HOME
DETAILS
MAL
ഇത്ര സിംപിളായിരുന്നോ അവല്-ശര്‍ക്കര ഹലുവ, നെയ്യും വേണ്ട എണ്ണയും വേണ്ട- കിടിലന്‍ ടേസ്റ്റും
Web Desk
July 18 2024 | 10:07 AM
അവല്- രണ്ടു കപ്പ്
ശര്‍ക്കര- 500 ഗ്രാം
തേങ്ങാപാല്‍ - രണ്ട് കപ്പ്
ഉണ്ടാക്കുന്ന വിധം
ഒരു പാന്‍ ചൂടാക്കി അതിലേക്ക് അവല് ഇട്ട് നന്നായി വറുത്തുപൊടിച്ചെടുക്കുക. ശേഷം ശര്‍ക്കര ഉരുക്കി അരിച്ചെടുത്തു വയ്ക്കുക. തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും മാറ്റിവയ്ക്കുക.
ഇനി മിക്സിയില്‍ തേങ്ങാപാലില്‍ അവല് പൊടിച്ചത് ഇട്ട് നന്നായി അരച്ചെടുക്കുക.
ഇനി ചുവട് കട്ടിയുള്ള പാന്‍ അടുപ്പത്തുവച്ച് അതിലേക്ക് ഈ കൂട്ടൊഴിച്ച് ഒന്നര കപ്പ് വെള്ളം കൂടെ ചേര്‍ത്ത് കുറുകി വരുമ്പോള്‍ ശര്‍ക്കരപാനി ഒഴിച്ച് നന്നായി വഴറ്റി എടുക്കുക. നല്ല കട്ടിയില്‍ കുറുകി റെഡിയായാല്‍ പരത്തി ഒരു പാത്രത്തില്‍ വയ്ക്കുക. ഇനി ഇഷ്ടമുള്ള ഷേപ്പില്‍ ഇതു കട്ട് ചെയ്തു കഴിക്കുക. അടിപൊളി ഹല്‍വ റെഡി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."