HOME
DETAILS

കെ.പി.സി തങ്ങള്‍: അണഞ്ഞത് അഹ്‌ലുബൈത്തിൽ നിന്നുള്ള വിളക്കുമരം

  
പി.വി.എസ് ഷിഹാബ്
July 16, 2024 | 2:15 AM

KPC Thangal Story

പാലക്കാട്: സയ്യിദ് കെ.പി.സി തങ്ങളുടെ വിയോഗത്തോടെ സമസ്തയ്ക്കും സമുദായത്തിനും നഷ്ടമായത് അഹ് ലു ബൈത്തിലെ പണ്ഡിത ശ്രേഷ്ഠനെ. കൊടിഞ്ഞി പള്ളിയിൽ ഖാസിയായിരുന്ന സയ്യിദ് അഹ്‌മദ് ബുഖാരിയുടെ വംശപരമ്പരയിൽപ്പെട്ടയാളാണ് കെ.പി.സി തങ്ങൾ. ഫാത്തിമ ബീവിയിൽ തുടങ്ങി സയ്യിദ് മുഹമ്മദ് ഹാശിം മുത്തുക്കോയ ബുഖാരി വല്ലപ്പുഴ വരെയുള്ള പരമ്പരയിലെ നാൽപത്തിയൊന്നാം കണ്ണിയാണ് കെ.പി.സി തങ്ങൾ.

കൊടിഞ്ഞിയിൽ സ്ഥിരതാമസമാക്കിയ ശേഷമാണ് തുടർ തലമുറ കൊടിഞ്ഞി പള്ളിക്കൽ എന്ന വിലാസത്തിലറിയപ്പെട്ടത്. പ്രാഥമിക പഠനം കൊളത്തൂരിലെ ജവാഹിറുൽ ഉലൂം മദ്രസയിലും എ.എം.എൽ.പി സ്‌കൂളിലുമായിരുന്നു.
വാപ്പു മുസ്്ലിയാർ പൈലിപ്പുറം, കെ.കെ സയ്താലി മുസ്്ലിയാർ വണ്ടുംതറ, പി. പി അബ്ബാസ് മുസ്്ലിയാർ വണ്ടുംതറ, കെ.സി ജമാലുദ്ദീൻ മുസ്്ലിയാർ, കെ.കെ അബൂബക്കർ ഹസ്രത്ത്, കോട്ടുമല അബൂബക്കർ മുസ്്ലിയാർ, ശംസുൽ ഉലമാ ഇ.കെ അബൂബക്കർ മുസ്്ലിയാർ തുടങ്ങിയവർ പ്രധാന ഗുരുക്കൻമാരാണ്. 

ചെറുപ്പം മുതലേ സമസ്തക്കായുള്ള സേവനങ്ങളിൽ മുഴുകിയ അദ്ദേഹം 2008 ലാണ് സമസ്ത കേന്ദ്രമുശാവറയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കർമവീഥിയിൽ പ്രഗൽഭ പണ്ഡിതരുടെ ശിഷ്യനാകാനും ഇന്നത്തെ ഒട്ടേറെ പണ്ഡിതരുടെ ഗുരുവര്യരാകാനും അദ്ദേഹത്തിന് കഴിഞ്ഞു. മക്കളെയും പേരമക്കളെയും പണ്ഡിതരാക്കുകയെന്ന സ്വപ്‌നം യാഥാർഥ്യമാക്കിയാണ് അദ്ദേഹം മടങ്ങിയത്. 
മൂന്ന് മക്കളിൽ രണ്ടുപേർ ഫൈസിയും ഒരാൾ ഹുദവിയുമാണ്. പേരമക്കളും വിവിധ പണ്ഡിത ബിരുദ വിദ്യാർഥികളാണ്. 
പ്രവാചക പാരമ്പര്യചികിത്സാ രീതികളിലും പ്രാഗൽഭ്യം തെളിയിച്ച അദ്ദേഹം പകർന്നു കിട്ടിയ അറിവിനെ തൊഴിലായി സ്വീകരിച്ചില്ല. സേവന മാതൃകയിൽ ചികിത്സാരീതികളുമായി മുന്നോട്ടുപോകുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിപിഐയിൽ ടേം വ്യവസ്ഥ കർശനം; ഡെപ്യൂട്ടി സ്പീക്കർ ഉൾപ്പെടെ ആറ് എം.എൽ.എമാർക്ക് സീറ്റില്ല

Kerala
  •  14 days ago
No Image

2,500 മുതൽ 10,000 രൂപ വരെ ഫീസ്; ഇന്റേൺഷിപ്പിന്റെ മറവിൽ വിദ്യാർഥികളെ കൊള്ളയടിക്കുന്നതായി പരാതി

Kerala
  •  14 days ago
No Image

സിപിഎമ്മിൽ വൻ അഴിച്ചുപണി; മുതിർന്ന നേതാക്കൾക്ക് സീറ്റില്ല, മണിയും ഐസക്കും സ്വരാജും പുറത്തേക്ക്; ശൈലജയുടെ കാര്യത്തിൽ അനിശ്ചിതത്വം

Kerala
  •  14 days ago
No Image

എറണാകുളത്ത് അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവം: രണ്ട് പേര്‍ അറസ്റ്റില്‍; കൊലപാതകം മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന്

Kerala
  •  14 days ago
No Image

കണ്ണുര്‍ സ്വദേശിനി സലാലയില്‍ അന്തരിച്ചു

oman
  •  14 days ago
No Image

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഉടന്‍ മടങ്ങാന്‍ പൗരന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി യു.എസ്; മേഖലയിലേക്ക് കൂടുതല്‍ യുദ്ധ വിമാനങ്ങള്‍ അയച്ചതായി സൂചന

International
  •  14 days ago
No Image

കുവൈത്തിലെ ഇറാന്റെ പ്രത്യാക്രണത്തില്‍ കൊല്ലപ്പെട്ട യു.എസ് സൈനികരുടെ എണ്ണം ആറായി

Kuwait
  •  14 days ago
No Image

വീണാ ജോര്‍ജിനെ മത്സരിപ്പിക്കരുത്; 'കുടുംബകാര്യങ്ങള്‍' ചൂണ്ടിക്കാട്ടി ഭര്‍ത്താവ് സിപിഎം നേതൃത്വത്തെ സമീപിച്ചു

Kerala
  •  14 days ago
No Image

ട്രെയിൻ സർവിസുകളിൽ മാറ്റം; ആലപ്പുഴ വഴിയുള്ള സർവിസുകൾ കോട്ടയം വഴി തിരിച്ചുവിടും

Kerala
  •  14 days ago
No Image

ഹോർമുസ് കടലിടുക്ക് കടക്കാൻ സാധിച്ചേക്കില്ലെന്ന ആശങ്ക: ഹോങ്കോങ്ങിൽനിന്ന് സഊദിയിലേക്ക് പോകേണ്ട കപ്പൽ കൊല്ലത്ത് അടുപ്പിച്ചു

Kerala
  •  14 days ago