മലയാളികള്‍ക്കടക്കം തിരിച്ചടി ആദായനികുതി ആരംഭിക്കാനൊരുങ്ങി ഒമാന്‍, പിറകെ മറ്റു ഗള്‍ഫ് രാജ്യങ്ങളും?
മലയാളി പ്രവാസികള്‍ക്കടക്കം തിരിച്ചടിയായി ആദായനികുതി ആരംഭിക്കാനൊരുങ്ങി ഒമാന്‍, രാജ്യത്തിന്റെ ശൂറ കൗണ്‍സില്‍ ഇതുമായി ബന്ധപ്പെട്ട കരട് നിയമം പാസാക്കി സ്റ്റേറ്റ് കൗണ്‍സിലിലേക്ക് സമര്‍പ്പിച്ചു. നിയമനിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കി 2025 ല്‍ ആദായനികുതി അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 2020 ലായിരുന്നു ആദായനികുതിയുമായി ബന്ധപ്പെട്ട പ്രാരംഭബില്‍ ആദ്യമായി അവതരിപ്പിക്കുന്നത്.
വിദഗ്ദരുടെ അഭിപ്രായപ്രകാരം ഇപ്പോഴില്ലെങ്കിലും ഭാവിയില്‍ ഒമാനെ മാതൃകയാക്കി മറ്റു ഗള്‍ഫ് രാജ്യങ്ങളും ആദായനികുതി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞവര്‍ഷം ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ യു.എ.ഇ ധനകാര്യ മന്ത്രാലയം സെക്രട്ടറി ഹാജി അല്‍ ഖൂരി പറഞ്ഞത് വ്യക്തിഗത ആദായ നികുതി ഏര്‍പ്പെടുത്താന്‍ തല്‍ക്കാലം യു.എ.ഇ ക്ക് പദ്ധതിയില്ലയെന്നാണ്.രാജ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ വര്‍ഷങ്ങളായി യു.എ.ഇ മുതലായ ഗള്‍ഫ് രാജ്യങ്ങളെ ഉപദേശിക്കുന്നത് ഇന്ധന വരുമാനത്തിപ്പുറത്തേക്ക് വരുമാന സ്‌ത്രോതസുകള്‍ വികസിപ്പിക്കണമെന്നണ്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞവര്‍ഷം യു.എ.ഇ 9ശതമാനം കോര്‍പ്പറേറ്റ് നികുതി അവതരിപ്പിച്ചത്.
ഒമാനില്‍ നടപ്പിലാക്കുന്ന ആദായനികുതി പ്രവാസികളെ ആദ്യഘട്ടത്തില്‍ ബാധിക്കില്ലെന്നാണ് പറയപ്പെടുന്നത്. 5-9 ശതമാനമാകും ആദായനികുതിയായി പിരിക്കുക എന്നാണ് സൂചന. നികുതിക്കുള്ള പ്രവാസികളുടെ വരുമാന പരിധി 1 ലക്ഷം ഡോളറും എന്നാല്‍ സ്വദേശികള്‍ക്കിത് 10 ലക്ഷം ഡോളറുമായിരിക്കുമെന്നാണ് വിവരം.
ഗള്‍ഫ് രാജ്യങ്ങളില്‍ ആദ്യമായി കോര്‍പ്പറേറ്റ് നികുതി അവതരിപ്പിച്ചതും ഒമാനാണ്.2009 ല്‍ 12 ശതമാനമായിരുന്ന നികുതി 2017 ല്‍ 15ശതമാനമായി ഉയര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."