വിദ്യാഭ്യാസത്തിൽ ആധുനികവൽക്കരണവും നവീകരണവും ഉറപ്പിച്ചു ചൈന
ലോകമെമ്പാടും വിപ്ലവം സൃഷ്ട്ടിച്ചു മുന്നേറുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. ഒരു താരത്തിലെല്ലാ മേഖലയിലും ഇനി എഐ സാമിപ്യം ഉണ്ടാകുമെന്നതിൽ ഒരു സംശയവും വേണ്ട. എല്ലാ മേഖലകളിലും സ്വാധീനം ചിലത്താനാവുന്ന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു വിദ്യാഭ്യാസത്തിൽ ആധുനികവൽക്കരണവും നവീകരണവും കൊണ്ടുവരാനൊരുങ്ങി ചൈന.
ഷിജിംഗ്‌ഷാൻ ഫ്യൂച്ചർ ഇൻഡസ്ട്രി എജ്യുക്കേഷൻ സെൻ്റർ സംഘടിപ്പിച്ച ചൈനാ സന്ദർശനത്തിനോടനുബന്ധിച്ചു സൂപ്പർചാർജർ വെഞ്ച്വേഴ്‌സിൻ്റെ മുതിർന്ന ഉപദേഷ്ടാവായ ഫിലിപ്പ് ലിംഗാർഡും, സി.ജി.ടി.എൻ-ൻ്റെ ഇനോക്ക് വോങും തമ്മിൽ കൂടിക്കാഴ്‌ച്ച നടത്തി. ഭാവിയിൽ എഐ-യുടെ സാധ്യതകളെക്കുറിച്ചും, അവ വിദ്യാഭ്യാസ രംഗത്തു എങ്ങനെ കൃത്യമായി പുതിയ തലമുറയ്ക്ക് പരിചയപെടുത്തി കൊടുക്കണമെന്നതുമായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യം.
ആഗോളതലത്തിൽ ഏറ്റവും വലിയ എഡ്‌ടെക്-ഒൺലി ആക്‌സിലറേറ്ററായ സൂപ്പർചാർജർ വെഞ്ച്വേഴ്‌സിൻ്റെ മുതിർന്ന ഉപദേഷ്ടാവായ ഫിലിപ്പ് ലിംഗാർഡ്, ആദ്യമായി ചൈന സന്ദർശിച്ചത് 1987-ലായിരുന്നു. ചൈനയുടെ ദ്രുതഗതിയിലുള്ള ആധുനികവൽക്കരണത്തെക്കുറിച്ചു ചർച്ചയ്ക്കിരുന്നപ്പോൾ അദ്ദേഹം വ്യക്തമാക്കിയത്. 2016-ൽ തിരിച്ചെത്തിയപ്പോൾ രാജ്യത്തെ ആധുനികവൽക്കരണത്തിന് ഏറെ പുതുമകൾ വന്നിരിക്കുന്നു എന്നായിരുന്നു. 800 ദശലക്ഷം ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുകയും പുതിയ, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുകയും ചെയ്തു കൊണ്ട് ശാശ്വതമായ ഒരു മതിപ്പ് സൃഷ്ട്ടിക്കാൻ അതിനായി. 1978-ൽ ആരംഭിച്ച പരിഷ്കാരങ്ങളാണ് ചൈനയുടെ എല്ലാ വിജയത്തിനും അടിത്തറയിട്ടതെന്ന് ലിംഗാർഡ് ഊന്നിപ്പറഞ്ഞു.
അദ്ദേഹത്തിൻ്റെ സ്ഥിതിവിവരക്കണക്കുകൾ സാങ്കേതികവിദ്യയും നയപരിഷ്‌കാരങ്ങളും എങ്ങനെ സമൂഹത്തിൽ കാര്യമായ മാറ്റമുണ്ടാക്കുമെന്നത്തിനെ വെളിപ്പെടുത്തുന്നതാണ്. അഭൂതപൂർവമായ വികസനത്തിൻ്റെ ഈ കാലഘട്ടം ചരിത്രത്തിൽ സമാനതകളില്ലാത്തതായി തുടരുകയും മറ്റ് രാജ്യങ്ങൾക്കെല്ലാം ഒരു മാതൃകാപരമായി മാറുകയും ചെയ്തിരിക്കുന്നു എന്നും ലിംഗാർഡ് ചൂണ്ടികാട്ടി. ടെലികമ്മ്യൂണിക്കേഷൻ മേഖലയിലെ ഒരു സിഇഒ എന്ന നിലയിലുള്ള തൻ്റെ അനുഭവത്തിൽ നിന്നും ലിംഗാർഡ് എടുത്തുപറയുന്നത്, വൈദഗ്ധ്യമുള്ള ബിരുദധാരികളെ സൃഷ്ടിക്കാൻ സർവകലാശാലകളെ പ്രാപ്തരാക്കുന്ന അധ്യാപകരുടെ കടുത്ത ക്ഷാമം നേരിടുന്ന ആഫ്രിക്ക പോലുള്ള ഒരു രാജ്യത്ത്, വിദ്യാഭ്യാസത്തിൽ സമാനമായ വിപ്ലവം സൃഷ്ടികുക തന്നെ വേണ്ടിയിരിക്കുന്നു. അതിനായി ആ സാഹചര്യത്തിൽ ഒരു സാങ്കേതിക വിദ്യയെ കൊണ്ട് അവിടെ ചലനം സൃഷ്ട്ടിക്കാൻ ആകുമെന്ന് താൻ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അറിവ് ഉപയോഗിക്കാനുള്ള കഴിവിനേക്കാൾ പ്രാധാന്യം കുറയുന്ന ഒരിടത്, വ്യക്തിഗതമാക്കിയ പഠനം അവരെ കൂടുതൽ പ്രാപ്തമാക്കാൻ എഐയ്ക്ക് സാധ്യമാണ്. മുൻകൂട്ടി കണ്ടതായി ലിംഗാർഡ് പറഞ്ഞു. കഴിവുകൾ, പൊരുത്തപ്പെടുത്തൽ, മനുഷ്യൻ-മനുഷ്യരുമായുള്ള ഇടപെടൽ എന്നിവ ഭാവിയിൽ ഊന്നിപ്പറയുമെന്ന് അദ്ദേഹം വാദിച്ചു, കാരണം സാങ്കേതികവിദ്യ അതിവേഗം പുരോഗമിക്കുന്നതിനനുസരിച്ച്, വ്യക്തികളുടെ അതുല്യമായ കഴിവുകൾ വാചാലമായ അറിവിനേക്കാൾ മൂല്യവത്തായി കൊണ്ടേയിരിക്കും. ജോലികൾക്കുള്ള യഥാർത്ഥ ഭീഷണി എഐയല്ല, മറിച്ച് അത് ഫലപ്രദമായി ഉപയോഗിക്കുന്നവരാണെന്നും, തങ്ങളുടെ കഴിവുകൾ വർധിപ്പിക്കാനും നൂതനാശയങ്ങൾ ഉയർത്താനും പുതിയ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്താൻ കഴിയുന്നവരുടേതായിരിക്കും ഭാവി. ഭാവിയിലെ ആഗോള വെല്ലുവിളികളെ നേരിടാൻ മാറ്റം ഉൾക്കൊള്ളേണ്ടതും, നൂതന ഉപകരണങ്ങൾ പ്രയോജനപ്പെടുത്തുന്നതും അത്യന്താപേക്ഷിതമായതാണ് എന്നും ലിംഗാർഡ് തന്റെ ചർച്ചയിലൂടെ വ്യകത്മാക്കി.
content highlight : China is committed to modernization and innovation in education
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."