വീടുകളില്‍ ജോലിക്ക് നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന രണ്ടുപേര്‍ പിടിയില്‍
അന്തിക്കാട്: നിരവധി വീടുകളില്‍ ജോലിക്കു നിന്നു സ്വര്‍ണവും പണവും കവര്‍ന്ന ഹോംനേഴ്‌സിനെയും, സ്വര്‍ണാഭരണങ്ങള്‍ ഉരുക്കി വില്‍ക്കാന്‍ സഹായിച്ച യുവാവിനെയുംഅന്തിക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. അന്തിക്കാട് വള്ളൂര്‍ സ്വദേശി വാലത്ത് വീട്ടില്‍ പ്രമീള (30), തളിക്കുളം തമ്പാന്‍കടവ് സ്വാദേശി ചിറ്റിലേടത്ത് ബിജീഷ് (28) എന്നിവരെയാണ് അന്തിക്കാട് എസ്.ഐ ഇ.ആര്‍ ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്.
അന്തിക്കാട് മാങ്ങാട്ടുകരയിലെ ആലുക്കല്‍ വീട്ടില്‍ ദിനേശന്റെ വീട്ടില്‍ നിന്നു മൂന്നര പവന്‍ സ്വര്‍ണാഭരണവും 15,000 രൂപയും മോഷണം പോയ കേസിലാണ് അറസ്റ്റ്. നിരവധി വീടുകളില്‍ പ്രമീള ഹോംനേഴ്‌സായി ജോലി ചെയ്തിരുന്നു. പല വീടുകളിലും സമാന തട്ടിപ്പുകള്‍ നടത്തിയിരുന്നതായും എന്നാല്‍ അവരില്‍ പലരും പരാതിപ്പെടാന്‍ വിസമ്മതിച്ചതായും പൊലിസ് പറയുന്നു. ബിജീഷ് വഴിയാണ് പ്രമീള മോഷ്ടിച്ച ആഭരണങ്ങള്‍ വില്‍പന നടത്തിയിരുന്നത്. ഇയാള്‍ സ്വര്‍ണപ്പണിക്കരനായതിനാല്‍ ആഭരണങ്ങള്‍ ഉരുക്കിയാണ് വില്‍പ്പന നടത്തിയിരുന്നത്.
പരാതിയെത്തുടര്‍ന്ന് പ്രമീളയെ വിളിപ്പിച്ചു പൊലിസ് ചോദിച്ചുവെങ്കിലും ഇവര്‍ കുറ്റം നിഷേധിക്കുകയായിരുന്നു. പിന്നീട് എസ്.ഐ ബൈജുവും, എ.എസ്.ഐ വിന്‍സെന്റ് ഇഗ്‌നേഷ്യസും വനിത പൊലിസിന്റെ സഹായത്തോടെ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് തൊണ്ടിമുതലുള്‍പ്പെടെ ബിജീഷ് പിടിയിലായത്. പ്രമീള ജോലി ചെയ്തിരുന്ന വീടുകളില്‍ സമാന മോഷണങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ വിവരം 9497980522 നമ്പറില്‍ അറിയിക്കണമെന്ന് എസ്.ഐ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."