റിസര്‍വ് ബാങ്ക് ഉത്തരവിലെ അവ്യക്തത; വര്‍ഷം രേഖപ്പെടുത്താത്ത നോട്ടുകള്‍ സ്വീകരിക്കുന്നില്ല
കോഴിക്കോട്: വര്‍ഷം രേഖപ്പെടുത്താത്ത കറന്‍സി നോട്ടുകള്‍ വ്യാപാരസ്ഥാപനങ്ങളിലും പണമിടപാട് കേന്ദ്രങ്ങളിലും സ്വീകരിക്കാത്തത് ഉപഭോക്താക്കളെ വലയ്ക്കുന്നു. 2005ന് മുന്‍പുള്ള, വര്‍ഷം രേഖപ്പെടുത്താത്ത നോട്ടുകളുടെ വിനിമയത്തിന് നിലവി ല്‍ വിലക്കില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിട്ടും ഇത്തരം നോട്ടുക ള്‍ വാങ്ങാന്‍ പലരും തയാറാവുന്നില്ല.
2005ന് മുന്‍പുള്ള നോട്ടുക ള്‍ പിന്‍വലിക്കാനുള്ള റിസര്‍വ് ബാങ്ക് തീരുമാനത്തിലെ അവ്യക്തതകളാണ് ജനത്തിന് ദ്രോഹമാകുന്നത്. 2005നു മുന്‍പുള്ള എല്ലാ കറന്‍സി നോട്ടുകളും തുടര്‍ന്നും നിയമസാധുതയുള്ള പണമായിരിക്കുമെന്നാണ് റിസര്‍വ് ബാങ്കിന്റെ അറിയിപ്പ്.
എന്നാല്‍ ഇതു കണക്കിലെടുക്കാതെ കടകളിലും പെട്രോള്‍ പമ്പ്, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍, കെ.എസ്.ആര്‍.ടി.സി ബസ് എന്നിവിടങ്ങളിലൊന്നും ഇത്തരത്തിലുള്ള 500, 1000 രൂപയുടെ നോട്ടുകള്‍ സ്വീകരിക്കാത്തത് ഉപഭോക്താക്കള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. വര്‍ഷം രേഖപ്പെടുത്താത്ത നോട്ടുകള്‍ എടുക്കില്ലെന്ന് അറിയിച്ചുകൊണ്ട് പെട്രോള്‍ പമ്പുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
നോട്ടുകള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ ഉത്തരവിനെ തുടര്‍ന്ന് രണ്ടുമാസം മുന്‍പ് ബാങ്കുകളില്‍ നോട്ടുകള്‍ എടുത്തിരുന്നില്ല. ഇതിനെതിരേ വ്യാപക പരാതി ഉയര്‍ന്നതോടെ പുതിയ വിശദീകരണവുമായി റിസര്‍വ് ബാങ്ക് രംഗത്തെത്തിയിരുന്നു.
2005നു മുന്‍പുള്ള കറന്‍സി നോട്ടുകള്‍ നിക്ഷേപിക്കാനായി ബാങ്ക് ശാഖകളില്‍ സ്വീകരിക്കാമെന്നാണ് റിസര്‍വ് ബാങ്ക് അധികൃതര്‍ ബാങ്കുകളുടെ കണ്‍ട്രോളിങ് ഓഫിസുകള്‍ക്കും കറന്‍സി ചെസ്റ്റ് ശാഖകള്‍ക്കും വിശദീകരണം നല്‍കിയത്. ജൂലൈ 27നു ആര്‍.ബി.ഐ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സുചിത്രാ സുകുമാരനാണ് ഈ നിര്‍ദേശം അയച്ചത്. ഇതോടെ വര്‍ഷം രേഖപ്പെടുത്താത്ത നോട്ടുകള്‍ ബാങ്കുകളില്‍ സ്വീകരിച്ചുതുടങ്ങിയെങ്കിലും കടകളിലും മറ്റു വാണിജ്യ സ്ഥാപനങ്ങളിലും ഇപ്പോഴും ഇത്തരം നോട്ടുകള്‍ക്ക് വിലക്ക് തുടരുകയാണ്.
ആര്‍.ബി.ഐയുടെ ഇന്ത്യയിലെ 20 ഓഫിസുകളില്‍ നിന്നു മാത്രമേ 2005 നു മുന്‍പുള്ള നോട്ടുകള്‍ മാറ്റിക്കൊടുക്കൂ എന്നായിരുന്നു ജൂണ്‍ 30ന്റെ ഉത്തരവില്‍ ഉണ്ടായിരുന്നത്. കേരളത്തിലെ കൊച്ചി, തിരുവനന്തപുരം ഓഫിസുകള്‍ മാത്രമാണു അക്കൂട്ടത്തില്‍ ഉണ്ടായിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബാങ്കുകള്‍ ഇത്തരം നോട്ടുകള്‍ വാങ്ങാനോ അക്കൗണ്ടില്‍ വരവ് വയ്ക്കാനോ അനുവദിച്ചിരുന്നില്ല. ചെറിയ തുകയുടെ ഇടപാടുകാരില്‍ നിന്നുപോലും വര്‍ഷം രേഖപ്പെടുത്താത്ത നോട്ടുകള്‍ സ്വീകരിക്കാതായതോടെ ബാങ്കുകളില്‍ തര്‍ക്കം പതിവായി.
പണമിടപാട് സ്ഥാപനങ്ങള്‍ക്കു പുറമെ സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളിലും ഇത്തരം നോട്ടുകള്‍ സ്വീകരിക്കാതായതോടെയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് പൊതുമേഖലാ ബാങ്കുകള്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടത്.
ഇടപാടുകാര്‍ക്ക് ബാങ്കുകളിലെ തങ്ങളുടെ അക്കൗണ്ടുകളിലേക്ക് ഇത്തരം നോട്ടുകള്‍ നിക്ഷേപിക്കാമെന്നാണ് ആര്‍.ബി.ഐയുടെ വിശദീകരണം. നിക്ഷേപിക്കുന്ന പണം റിസര്‍വ് ബാങ്കിലെത്തിക്കാന്‍ ബാങ്കുകള്‍ക്ക് അവരെ ബന്ധിപ്പിച്ചിട്ടുള്ള കറന്‍സി ചെസ്റ്റ് ശാഖയില്‍ നിക്ഷേപിക്കാമെന്നും ഉത്തരവിലുണ്ട്.
എന്നാല്‍ ഇതൊന്നും അറിയില്ലെന്ന നിലപാടിലാണ് പല പണമിടപാട് സ്ഥാപനങ്ങളും. ഇത്തരം നിര്‍ദേശങ്ങളെ കുറിച്ച് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടത്ര അറിവില്ലാത്തതും പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."