ആസിഫ് അലിയെ പിന്തുണച്ച് താരസംഘടന അമ്മ; ഇന്‍സ്റ്റഗ്രാം പോസ്റ്റുമായി സിദ്ധീഖ്
തിരുവനന്തപുരം: പുരസ്‌കാര വേദിയില്‍ നടന്‍ ആസിഫലിയെ സംഗീതജ്ഞന്‍ രമേഷ് നാരായണന്‍ അപമാനിച്ച സംഭവത്തില്‍ നടനെ പിന്തുണച്ച് താരസംഘടന അമ്മ രംഗത്തെത്തി. സമൂഹമാധ്യമത്തിലൂടെയാണ് നടന് പിന്തുണയുമായി അമ്മ ജനറല്‍ സെക്രട്ടറി സിദ്ധീഖ് നേരിട്ട് രംഗത്തെത്തിയത്. 'ആട്ടിയകറ്റിയ ഗര്‍വിനോട് നീ ചിരിച്ച ചിരിയാണ് യഥാര്‍ഥ സംഗീതം' എന്ന കുറിപ്പോടെയാണ് സിദ്ധീഖ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് പങ്കുവെച്ചത്.
എം.ടിയുടെ കഥകള്‍ ആസ്പദമാക്കി പുറത്തിറങ്ങുന്ന ' മനോരഥങ്ങള്‍' എന്ന ആന്തോളജി സീരീസിന്റെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് സംഭവം. സീരീസിലെ 'സ്വര്‍ഗം തുറക്കുന്ന സമയം' എന്ന ഹ്രസ്വചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ച രമേശ് നാരായണന് പുരസ്‌കാരം കൈമാറാനായി ആസിഫ് അലി വേദിയില്‍ എത്തിയപ്പോള്‍ വലിയ താല്‍പര്യത്തോടെയല്ലാതെ രമേശ് നാരായണന്‍ ആസിഫില്‍ നിന്നും ട്രോഫി വാങ്ങിക്കുന്നതും അദ്ദേഹത്തോട് പോയി ഇരിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
നടന്റെ മുഖത്ത് നോക്കിയില്ല എന്ന് മാത്രമല്ല, ഹസ്തദാനം നല്‍കാന്‍ പോലും അദ്ദേഹം വിസമ്മതിച്ചു. ശേഷം സംവിധായകന്‍ ജയരാജിനെ വേദിയിലേക്ക് വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ കയ്യിലേക്ക് പുരസ്‌കാരം വച്ച് കൊടുത്ത ശേഷം അത് തനിക്ക് നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. സദസിന് നേരെ തിരിച്ചു വച്ച് ഔദ്യോഗികമായ രീതിയിലാണ് രമേശ് നാരായണ്‍ പുരസ്‌കാരം കൈപ്പറ്റിയത്. ശേഷം പുരസ്‌കാരവുമായി ജയരാജനുമൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് രമേശ് നാരായണനെതിരെ ഉയരുന്നത്. വളരെ മോശം പെരുമാറ്റമാണ് രമേശ് നാരായണില്‍നിന്ന് ഉണ്ടായതെന്നും മാപ്പ് പറയണമെന്നുമാണ് മിക്കവരും സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെടുന്നത്.
പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി രമേഷ് നാരായണ്‍ തന്നെ രംഗത്ത് എത്തിയിരുന്നു. ആസിഫ് അലിയെ കരുതിക്കൂട്ടി അപമാനിച്ചിട്ടില്ലെന്നാണ് രമേഷ് നാരായണ്‍ പറയുന്നത്. ഇപ്പോള്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ അങ്ങനെ തോന്നിയെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നുവെന്നും ഞാന്‍ ഏറെ ബഹുമാനിക്കുന്ന നടനാണ് ആസിഫ് അലിയെന്നും രമേഷ് നാരായണ്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
amma organisation support asif ali sidhique shares insta post
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."