HOME
DETAILS

കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍; ട്രെയിനുകള്‍ വൈകും

  
July 16 2024 | 08:07 AM

train-delays-konkan-line-landsides

മുംബൈ: കൊങ്കണ്‍ പാതയിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇന്നും ട്രെയിന്‍ ഗതാഗത നിയന്ത്രണം. ചില തീവണ്ടികള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. 

രത്നഗിരിയിലെ ദിവാന്‍ഖാവതി-വിന്‍ഹെരെ സെക്ഷനില്‍ ഞായറാഴ്ച വൈകീട്ടുണ്ടായ മണ്ണിടിച്ചിലിനു പിന്നാലെയാണ് നിയന്ത്രണങ്ങള്‍. 

ജൂലായ് 16-ന് റദ്ദാക്കിയ തീവണ്ടികള്‍:

11003 ദാദര്‍-സാവന്ത്വാടി റോഡ് എക്സ്പ്രസ്

22230 മഡ്ഗാവ് ജങ്ഷന്‍-മുബൈ സി.എസ്.എം.ടി. വന്ദേഭാരത്

20112 മഡ്ഗാവ്-മുംബൈ സി.എസ്.എം.ടി. കൊങ്കണ്‍ കന്യ എക്സ്പ്രസ്

11004 സാവന്ത്വാടി റോഡ്- ദാദര്‍ എക്സ്പ്രസ്

12051 മുംബൈ സി.എസ്.എം.ടി-മഡ്ഗാവ് ജനശതാബ്ദി

12134 മംഗളൂരു-മുംബൈ സി.എസ്.എം.ടി

16346 തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി ജൂലായ് 17-ന് റദ്ദാക്കി

12202 കൊച്ചുവേളി-ലോകമാന്യതിലക് എക്സ്പ്രസ് ജൂലായ് 18-ന് റദ്ദാക്കി

വഴിതിരിച്ചുവിട്ട തീവണ്ടികള്‍:

20924 - ഗാന്ധിധാം- തിരുനെല്‍വേലി എക്സ്പ്രസ് പന്‍വേല്‍-പുണെ-ഗുണ്ട്കല്‍-റെനിഗുണ്ട-ജോലാര്‍പേട്ട-ഈറോഡ്-പാലക്കാട്- ഷൊര്‍ണൂര്‍ വഴി തിരിച്ചുവിട്ടു.

വൈകി പുറപ്പെടുന്ന തീവണ്ടികള്‍:

22149 എറണാകുളം-പുണെ എക്സ്പ്രസ് ജൂലായ് 16-ന് എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 1.25-ന് പുറപ്പെടും.

16-ന് ഉച്ചയ്ക്ക് 1.55-ന് ശ്രീഗംഗാനഗറില്‍നിന്ന് പുറപ്പെടേണ്ട 16311 ശ്രീഗംഗാനഗര്‍-കൊച്ചുവേളി എക്സ്പ്രസ് ജൂലായ് 17-ന് രാവിലെ എട്ടുമണിക്ക് പുറപ്പെടും.

19577 തിരുനെല്‍വേലി-ജാംനഗര്‍ എക്സ്പ്രസ് 16-ന് രാവിലെ തിരുനെല്‍വേലിയില്‍നിന്ന് രണ്ടരമണിക്കൂറോളം വൈകി പുറപ്പെടും.

16-ന് ഉച്ചയ്ക്ക് 2.40-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട 12431 തിരുവനന്തപുരം സെന്‍ട്രല്‍- ഹസ്രത്ത് നിസാമുദ്ദീന്‍ എക്സ്പ്രസ് ജൂലായ് 17-ന് പുലര്‍ച്ചെ നാലുമണിക്ക് പുറപ്പെടും.

16-ന് രാത്രി 11.25-ന് എറണാകുളത്ത് നിന്ന് യാത്രതിരിക്കേണ്ട 12283 എറണാകുളം ജങ്ഷന്‍- ഹസ്രത്ത് നിസാമുദ്ദീന്‍ എക്സ്പ്രസ് ജൂലായ് 17-ന് പുലര്‍ച്ചെ 01.25-ന് യാത്രതിരിക്കും.

വൈകി ഓടുന്ന തീവണ്ടികള്‍

12617 എറണാകുളം- ഹസ്രത്ത് നിസാമുദ്ദീന്‍(നാലുമണിക്കൂര്‍)

22114 കൊച്ചുവേളി-ലോകമാന്യതിലക്(14 മണിക്കൂര്‍)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago
No Image

നവീന്‍ ബാബു കെെക്കൂലി വാങ്ങിയതിന് തെളിവില്ല; ക്ലീന്‍ചിറ്റ് നല്‍കി റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

കുവൈത്തില്‍ പുതിയ ട്രാഫിക് നിയമം ഉടന്‍ പ്രാബല്യത്തില്‍; അശ്രദ്ധമായ ഡ്രൈവിങ്ങ്, ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഉപയോഗം എന്നിവക്കെല്ലാം കടുത്ത പിഴ

Kuwait
  •  2 months ago
No Image

ഇറാഖ്, ഇറാന്‍, ലബനാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി ഖത്തര്‍ എയര്‍വേയ്‌സ്  

qatar
  •  2 months ago
No Image

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; ഡി.വൈ.എഫ്.ഐ മുന്‍ ജില്ല നേതാവിനെ അറസ്റ്റ് ചെയ്തു

Kerala
  •  2 months ago
No Image

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് യുവതി മരിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago