ടാറ്റയുമായി കൈകോര്‍ത്ത് ബി.എസ്.എന്‍.എല്‍; അംബാനിയുടെ ജിയോയ്ക്ക് വെല്ലുവിളിയാകുമോ...
ടെലികോം കമ്പനികള്‍ റീചാര്‍ജ് നിരക്കുകള്‍ കൂട്ടിയപ്പോള്‍ നിരക്കുകള്‍ കൂട്ടാതെ ഹീറോയായത് ബിഎസ്എന്‍എല്‍ ആണ്. റീചാര്‍ജ് പ്ലാനുകള്‍ക്ക് ചിലവേറിയതോടെ പല ആളുകളും ബി.എസ്.എന്‍.എല്ലിലേക്ക് തങ്ങളുടെ നമ്പര്‍ മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം ഈ ട്രെന്റിനൊപ്പം പോകാമെന്നാണ് ടാറ്റയുടെ തീരുമാനം. ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ബി.എസ്.എന്‍.എല്ലുമായി സഹകരിക്കുകയാണെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ബി.എസ്.എന്‍.എല്ലുമായി 15,000 കോടി രൂപയുടെ കരാറിലാണ് ഏര്‍പ്പെടുന്നത്. രാജ്യത്തുടനീളമുള്ള 1,000 ഗ്രാമങ്ങളില്‍ 4ഏ ലഭ്യത ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് സഹകരണം.ഉയര്‍ന്ന വേഗതയിലുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കാനും ലക്ഷ്യമിടുന്നു.
നിലവില്‍ ജിയോ, എയര്‍ടെല്‍ എന്നീ കമ്പനികളാണ് രാജ്യത്തെ 4ഏ സേവന മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്നത്. ആ സ്ഥാനത്തേക്കാണ് ടാറ്റയോടൊപ്പം കൈ പിടിച്ച് കയറാന്‍ ബി.എസ്.എന്‍.എല്‍ ശ്രമിക്കുന്നത്. ഇത് ജിയോ,എയര്‍ടെല്‍ കമ്പനികള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന നീക്കത്തിന്റെ തുടക്കമാണെന്നും ചര്‍ച്ചകളുണ്ട്.കൂടാതെ രാജ്യത്തിന്റെ നാല് ഭാഗങ്ങളില്‍ ടാറ്റയുടെ ഡാറ്റ സെന്ററുകളുടെ നിര്‍മാണം നടന്നു കൊണ്ടിരിക്കുകയുമാണ്. ഇതെല്ലാം ബി.എസ്.എന്‍.എല്ലിനെ കൈപിടിച്ചുയര്‍ത്തുന്ന ഘടകങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."