഹാജി മെമ്മോറിയല്‍ വിദ്യാഭ്യാസ അവാര്‍ഡ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ വി.കെ.പി. ഹമീദലി വിതരണം ചെയ്തു.
കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് ഇന്‍ ചാര്‍ജ്ജ് അബ്ദുള്‍ ഹക്കീം അല്‍ അഹ്‌സനി അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ വിദ്യാഭ്യാസ ടെയിനര്‍ ഹഖീം മാസ്റ്റാര്‍മാടക്കാല്‍ മുഖ്യപ്രഭാഷണം നടത്തി. കുവൈത്ത് കെ.എം.സി.സി. കേന്ദ്ര കമ്മിറ്റി മുന്‍ പ്രസിഡന്റ് റഫീഖ് കോട്ടപ്പുറം, മുന്‍ വൈസ് പ്രസിഡന്റ് പി.എം എച്ച്. അബൂബക്കര്‍,
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.സി.എ.റഹ്മാന്‍, നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് പി.കെ.സി. റഊഫ് ഹാജി, ജനറല്‍ സെക്രട്ടറി സത്താര്‍ വടക്കുമ്പാട്, ട്രഷറര്‍ ലത്തീഫ് നീലഗിരി, തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ, ലോയേര്‍സ് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ: എം.ടി.പി. എ.കരീം, കുവൈത്ത് കെ.എം.സി.സി. മണ്ഡലം ഭാരവാഹികളായ അമീര്‍ കമ്മാടം, ടി.കെ.സി. സമീര്‍, അബ്ദുറഹിമാന്‍ തുരുത്തി, മുഹമ്മദ് തെക്കെകാട്, എ.ജി. അബ്ദുള്ള, മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ എന്‍.കെ.പി.മുഹമ്മദ് കുഞ്ഞി. പി.കെ.സി. കുഞ്ഞബ്ദുല്ല, എച്ച്.എം. കുഞ്ഞുബ്ദുല്ല, മണ്ഡലം എം.എസ്.എഫ്. ജനറല്‍ സെക്രട്ടറി ഉസ്മാന്‍ പോത്താംകണ്ടം, വി.വി.അബ്ദുല്ല ഹാജി, ഒ.ടി. അഹമ്മദ് ഹാജി, ടി.എസ്. നജീബ്, വി.പി.പി. ശുഹൈബ്, പി.കെ.എം. കുട്ടി. കെ.എം. കുഞ്ഞി, ഇ.എം. കുട്ടി ഹാജി, പി.പി.ഇബ്രാഹിം പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."