മഴക്കാലത്ത് ഡ്രൈവര്‍മാരുടെ മനസമാധാനം കെടുത്തുന്ന ഹൈഡ്രോപ്ലെയിനിങ്
വേനല്‍ക്കാലത്ത് പോകുന്ന പോലെ അത്ര കൂളായി മഴയത്ത് റോഡിലൂടെ വാഹനമോടിക്കാന്‍ സാധിക്കില്ല. മഴയത്ത് വാഹനം ഓടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണം കാരണം ഡ്രൈവര്‍മാരുടെ സമാധാനം കെടുത്തുന്ന ഹൈഡ്രോ പ്ലെയിനിങ് ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതായത് മിനുസമുള്ള റോഡില്‍ ജലത്തിന്റെ അളവ് കൂടുതലാകുന്ന സമയങ്ങളില്‍ റോഡിനും ടയറിനുമിടയില്‍ ഘര്‍ഷണം നഷ്ടപ്പെട്ട് വാഹനം നിയന്ത്രിക്കാനാകാതെ തെന്നി നീങ്ങുന്ന പ്രതിഭാസമാണിത്. എത്ര എക്‌സ്‌പേര്‍ട്ട് ആണെങ്കില്‍ പോലും ഈ സാഹചര്യത്തില്‍ കണ്‍ട്രോള്‍ നഷ്ടപ്പെടും. ചുരുക്കി പറഞ്ഞാല്‍ സ്പീഡിനെ ആശ്രയിച്ചാണ് എല്ലാമിരിക്കുന്നത്.
തടയുന്നതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ ഏറ്റവും പ്രധാനം വാഹനത്തിന്റെ വേഗം കുറയ്ക്കുക എന്നതു തന്നെയാണ്, പ്രത്യേകിച്ച് വെള്ളം കെട്ടിക്കിടക്കുകയും ഒഴുകുകയും ചെയ്യുന്ന റോഡുകളില്‍ പതുക്കെ പോവുക. ഒരു കാര്യം ഓര്‍മിക്കുക നല്ല വേഗതയ്ക്ക് സാധ്യതയുള്ള ഹൈവേകളിലെ ചില ഭാഗത്തു മാത്രമുള്ള വെള്ളക്കെട്ട് വളരെയധികം അപകടകരമാണ്, കൂടാതെ തേയ്മാനം സംഭവിച്ച ടയറുകള്‍ ഒഴിവാക്കുക.യാത്ര ആരംഭിക്കുന്നതിന് മുന്‍പേ കൂടാതെ ടയറില്‍ ആവശ്യത്തിന് കാറ്റില്ലേ എന്ന് ഉറപ്പാക്കണം.
ഇനി അഥവാ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാല്‍ ഡ്രൈവര്‍ ഉടന്‍ ആക്‌സിലറേറ്ററില്‍നിന്ന് കാല് പിന്‍വലിക്കേണ്ടതും സഡന്‍ ബ്രേക്കിങ്ങും സ്റ്റിയറിങ് വെട്ടിത്തിരിക്കുന്നതും ഒഴിവാക്കേണ്ടതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."