എന്താണ് മലമ്പനി?... അറിയാം പ്രതിരോധിക്കാം
മഴ ശക്തമാകുമ്പോള്‍ കരുതിയിരിക്കേണ്ടത് മഴക്കാല രോഗങ്ങളേയാണ്. ഇന്നാണ് മലപ്പുറത്ത് നാല് പേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചത്. രോഗം മൂര്‍ഛിച്ചാല്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുള്ള ഒന്നാണ് മലമ്പനി. അതുകൊണ്ടു തന്നെ ഇതിന്റെ ലക്ഷണങ്ങളെ അറിഞ്ഞ് പ്രതിരോധിക്കുകയാണ് വേണ്ടത്.
ശുദ്ധജലത്തില്‍ വളരുന്ന അനോഫിലസ് പെണ്‍ കൊതുകുകള്‍ പരത്തുന്ന മലമ്പനി അഥവാ മലേറിയ, ജീവനുവരെ ആപത്താകുന്ന ഒരു രോഗമാണ്. നവജാത ശിശുക്കള്‍, അഞ്ചു വയസ്സില്‍ താഴെ പ്രായമായ കുട്ടികള്‍,ഗര്‍ഭിണികള്‍, എച്ച്.ഐ.വി/ എയിഡ്‌സ് രോഗികള്‍ എന്നിവര്‍ക്കാണ് ഇത് ഏറ്റവും അപകടകരം.
രോഗാണുബാധയേറ്റ കൊതുകു കടിയേറ്റു കഴിഞ്ഞാല്‍ ഏകദേശം 1015 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങും. വിറയലോടുകൂടിയ പനിയും തലവേദനയുമാണ് സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങള്‍. വിശപ്പില്ലായ്മ, ഛര്‍ദ്ദി, പേശീവേദന, തൊണ്ടവേദന,സന്ധിവേദനയും ലക്ഷണങ്ങളാണ്. പ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് ലക്ഷണങ്ങള്‍ കാണിക്കാതേയും രോഗം ബാധിക്കാം.
രോഗം മൂര്‍ഛിക്കുമ്പോള്‍ രക്തസ്രാവം, മഞ്ഞപ്പിത്തം, ന്യൂമോണിയ, വൃക്കകള്‍ക്ക് തകരാറ് എന്നിവയും ഉണ്ടാകാം.
മലമ്പനി എങ്ങനെ പ്രതിരോധിക്കാം
1.ഉറങ്ങുമ്പോള്‍ കൊതുകുവല ഉപയോഗിക്കുക.
2.മഴവെള്ളം കെട്ടിനിര്‍ത്തുന്നത് തടയുക.
3.ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുക.
4.വീടിനകത്ത് കൊതുക് കയറുന്നത് ശ്രദ്ധിക്കുക.
സ്വയം രോഗം സ്ഥിരീകരിക്കാനോ രോഗചികിത്സക്കോ നില്‍ക്കാതെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ എത്രയും വേഗം ഒരു ആരോഗ്യ വിദഗ്ധനെ സന്ദര്‍ശിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."