ശൈഖ് മുഹമ്മദലിയുടെ നിര്യാണത്തില്‍ ദുബൈ ഭരണാധികാരി അനുശോചിച്ചു
ദുബൈ: പണ്ഡിതന്‍ ശൈഖ് മുഹമ്മദലിയുടെ നിര്യാണത്തില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അനുശോചിച്ചു. എക്‌സ് പ്‌ളാറ്റ്‌ഫോമിലെ ഒരു പോസ്റ്റില്‍ ശൈഖ് മുഹമ്മദ് അദ്ദേഹത്തെ ''ദുബൈയിലെ വിശിഷ്ട പണ്ഡിതന്മാരിലൊരാള്‍'' എന്ന് വിശേഷിപ്പിച്ചു.
ഇസ്‌ലാമിക പഠനത്തിന് അദ്ദേഹം നല്‍കിയ വിലപ്പെട്ട സംഭാവനകളും നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് ബിരുദം കരസ്ഥമാക്കാനുള്ള അദ്ദേഹത്തിന്റെ ജ്ഞാന പരിശ്രമങ്ങളും ശൈഖ് മുഹമ്മദ് എടുത്തു പറഞ്ഞു. ശരീഅ:ത്തുമായി ബന്ധപ്പെട്ട് 70ലധികം പുസ്തകങ്ങളുടെ രചയിതാവാണ് ശൈഖ് മുഹമ്മദലി. ഡസന്‍ കണക്കിന് ജീവകാരുണ്യ പദ്ധതികളും അദ്ദേഹം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജനങ്ങളുമായി അടുത്തിടപഴകി അവര്‍ക്ക് ശരീഅത്തും അറിവും നന്മയുള്ള സാംസ്‌കാരികതയും പകര്‍ന്നു ശൈഖ് മുഹമ്മദലിയെന്നും ശൈഖ് മുഹമ്മദ് എക്‌സിലെ കുറിപ്പില്‍ പറഞ്ഞു.
സര്‍വശക്തനായ അള്ളാഹു അദ്ദേഹത്തോട് കരുണ കാണിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തിനും ബന്ധുക്കള്‍ക്കും ക്ഷമയും ആശ്വാസവും പകരുകയും ചെയ്യട്ടെയെന്നും ശൈഖ് മുഹമ്മദ് പ്രാര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."