കുവൈത്തില്‍ വൃത്തിഹീനമായ ഭക്ഷ്യയോഗ്യമല്ലാത്ത മാംസം വിറ്റ 17 കടകള്‍ അടച്ചു പൂട്ടി
കുവൈത്ത് സിറ്റി: മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാകുന്ന ഭക്ഷ്യ യോഗ്യമല്ലാത്ത മാംസവും വസ്തുക്കളും വിറ്റതിന് മുബാറക്കിയ മാര്‍ക്കറ്റിലെ 11 റെസ്റ്റോറന്റുകള്‍, 6 മാംസം കടകള്‍, ഭക്ഷണ കേന്ദ്രങ്ങള്‍ എന്നിവയുള്‍പ്പെടെ 17 റെസ്റ്റോറന്റുകളും സ്ഥാപനങ്ങളും പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍ അടച്ചുപൂട്ടി. ഈ സ്ഥാപനങ്ങള്‍ക്കെതിരെ 60 നിയമലംഘനങ്ങളും അധികൃതര്‍ പുറപ്പെടുവിച്ചു.
അതോറിറ്റിയുടെ ലൈസന്‍സില്ലാതെ ഭക്ഷണശാല തുറന്നത്, കേടായ മാംസം, ആരോഗ്യത്തിന് ഹാനികരമായ കെമിക്കല്‍ ചാക്കുകളില്‍ പാക്ക് ചെയ്ത മറ്റ് മാംസം വില്‍പന തുടങ്ങിയ നിയമലംഘനങ്ങളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്തത്. പൊതുവായ ശുചിത്വ ആവശ്യകതകള്‍ പാലിക്കാത്തതിനു പുറമേ, ഈ റെസ്റ്റോറന്റുകളില്‍ ദോഷകരമായ പ്രാണികളുടെയും പാറ്റകളുടെയും വ്യാപനത്തിന് പുറമേ, പൊതു ശുചിത്വ ആവശ്യകതകള്‍ പാലിക്കാത്ത ഷോപ്പുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും എതിരെ നോട്ടീസ് പുറപ്പെടുവിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."