ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ആത്മഹത്യയില്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരേ ആരോപണം
കോഴിക്കോട്: ഓര്‍ക്കാട്ടേരി ചെക്യാട് പഞ്ചായത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പുതിയോട്ടില്‍ പ്രയിങ്ക (26)തൂങ്ങിമരിച്ചു. സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരേ ആരോപണം. പഞ്ചായത്ത് സെക്രട്ടറി അവധി നല്‍കിയില്ലെന്ന കുറിപ്പ് കിടപ്പുമുറിയില്‍ നിന്ന് കണ്ടെത്തി. കരാര്‍ അടിസ്ഥാനത്തിലായിരുന്നു പ്രിയങ്ക ജോലി ചെയ്തിരുന്നത്. അവധി അപേക്ഷ നിരന്തരമായി നിഷേധിച്ചത് മാനസികമായി തകര്‍ത്തുവെന്ന് പ്രിയങ്ക പറയുന്ന ശബ്ദസന്ദേശവും പുറത്തുവന്നു.
രാവിലെ മുറി തുറക്കാത്തതിനാല്‍ അമ്മ ബഹളം വച്ചതിനെ തുടര്‍ന്ന് പരിസരവാസികള്‍ എത്തി വാതില്‍ തുറന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ പ്രിയങ്കയെ കണ്ടത്. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തുടര്‍ന്ന നടത്തിയ പരിശോധനയിലാണ് കുറിപ്പ് കണ്ടെടുത്തത്. അതേസമയം, അനുവദനീയമായതിലും കൂടുതല്‍ അവധി ചോദിച്ചുവെന്നും നല്കാന് കഴിയാത്ത സാഹചര്യമായിരുന്നുവെന്നുമാണ് പഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. പുതിയോട്ടില്‍ രാധയാണ് പ്രിയങ്കയുടെ അമ്മ. സഹോദരന്: പ്രണവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."