HOME
DETAILS

ഡല്‍ഹിയില്‍ നിന്നും യു.എസിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം റഷ്യയിലേക്ക് വഴിതിരിച്ചു വിട്ടു 

  
Web Desk
July 19 2024 | 02:07 AM

Air India flight from Delhi to US diverted to Russia

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും യു.എസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ വിമാനം റഷ്യയിലേക്ക് വഴിതിരിച്ചു വിട്ടു. എയര്‍ ഇന്ത്യയുടെ എ.ഐ 183ാം നമ്പര്‍ വിമാനമാണ് വഴി തിരിച്ചു വിട്ടത്. വിമാനം റഷ്യയിലെ ക്രാസ്‌നോയാര്‍സ്‌കില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയെന്ന് കമ്പനി അറിയിച്ചു.

സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം വഴിതിരിച്ച് വിട്ടതെന്നാണ് എയര്‍ ഇന്ത്യ നല്‍കുന്ന വിശദീകരണം. കാര്‍ഗോ ഏരിയയില്‍ പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലാന്‍ഡിങ്ങെന്ന് കമ്പനി അറിയിച്ചു.  വിമാനത്തില്‍ 225 യാത്രക്കാരും 19 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. എല്ലാവരേയും വിമാനത്താവളത്തിലെ ടെര്‍മിനല്‍ ബില്‍ഡിങ്ങിലേക്ക് മാറ്റിയെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

യാത്രക്കാര്‍ക്ക് അവശ്യ സൗകര്യങ്ങള്‍ ഒരുക്കാന്‍ മറ്റൊരു കമ്പനിയെ നിയോഗിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യക്ക് വിമാനത്താവളത്തില്‍ സൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്നും കമ്പനി വിശദീകരിച്ചു. വിമാനത്താവള അധികൃതരുമായും സര്‍ക്കാറുമായും ചര്‍ച്ചകള്‍ തുടരുകയാണ്. യാത്രക്കാര്‍ക്ക് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പോകുന്നതിനായി എത്രയും പെട്ടെന്ന് പകരം വിമാനം ഏര്‍പ്പെടുത്തുമെന്നും കമ്പനി അറിയിച്ചു.

കഴിഞ്ഞ വര്‍ഷവും ഇതേ റൂട്ടില്‍ എയര്‍ ഇന്ത്യക്ക് വിമാനം വഴിതിരിച്ച് വിടേണ്ടി വന്നിരുന്നു. സാ?ങ്കേതിക തകരാര്‍ മൂലം റഷ്യന്‍ നഗരമായ മാഗാദനിലേക്കാണ് സാന്‍ഫ്രാന്‍സിസ്‌കോയിലേക്കുള്ള വിമാനം വഴിതിരിച്ച് വിട്ടത്. അന്ന് 216 യാത്രക്കാരും 16 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. പിന്നീട് ഇവരെ മറ്റൊരു വിമാനത്തിലാണ് സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാഹി ജുമാ മസ്ജിദ് സര്‍വേ: എതിര്‍പ്പുമായി ജനക്കൂട്ടം; പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്

National
  •  17 days ago
No Image

വയനാടിന്റെ എം.പിയായി പ്രിയങ്കയുടെ സത്യപ്രതിജ്ഞ നാളെ; മലയാളവും പഠിക്കാനൊരുങ്ങുന്നു

Kerala
  •  17 days ago
No Image

വിവാഹത്തെ കുറിച്ച അപവാദ പ്രചാരണങ്ങള്‍; നിയമ നടപടിയുമായി  എ.ആര്‍. റഹ്‌മാന്‍; പരാമര്‍ശങ്ങള്‍ 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് മുന്നറിയിപ്പ്

National
  •  17 days ago
No Image

കണ്ണൂരില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; തീര്‍ത്ഥാടകര്‍ക്ക് പരുക്ക്

Kerala
  •  17 days ago
No Image

മഹാരാഷ്ട്ര: മുസ്‌ലിം ജനസംഖ്യ കൂടുതലുള്ള 15 മണ്ഡലങ്ങളിലെ വോട്ടുകള്‍ ഇങ്ങനെ

National
  •  17 days ago
No Image

മഹാരാഷ്ട്രയെ ആര് നയിക്കും, കൂടുതല്‍ സാധ്യത ഫട്‌നാവിസിന്; മുഖ്യമന്ത്രി പദത്തില്‍ കണ്ണുനട്ട് ഷിന്‍ഡെയും അജിത് പവാറും 

National
  •  17 days ago
No Image

കൊന്നൊടുക്കി ഇസ്‌റാഈല്‍; ബെയ്‌റൂത്തില്‍ വ്യോമാക്രമണം, 20 പേര്‍ കൊല്ലപ്പെട്ടു, 66 പേര്‍ക്ക് പരുക്ക്

International
  •  18 days ago
No Image

പാലക്കാട്ടെ ബി.ജെ.പിയുടെ നാണംകെട്ട തോല്‍വി;  കെ.സുരേന്ദ്രനെതിരെ പാളയത്തില്‍ പട

Kerala
  •  18 days ago
No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  18 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  18 days ago